Wednesday, 19 March 2014

ചൂട് നാല്‌പതും കടന്ന് കുതിക്കുന്നു; പാലക്കാട് ജില്ല ഉരുകുന്നു


മീനച്ചൂടില് ജില്ല വെന്തുരുകുന്നു. ചൊവ്വാഴ്ച പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെല്ഷ്യസ്സും കടന്നു. മുണ്ടൂര് .ആര്.ടി.സി.യില് ചൊവ്വാഴ്ച കൂടിയതാപനില 40.5 ഡിഗ്രി സെല്ഷ്യസ്സായി. കുറഞ്ഞ ചൂട് 24.5 ആണ്. മലമ്പുഴയില് താപനില 37.8 ഡിഗ്രി രേഖപ്പെടുത്തി. ജില്ലയില് സൂര്യതാപമേറ്റ് പൊള്ളലേറ്റ സംഭവങ്ങള് 15 ആയി ഉയര്ന്നു. തീപ്പിടിത്തങ്ങളും ഏറി.

കഴിഞ്ഞ നാലുവര്ഷത്തിനിടെ മാര്ച്ച് പകുതിയെത്തുമ്പോഴേക്കും ജില്ലയില് ചൂട് ഇത്രയും ഉയര്ന്നിട്ടില്ല. മുണ്ടൂര് .ആര്.ടി.സി.യില് 2011 മാര്ച്ച് 18ന് 39.8 ഡിഗ്രിയായിരുന്നു ഉയര്ന്ന താപനില. 2012ല് 39.5 ഡിഗ്രിയും 2013ല് 40 ഡിഗ്രിയും രേഖപ്പെടുത്തി. മീനം നാല് ആകുമ്പോള്ത്തന്നെ ചൂട് 40.5 ഡിഗ്രിയായതിനാല് ഇക്കുറി വേനല് പാലക്കാട്ടുകാര്ക്ക് ഒരു പരീക്ഷണമാകുമെന്നുറപ്പാണ്. ചൊവ്വാഴ്ചയും ജില്ലയില് ഒരാള്ക്ക് സൂര്യതാപമേറ്റു.


ആലത്തൂരില് ഗായത്രിപ്പുഴ പള്ളിക്കടവില് കുളിക്കാനിറങ്ങുമ്പോഴാണ് വാനൂര് ലക്ഷംവീട് ഷംസുദ്ദീന്റെ മകന് സുഹൈബിന് (22) സൂര്യതാപമേറ്റത്. നീറ്റല് കാര്യമാക്കാതെ കുളികഴിഞ്ഞ് വടക്കാഞ്ചേരിയില് ജോലിക്കുപോയെങ്കിലും അസ്വസ്ഥത കൂടിവന്നു. തുടര്ന്ന്, വടക്കാഞ്ചേരി സര്ക്കാര് ആസ്പത്രിയില് ചികിത്സതേടി. ഡോക്ടര് മൂന്നുദിവസത്തെ വിശ്രമം നിര്േദശിച്ചു.

No comments:

Post a Comment