Wednesday 26 March 2014

വാഹനപരിശോധനയില്‍ പിടിച്ചെടുത്ത പണം കൈക്കലാക്കിയ എസ്.ഐ.മാര്‍ അറസ്റ്റില്‍


സേലം നഗരത്തിനടുത്ത് വാഹനപരിശോധനയില് പോലീസ് പിടിച്ചെടുത്ത പണത്തില്നിന്ന് 8.25 ലക്ഷം രൂപ എടുത്തുമാറ്റിയ രണ്ട് പ്രത്യേക എസ്..മാര് അറസ്റ്റിലായി. വീരാണം പോലീസ്സ്റ്റേഷനിലെ സ്പെഷല് എസ്..മാരായ ഗോവിന്ദന് (50), സുബ്രഹ്മണി (50) എന്നിവരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 10,000 രൂപയില് കൂടുതല് പണം രേഖകളില്ലാതെ കൊണ്ടുപോയാല് അധികൃതര് പിടിച്ചെടുക്കുമെന്ന് അറിയിച്ചിരുന്നു. സേലത്ത് തിങ്കളാഴ്ച രാത്രി കുപ്പണൂര് ചെക്പോസ്റ്റിന് സമീപം വീരാണം സ്പെഷല് എസ്..മാരായ ഗോവിന്ദന്, സുബ്രഹ്മണി, തമിഴ്നാട് പ്രത്യേക യൂത്ത് പോലീസ് സംഘത്തിലെ പ്രഭു എന്നിവര് വാഹനപരിശോധന നടത്തവേ അതുവഴി അയോധ്യാപട്ടണത്തില്നിന്ന് വന്ന വാന് നിര്ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

രണ്ട് ബാഗുകളിലായി 35 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ശരിയായ രേഖകളില്ലാതിരുന്നതിനാല് പണം പിടിച്ചെടുത്തു. പണം കൊണ്ടുവന്ന ഏര്ക്കാട് കൂട്ടുമുത്തലിലെ ...ഡി.എം.കെ. നേതാവ് കുപ്പുസ്വാമി, വാന് െ്രെഡവര് ബാലകൃഷ്ണന് എന്നിവരെ വീരാണം പോലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേക്കുറിച്ചറിഞ്ഞ ഫ്ളയിങ് സ്ക്വാഡ് തിരഞ്ഞെടുപ്പ് ഓഫീസറായ പഞ്ചായത്ത് ഓഫീസര് മണിവണ്ണനും മറ്റ് ഓഫീസര്മാരും വീരാണം സ്റ്റേഷനിലെത്തി കുപ്പുസ്വാമിയെ ചോദ്യംചെയ്തു. ദിണ്ടിക്കല് കൊടൈക്കനാലിലെ തിരുമല അടിവാരത്തിലെ മരവ്യാപാരിയായ അജി എന്നയാള് ഏര്ക്കാട്ടില് മരം അറക്കുന്ന 65ഓളം തൊഴിലാളികളുടെ ശമ്പളമായ 35 ലക്ഷം രൂപ സൂപ്പര്വൈസറായ കുപ്പുസ്വാമിയെ ഏല്പിച്ചതാണെന്ന് പറഞ്ഞു.


പണം ഏല്പിക്കുന്നതിനായി കുപ്പുസ്വാമി, െ്രെഡവര് ബാലകൃഷ്ണന് എന്നിവരെ കളക്ടറേറ്റിലേക്ക് കൊണ്ടുവന്നു. എന്നാല്, പിടിച്ചെടുത്ത 35 ലക്ഷത്തില് 26.75 ലക്ഷം രൂപയാണ് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് ഓഫീസറുടെ കൈയില് ഏല്പിച്ചത്. ബാക്കി 8.25 ലക്ഷം രൂപ എവിടെയെന്ന് തിരക്കിയപ്പോള് എസ്..മാര് 26.75 ലക്ഷം രൂപ മാത്രമാണ് തന്നെ ഏല്പിച്ചതെന്ന് മണിവണ്ണന് മൊഴിനല്കി. ഇതില്, കാണാതായ 8.25 ലക്ഷം രൂപ പോലീസുകാര് എടുത്തതാണെന്ന് തെളിഞ്ഞു. തുടര്ന്ന്, സേലം മേഖലാ ഡി..ജി.യുടെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തില് രണ്ട് എസ്..മാരും ചേര്ന്ന് പണമെടുത്തതായി സമ്മതിച്ചു. 4 ലക്ഷം സ്റ്റേഷനില് ഒളിപ്പിച്ചുവെച്ചത് കണ്ടെടുത്തു. ബാക്കി 4.25 ലക്ഷം രൂപ എവിടെയാണെന്ന് തിരയുന്നു. എസ്..മാരുടെ പേരില് വിവിധ വകുപ്പുകളില് കേസെടുത്ത് അറസ്റ്റുചെയ്ത് കോടതിയില് ഹാജരാക്കി ജയിലിലടച്ചു. ഇരുവരെയും സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്തതായി എസ്.പി. ശക്തിവേല് ഉത്തരവിട്ടു. കുപ്പുസ്വാമി കൊണ്ടുവന്ന പണം ശമ്പളപണമാണോയെന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നു.

No comments:

Post a Comment