Friday 28 March 2014

'മമ്മൂട്ടിയുടെ നായിക' അമരാവതിയില്‍ എന്‍ സി പി.യുടെ പോരാളി

അമരാവതി (മഹാരാഷ്ട്ര): അമരാവതിക്കാര്ക്ക് ഇവര് നാടിന്റെ പുത്രവധുവാണ്. ചൂടൊഴിഞ്ഞ വൈകുന്നേരം നഗരത്തിന്റെ പിന്നാമ്പുറത്തെ അര്ജുന് നഗറില് വന്നിറങ്ങിയ നവനീത് കൗറിനെ സ്വീകരിച്ചതും അതേ സ്നേഹത്തോടും ആദരവോടും കൂടെ.

മോഡലും സിനിമാനടിയുമായി തമിഴരും തെലുങ്കരും മലയാളികളും അറിയുന്ന നവനീത്കൗര് എന്ന നവനീത് കൗര് റാണ അമരാവതിയില് എന്.സി.പി.യുടെ സ്ഥാനാര്ഥിയാണ്. സ്വര് മഞ്ഞനിറമുള്ള സാരിയില് വലിയ കറുത്ത താമരപ്രിന്റുകള് ഉണ്ടെങ്കിലും മത്സരിക്കുന്നത് എം.എല്..യായ ഭര്ത്താവ് രവിറാണയുടെ പാര്ട്ടിയായ എന്.സി.പി.യുടെ ടിക്കറ്റിലാണ്. പ്രധാന എതിരാളി സിറ്റിങ് എം.പി.യായ ശിവസേനയുടെ ആനന്ദ് അഡ്സുലും.

മുംബൈയില് ജനിച്ച് മോഡലിങ്ങില് തുടങ്ങി സിനിമയില് കത്തിയ നവനീത് ഒട്ടേറെ തമിഴ്, തെലുഗു ചിത്രങ്ങളില് നായികയായിട്ടുണ്ട്. ബോളിവുഡിലും ഒന്നു പയറ്റി. ഒരുതവണ മലയാളത്തിലും ജോഷി സംവിധാനം ചെയ്ത 'ലവ് ഇന് സിംഗപ്പൂര്' എന്ന ചിത്രത്തില് മമ്മൂട്ടിയുടെ നായിക ആയിരുന്നു നവനീത്.

രാഷ്ട്രീയക്കാരനായ രവിറാണ എന്.സി.പി.യെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്..യാണ്. അമരാവതി ലോക്സഭാമണ്ഡലത്തില് തന്നെയുള്ള നിയമസഭാ സീറ്റായ ബസ്നേരിയില് നിന്നുള്ള നിയമസഭാംഗം. വിവാഹത്തിനുശേഷം സിനിമാഭിനയം നിര്ത്തിയ നവനീത്കൗര് റാണ കുടുംബജീവിതത്തിനിടയിലാണ് പതുക്കെപ്പതുക്കെ പൊതുരംഗത്തെത്തിയത്. ഭര്ത്താവിനു പകരം ഒരു ഡമ്മി സ്ഥാനാര്ഥിയല്ല താനെന്നു നവനീത്കൗര് പറയുന്നു. മുംബൈയില്നിന്ന് അമരാവതിയിലെ ഭര്ത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റിയപ്പോള് നടത്തിയ യാത്രകളും സാമൂഹിക പ്രവര്ത്തനവും ആണ് രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് മത്സരത്തിലും എത്തിച്ചതെന്ന് നവനീത് ശുദ്ധമായ കോണ്വെന്റ് ഇംഗ്ലീഷില് വ്യക്തമാക്കി. ഭര്ത്താവല്ല അമരാവതിയിലെ ഗ്രാമീണരാണ് തന്റെ സ്ഥാനാര്ഥിത്വത്തിനു പിന്നിലെന്ന് അവരുടെ ഭാവ്യം. ശുദ്ധമായ ഇംഗ്ലീഷിലുള്ള തങ്ങളുടെ സ്ഥാനാര്ഥിയുടെ നിര്ത്താതുള്ള സംസാരത്തില് അവരെ കാണാനെത്തിയ ഗ്രാമീണ സ്ത്രീകള്ക്കും നാട്ടുകാര്ക്കും കുറേ കൗതുകം.

മധ്യപ്രദേശിനോട് ചേര്ന്ന് മഹാരാഷ്ട്രയുെട വടക്കേ അറ്റത്തുള്ള അമരാവതി മണ്ഡലം മലയാളികള്ക്കും ഏറെ പരിചിതമാണ്. കേരളത്തില് ഗവര്ണറായിരുന്ന ആര്.എസ്. ഗവായ് അമരാവതിയില്നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2009-ല് ഗവായിയുടെ മകന് ഇവിടെനിന്ന് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിച്ചപ്പോള് സി.പി.എം. പിന്തുണ പ്രഖ്യാപിച്ചത് കാലത്ത് കേരളത്തിലും രാഷ്ട്രീയ ചര്ച്ചകള്ക്ക് ഇടയാക്കിയിരുന്നു. രാഷ്ട്രപതി പ്രതിഭാപാട്ടീലും അമരാവതിയില് നിന്നാണ്. ഇവിടെ നിന്ന് എം.പി.യുമായിട്ടുണ്ട് പ്രതിഭാപാട്ടീല്.
പട്ടികജാതിക്കാര്ക്കായി സംവരണം ചെയ്ത മണ്ഡലത്തില് നവനീതിന്റെ സ്ഥാനാര്ഥിത്വം വിവാദത്തിനിടയാക്കി. പഞ്ചാബി കുടുംബത്തില് ജനിച്ച നവനീത് ജാതിസര്ട്ടിഫിക്കറ്റ് തിരുത്തിയാണ് സ്ഥാനാര്ഥിത്വം സമ്പാദിച്ചതെന്ന് അമരാവതിയില് നിന്നുള്ള ഒരു വിവരാവകാശ പ്രവര്ത്തകന് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില് ഹര്ജി നല്കിയിട്ടുണ്ട് ഇദ്ദേഹം. ഇത് എതിര് സ്ഥാനാര്ഥിയുടെ പണിയാണെന്നാണ് നവനീത് കൗറിന്റെ വിശദീകരണം. ആരോപണങ്ങള് നിഷേധിച്ച അവര് ആനന്ദ് അഡ്സുലിനെതിരെ പരാതിയും നല്കി. മോഡലിങ്ങും സിനിമാഭിനയവും മുന്നിര്ത്തി തന്നെ തേജോവധം ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും ആനന്ദ് ശ്രമിച്ചുവെന്നാണ് നവനീതിന്റെ പരാതി. ഇതും പോലീസിന്റെ അന്വേഷണത്തിലാണ്.

ഏതായാലും സോഷ്യല് സൈറ്റുകളില് നവനീതിന്റെ പഴയ സിനിമകളിലെ മസാലചിത്രങ്ങള്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കുറെ ഹിറ്റായിട്ടുണ്ട്. ഒപ്പം മോര്ഫ് ചെയ്ത നഗ്നചിത്രങ്ങളും കുറെ. എല്ലാറ്റിനും എതിരാളിയെയാണ് നവനീത് കുറ്റം പറയുന്നത്. സിനിമാഭിനയം അല്ല പൊതുപ്രവര്ത്തനമെന്നും ഏതു തൊഴിലായാലും ആത്മാര്ഥതയോടെ ചെയ്യുകയാണ് തന്റെ രീതിയെന്നും നവനീത് പറഞ്ഞു. വിവാദങ്ങളല്ല ചെയ്യാനുള്ള വികസനപ്രവര്ത്തനങ്ങളാണ് തന്റെ മനസ്സിലെപ്പോഴും എന്ന് നവനീത് വ്യക്തമാക്കി.
മുംബൈയില് താമസിച്ച് മണ്ഡലം നോക്കുന്ന ആളാണെന്നാണ് സിറ്റിങ്ങ് എം.പി.യെക്കുറിച്ചുള്ള പരാതി. പലതവണ കോണ്ഗ്രസ് ജയിച്ച മണ്ഡലമാണ്, എങ്കിലും പിന്നാക്കവിഭാഗക്കാരും ദളിതരും ആദിവാസികളും നിര്ണായകമായ മണ്ഡലത്തില് റിപ്പബ്ലിക്കന് പാര്ട്ടി ഓഫ് ഇന്ത്യയുടെ ഗവായ്വിഭാഗം സ്ഥാനാര്ഥി രാജേന്ദ്രഗവായ് നവനീതിന്റെ സാധ്യതകളെയാണ് അപകടപ്പെടുത്തുക.

പഴയ കേരള ഗവര്ണറായ ആര്.എസ്. ഗവായിയുടെ മകനാണ് രാജേന്ദ്രഗവായ്. എന്.സി.പി.ക്കെതിരെ ആര്.പി.കെ. നില്ക്കുന്നതും ആദ്യം. കഴിഞ്ഞതവണ ശിവസേനയുടെ ആനന്ദ് തോല്പ്പിച്ചത് രാജേന്ദ്രഗവായിയെയാണ്. മായാവതിയും ഇവിടെ സ്ഥാനാര്ഥിയെ നിര്ത്തിയിട്ടുണ്ട്. ബി.എസ്.പി. സ്ഥാനാര്ഥിയുടെ സാന്നിധ്യവും പിന്നാക്കവോട്ടുകള് ഭിന്നിപ്പിച്ച് സാധ്യതകള് വര്ധിപ്പിക്കുന്നത് ശിവസേനയുടെ സിറ്റിങ് എം.പി.ക്കുതന്നെ.

No comments:

Post a Comment