Wednesday, 5 March 2014

നിഖില്‍കുമാര്‍ രാജിവെച്ചു; ഷീലാദീക്ഷിത് കേരളാ ഗവര്‍ണറാകും

കേരളാ ഗവര്ണര് നിഖില്കുമാര് രാജിവെച്ചു. ഡല്ഹി മുന് മുഖ്യമന്ത്രി ഷീലാദീക്ഷിത് കേരളാ ഗവര്ണറാകും. ഇതുസംബന്ധിച്ച് യു.പി.. നേതൃത്വം തീരുമാനമെടുത്തതായി അറിയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതിനാണ് നിഖില്കുമാര് രാജിവെച്ചത്. ചൊവ്വാഴ്ച രാത്രി 10.25-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്വെച്ച് രാജിസന്ദേശം രാഷ്ട്രപതി ഭവനിലേക്കും സെക്രട്ടേറിയേറ്റിലേക്കും ഫാക്സ് ചെയ്തു. രാജിവെക്കുമെന്ന ആഭ്യൂഹത്തെത്തുടര്ന്ന് വിമാനത്താവളത്തിലെത്തിയ മാധ്യമപ്രവര്ത്തകരോട് പത്തരയോടെ നിഖില്കുമാര് തന്നെ രാജിക്കാര്യം അറിയിക്കുകയായിരുന്നു.

ബിഹാറിലെ ഔറംഗാബാദില് നിന്ന് ആര്.ജെ.ഡി. സ്ഥാനാര്ഥിയായി മത്സരിക്കാനാണ് നിഖില്കുമാര് തയ്യാറെടുക്കുന്നത്. നേരത്തേ ഇതേ മണ്ഡലത്തില് നിന്ന് അദ്ദേഹം എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡല്ഹി പോലീസ് കമ്മീഷണറായും അതിര്ത്തി രക്ഷാസേനയുടെ അഡീഷണല് ഡയറക്ടര് ജനറലായും സേവനമനുഷ്ഠിച്ച് വിരമിച്ചശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത്. കേരളത്തില് ഗവര്ണറാകുന്നതിനുമുമ്പ് നാഗാലാന്ഡ് ഗവര്ണറായിരുന്നു.
ഡല്ഹിയില് മുഖ്യമന്ത്രിസ്ഥാനം പോയതിനുശേഷം, പിന്നീട് വന്ന ആംആദ്മി സര്ക്കാര് ഷീലാ ദീക്ഷിതിനെതിരെ അഴിമതി കേസെടുത്തിരുന്നു.

കോമണ്വെല്ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ടാണിത്. ഷീലയെ ഹിമാചല്പ്രദേശില് നിന്നും രാജ്യസഭയിലേക്ക് കൊണ്ടുവരാന് കോണ്ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും സംസ്ഥാനഘടകത്തിന്റെ എതിര്പ്പിനെത്തുടര്ന്ന് ഉപേക്ഷിക്കുകയായിരുന്നു.

 നിഖില്കുമാര് രാജിവെച്ചു; ഷീലാദീക്ഷിത് കേരളാ ഗവര്ണറാകും

No comments:

Post a Comment