Tuesday 21 January 2014

അമിത അളവില്‍ മദ്യം ഉള്ളില്‍ച്ചെന്ന് എട്ടുവയസ്സുകാരന്‍ മരിച്ചു

അമിത അളവില് മദ്യം ഉള്ളില്ച്ചെന്ന് മൂന്നാംക്ലാസ് വിദ്യാര്ഥി മരിച്ചു. തലവൂര് മഞ്ഞക്കാല വാഴത്തോപ്പ് ലിബിന് വില്ലയില് ലാജി തോമസ്-സൂസി ദമ്പതിമാരുടെ മകന് ലിജിനാ(8)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

പോലീസ് പറയുന്നത് ഇങ്ങനെ: വീട്ടില് സൂക്ഷിച്ചിരുന്ന വിദേശമദ്യം അമിത അളവില് കുട്ടിയുടെ ഉള്ളില്ച്ചെന്നു. സമയം വീട്ടില് മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ആറുമണിയോടെ രക്ഷിതാക്കള് മടങ്ങിയെത്തുമ്പോള് ഛര്ദ്ദിച്ച് അവശനിലയിലായിരുന്നു ലിജിന്. ഉടന്തന്നെ കുട്ടിയെ കുന്നിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്കി. എന്നാല് കൂടുതല് അവശനായ കുട്ടി രാത്രി എട്ടുമണിയോടെ മരിച്ചു. മദ്യം അമിതമായി ഉള്ളില് ചെന്നതിനെത്തുടര്ന്നാണ് ചര്ദ്ദിച്ചതെന്ന് അറിയാനും വൈകി.

അമിത അളവില് മദ്യം ഉള്ളില്ച്ചെന്നുണ്ടായ ഛര്ദ്ദിയെ തുടര്ന്ന് ശ്വാസകോശത്തില് നീര്ക്കെട്ട് വന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. കെട്ടിടനിര്മാണ കരാറുകാരനും ടൈല്സ് നിര്മാണ തൊഴിലാളിയുമായ ലാജി തോമസ് തൊഴിലാളികള്ക്കായി വീട്ടില് കരുതിയ വൈറ്റ് റം ഇനത്തിലുള്ള വിദേശമദ്യമാണ് കുട്ടിയുടെ ഉള്ളില് ചെന്നതെന്ന് പോലീസ് പറഞ്ഞു.അസ്വാഭാവിക മരണത്തിന് കുന്നിക്കോട് പോലീസ് കേസെടുത്തു.

മഞ്ഞക്കാല നോബിള് പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്ഥിയായിരുന്നു ലിജിന്. ലിബിന് സഹോദരനാണ്. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആവണീശ്വരം സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളിസെമിത്തേരിയില്.

No comments:

Post a Comment