Tuesday 21 January 2014

കൊച്ചി ആഴക്കടലില്‍ എണ്ണക്കിണര്‍ 3500 മീറ്റര്‍ കുഴിച്ചു


കൊച്ചി ആഴക്കടലില്‍ എണ്ണക്കിണര്‍ കുഴിക്കുന്നത് 3500 മീറ്റര്‍ പിന്നിട്ടു. കിണറില്‍ നിന്ന് കിട്ടുന്ന സാമ്പിളുകള്‍ പരിശോധിക്കാനുള്ള ലബോറട്ടറി പൂര്‍ണമായും സജ്ജമായി.

കപ്പലിന്റെ മാതൃകയിലുള്ള 'പ്ലാറ്റിനം എക്‌സ്‌പ്ലോറര്‍' എന്ന റിഗ്ഗാണ് കിണര്‍ കുഴിക്കുന്നത്. അമേരിക്കയില്‍ നിന്ന് പ്രതിദിനം നാല് കോടി രൂപയ്ക്കാണ് അത്യാധുനിക സൗകര്യങ്ങളുള്ള റിഗ് വാടകക്കെടുത്തിട്ടുള്ളത്.

എണ്ണ-പ്രകൃതിവാതക കമ്മീഷനാണ് ഈ സംരംഭം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കമ്മീഷന്റെ മുംബൈയിലുള്ള കേന്ദ്ര ലബോറട്ടറിയിലേക്കും പരിശോധനാ ഫലം കൈമാറുന്നുണ്ട്.

കൊച്ചിയില്‍ നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എണ്ണക്കിണര്‍ കുഴിക്കുന്നത്. 2009-ല്‍ കൊച്ചി ആഴക്കടലില്‍ എണ്ണ കണ്ടെത്താനുള്ള സംരംഭം പരാജയപ്പെട്ടെങ്കിലും പരിശോധനാ ഫലങ്ങളില്‍ നിന്ന്, സമീപപ്രദേശങ്ങളില്‍ എണ്ണയുടെ വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംരംഭം രണ്ടാഴ്ചയ്ക്ക് മുമ്പ് കൊച്ചി ആഴക്കടലില്‍ പുനരാംഭിച്ചത്. 300 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്.


കൊച്ചി-കൊങ്കണ്‍ തീരത്ത് പതിനഞ്ചോളം എണ്ണക്കിണറുകള്‍ കുഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കമ്മീഷനെ കൂടാതെ റിലയന്‍സ് പോലുള്ള സ്ഥാപനങ്ങളും എണ്ണയ്ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നു. 2009-ല്‍ 6000 മീറ്ററോളം എണ്ണക്കിണര്‍ കുഴിച്ചിരുന്നു. അന്ന് കൊച്ചിയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു എണ്ണക്കിണര്‍. ഏതാണ്ട് അത്രതന്നെ ഇപ്പോഴും കുഴിക്കാനാണ് തീരുമാനം.

No comments:

Post a Comment