പത്തുവര്ഷമായി പ്രണയത്തിലായിരുന്ന റഷ്യന് കമിതാക്കളുടെ വിവാഹത്തിന് ഹൗസ്ബോട്ട് മണ്ഡപമായി. റഷ്യക്കാരായ അഡഡ്എന്കോവ് ബ്ലാഡിമറിന്റെയും കുചിനോവാ വെരെയുടെയും വിവാഹമാണ് ആലപ്പുഴ പുന്നമടയില് 'ബെന്സ് ഹോളിഡേയ്സ്' എന്ന ഹൗസ്ബോട്ടില് നടന്നത്.
കേരളീയ രീതിയില് ഹിന്ദുമത ആചാരപ്രകാരം വിവാഹം കഴിക്കണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. ഇതിന് ആദ്യമായി ഇന്ത്യയിലെത്തിയ ഇവര് തിരഞ്ഞെടുത്തത് ആലപ്പുഴയിലെ ഹൗസ്ബോട്ടും.
വരന് കേരളീയ രീതിയില് ഷര്ട്ടും മുണ്ടും വധു സെറ്റ്സാരിയും ധരിച്ചാണ് വിവാഹത്തിനെത്തിയത്. മുണ്ടുടുത്ത് പരിചയമില്ലാത്ത വരന്റെ മുണ്ട് അഴിഞ്ഞുപോയത് കാഴ്ചക്കാരില് ചിരിപടര്ത്തി. സഹായിയെത്തിയാണ് പിന്നെ മുണ്ട് ഉടുപ്പിച്ചത്.
വരന് റഷ്യയില് റിയല് എസ്റ്റേറ്റ് ബിസിനസ്സാണ്. വധു റഷ്യയിലെ ലോജിസ്റ്റിക് കമ്പനി ജീവനക്കാരിയാണ്. ഇരുവരും പത്തുവര്ഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് അടുത്ത ബന്ധുക്കള് മാത്രമാണ് എത്തിയത്. മാര്ച്ച്
29ന് റഷ്യയില് അവിടത്തെ ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കുംവേണ്ടി വീണ്ടും വിവാഹം നടത്തും. ഒരാഴ്ചയായി ഇവര് കേരളത്തിലെത്തിയിട്ട്. ശനിയാഴ്ച റഷ്യയിലേക്ക് തിരിച്ചുപോകും.
No comments:
Post a Comment