Thursday 27 March 2014

ജര്‍മനിയിലെ 'ധൂര്‍ത്തന്‍ മെത്രാന്‍' സഭയ്ക്ക് പുറത്ത്‌

വത്തിക്കാന് സിറ്റി: ആഡംബര ജീവിതത്തിലൂടെ വിവാദത്തിലായ ജര്മനിയിലെ ലിംബര്ഗ് മെത്രാന് ഫ്രാന്സ് പീറ്റര് തെബാര്ട്സ് വാന് ഒടുവില് സഭയ്ക്ക് പുറത്തായി. ഇദ്ദേഹത്തിന്റെ രാജി ഫ്രാന്സിസ് മാര്പാപ്പ സ്വീകരിച്ചതോടെയാണിത്. ഔദ്യോഗിക വസതി നവീകരിക്കുന്നതിന് 3.1 കോടി യൂറോ (257 കോടി രൂപ) ധൂര്ത്തടിച്ചതാണ് ഫ്രാന്സ് പീറ്ററിന് വിനയായത്.

സപ്തംബറില് വിവരം പുറത്തായതോടെ 'ധൂര്ത്തന് മെത്രാന്' എന്ന പരിഹാസപ്പേരും ഇദ്ദേഹത്തിന് ലഭിച്ചു. ഇതിനിടെ ഇന്ത്യയിലെ പാവങ്ങളെ സന്ദര്ശിക്കാന് വിമാനത്തില് ഫസ്റ്റ് ക്ലാസ് സൗകര്യത്തില് യാത്രചെയ്തതും 54-കാരനായ മെത്രാനെ കൂടുതല് കുഴപ്പത്തിലാക്കി.
ജര്മനിയില് വിശ്വാസികളില്നിന്ന് സര്ക്കാറിന്റെ നേതൃത്വത്തില് നികുതി പിരിച്ച് സഭയ്ക്ക് നല്കുന്ന പതിവുണ്ട്.


2012-ല് മാത്രം 520 കോടി യൂറോ (43100 കോടി രൂപ) ഇനത്തില് കത്തോലിക്ക സഭയ്ക്ക് ലഭിച്ചെന്നാണ് കണക്കുകള്. തുകയാണ് മെത്രാന് ആഡംബര ജീവിതത്തിന് ഉപയോഗിച്ചതെന്ന വിവരം പുറത്തുവന്നതോടെ വിശ്വാസികളില്നിന്ന് കടുത്ത പ്രതിഷേധം ഉയര്ന്നിരുന്നു.

No comments:

Post a Comment