പ്രകൃതിക്കായുള്ള ലോകനിധി ആഹ്വാനംചെയ്ത 'ഭൗമ മണിക്കൂര്' ആചരണത്തില് കെ.എസ്.ഇ.ബിയും പങ്കെടുക്കും. ഹരിതഗൃഹ വാതകങ്ങള് ഭൂമിക്കും അന്തരീക്ഷത്തിനും ഏല്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭൗമ മണിക്കൂര് ആചരിക്കുന്നത്. ശനിയാഴ്ച രാത്രി 8.30 മുതല് 9.30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകള് കെടുത്തിയാണ് ആചരണത്തില് പങ്കുചേരേണ്ടത്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില് സൗജന്യ വിതരണത്തിനായി 5000 സി.എഫ്. ലാമ്പുകള് കെ.എസ്.ഇ.ബി. നല്കിയിട്ടുണ്ട്.
വിളക്കുകള് കെടുത്തുന്നതോടൊപ്പം ആ നേരത്ത് യാത്ര ഒഴിവാക്കി വാഹനങ്ങള് ഒരു മണിക്കൂര് നിത്തിയിട്ടും ഈ സംരംഭത്തില്‍ പങ്കുചേരണം. എല്ലാ വൈദ്യുത ഉപഭോക്താക്കളും ഈ പരിപാടിയോട് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യര്ഥിച്ചു.
No comments:
Post a Comment