Saturday, 15 March 2014

മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി; മെട്രോ കോച്ചിന് വീണ്ടും ടെന്‍ഡര്‍

വിവാദമായ മാനദണ്ഡങ്ങള് ഒഴിവാക്കി കൊച്ചി മെട്രോയുടെ കോച്ചുകള്ക്കായി വീണ്ടും ടെന്ഡര്. ആദ്യ ടെന്ഡര് റദ്ദാക്കിയാണ് 750 കോടി രൂപയുടെ റോളിങ് സ്റ്റോക്കിന് ഡല്ഹി മെട്രോ റെയില് കോര്പ്പറേഷന് (ഡി.എം.ആര്.സി.) വീണ്ടും ടെന്ഡര് ക്ഷണിച്ചിരിക്കുന്നത്.

കമ്പനികളുടെ പങ്കാളിത്തം കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യ ടെന്ഡര് റദ്ദാക്കിയത്. മാനദണ്ഡങ്ങളിലെ അപാകമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ആദ്യ ടെന്ഡറിനെതിരെ പ്രമുഖ കോച്ച് നിര്മാതാക്കള് ഉള്പ്പെടെയുള്ളവര് കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും ഡി.എം.ആര്.സി.ക്കും പരാതി നല്കിയിരുന്നു. അതേസമയം ആദ്യ ടെന്ഡര് റദ്ദാക്കേണ്ടി വന്നതുമൂലം പദ്ധതി വൈകുമെന്ന് ഡി.എം.ആര്.സി. മുഖ്യ ഉപദേഷ്ടാവ് . ശ്രീധരന് വ്യക്തമാക്കിയിരുന്നു. പദ്ധതി മുന്പ് നിശ്ചയിച്ചതില്നിന്ന് മൂന്നുമുതല് നാല് മാസം വരെ വൈകുമെന്നാണ് ഡി.എം.ആര്.സി.യുടെ വിലയിരുത്തല്.

കൊച്ചി മെട്രോയ്ക്കായി 75 കോച്ചുകളാണ് ആവശ്യമുള്ളത്. അന്താരാഷ്ട്രതലത്തില് പ്രശസ്തരായ കോച്ച് നിര്മാതാക്കളെയാണ് ടെന്ഡറില് ഉദ്ദേശിക്കുന്നത്. മെയ് അഞ്ച് വരെ ടെന്ഡര് സമര്പ്പിക്കാം. ഏപ്രില് രണ്ടിന് ഡല്ഹിയിലെ ഡി.എം.ആര്.സി. ഓഫീസിലാണ് പ്രീ ബിഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.

ടെന്ഡറില് കോച്ചിന്റെ വീതി സംബന്ധിച്ച മാനദണ്ഡങ്ങളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. കോച്ചിന്റെ വീതി സംബന്ധിച്ചാണ് ആദ്യം പരാതി ഉയര്ന്നത്. ഒരു പ്രത്യേക കമ്പനിയെ സഹായിക്കാനുദ്ദേശിച്ചാണ് ടെന്ഡറെന്നായിരുന്നു ആരോപണം. പ്രമുഖരായ കോച്ച് നിര്മാതാക്കളാണ് ടെന്ഡറിനെതിരെ ആദ്യം പരസ്യമായി രംഗത്തെത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില് കേന്ദ്ര നഗരവികസന മന്ത്രാലയം അന്വേഷണം നടത്തി. കൊച്ചിയിലുള്പ്പെടെ എത്തി തെളിവെടുപ്പും നടത്തിയിരുന്നു.

പിന്നീട് കൊച്ചിയില് ചേര്ന്ന കൊച്ചി മെട്രോ റെയില് ലിമിറ്റഡിന്റെ (കെ.എം.ആര്.എല്.) ഡയറക്ടര് ബോര്ഡ് യോഗം ടെന്ഡര് റദ്ദാക്കാന് ആവശ്യപ്പെടുകയായിരുന്നു. കേരളം ഉറ്റുനോക്കുന്ന പദ്ധതി തികച്ചും സുതാര്യമായി വേണം പൂര്ത്തിയാക്കാനെന്നാണ് ഡയറക്ടര് ബോര്ഡ് യോഗത്തില് സംസ്ഥാന സര്ക്കാര് പ്രതിനിധി വ്യക്തമാക്കിയത്.


ഹ്യുണ്ടായ് റോട്ടം, ചൈന സി.എന്.ആര്. കോര്പ്പറേഷന് എന്നിങ്ങനെ രണ്ട് കമ്പനികള് മാത്രമാണ് ആദ്യ ടെന്ഡറില് പങ്കെടുത്തത്. ഇതില് ചൈന സി.എന്.ആര്. കോര്പ്പറേഷന് ടെന്ഡറിന്റെ ആദ്യഘട്ടത്തില് തന്നെ ഒഴിവാക്കപ്പെട്ടു. ഒരു കമ്പനി മാത്രമുള്ള ടെന്ഡര് അംഗീകരിക്കാനാവില്ലെന്ന് ടെന്ഡര് കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. ചുരുങ്ങിയത് മൂന്ന് കമ്പനികളെങ്കിലുമുണ്ടെങ്കിലേ ടെന്ഡര് അംഗീകരിക്കാനാവൂ എന്നും ഇവര് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ടെന്ഡര് റദ്ദാക്കാന് സംസ്ഥാന സര്ക്കാരും കൊച്ചി മെട്രോ റെയില് ലിമിറ്റഡിന്റെ (കെ.എം.ആര്.എല്.) ഡയറക്ടര് ബോര്ഡും ഡി.എം.ആര്.സി.യോട് ആവശ്യപ്പെട്ടത്.

No comments:

Post a Comment