ഇനി
ഡോക്ടറെ ഫോണില് വിളിച്ച്
ഏതുരോഗത്തെക്കുറിച്ചും വിദഗ്ദ്ധോപദേശം
തേടാം. കുട്ടികള്ക്ക്
കൗണ്സലിങ്
നല്കാനായി
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ
തുടങ്ങിയ 'ദിശ'യുടെ
പ്രവര്ത്തനം
ഇതിനായി ആരോഗ്യ വകുപ്പ് വ്യാപിപ്പിച്ചു.
ബി.എസ്.എന്.എല്
ഫോണില് നിന്ന് 1056 എന്ന
ടോള്ഫ്രീ
നമ്പറിലേക്ക് വിളിച്ചാല് വിദഗ്ദ്ധ
ഡോക്ടര്മാരുടെ
ഉപദേശം ലഭിക്കുന്ന 'ഡയല്‍
എ ഡോക്ടര്‍'
പദ്ധതി മുഖ്യമന്ത്രി ഉമ്മന്ചാണ്ടി
ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്
അധ്യക്ഷത വഹിച്ചു. കെ. മുരളീധരന് എം.എല്‍.എ, ആരോഗ്യ
സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, ഡയറക്ടര്
ഡോ. പി. കെ.
ജമീല തുടങ്ങിയവരും പങ്കെടുത്തു.
www.disha1056.com എന്ന ദിശ വെബ്സൈറ്റും
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഓഫീസുകളിലും
പൊതുസ്ഥലങ്ങളിലും എത്തി ജീവിത ശൈലീ
രോഗനിര്ണയം
നടത്തുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം
നിര്വഹിച്ചു.
ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് ജീവനക്കാര്ക്കായി
രോഗ നിര്ണയ ക്യാമ്പും
നടത്തി.
ജീവിതശൈലീ
രോഗനിര്ണയ
പരിപാടിയുടെ ഭാഗമായി ഇതിനോടകം 86 ലക്ഷം
ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില് നാലര
ലക്ഷം പേര്
രക്താതിസമ്മര്ദവും
മൂന്നര ലക്ഷം പേര്
പ്രമേഹ രോഗികളുമാണെന്ന് മന്ത്രി അറിയിച്ചു.
ആരോഗ്യ
കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്ക്ക്
പുറമേ പ്രഥമ ശുശ്രൂഷ, ചികിത്സ,
രോഗ പ്രതിരോധം തുടങ്ങിയവയെക്കുറിച്ചുള്ള
കാര്യങ്ങളും ഡയല്‍
എ ഡോക്ടര്‍
പദ്ധതി പ്രകാരം ഡോക്ടര്മാരോട് ചോദിക്കാം. മറ്റ്
നെറ്റ് വര്ക്കുകളില് നിന്ന്
0471- 2552056 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. ടെക്നോപാര്ക്ക്
കേന്ദ്രീകരിച്ചാണ് ഇതിന്റെ കോള്
സെന്റര് പ്രവര്ത്തിക്കുന്നത്. ഒറൈസിസ് ഇന്ത്യയാണ് ഇതിന്റെ
സാങ്കേതിക സഹായം നല്കുന്നത്.
വിവിധ
സ്പെഷ്യാലിറ്റികളിലുള്ള
74 ഡോക്ടര്മാരുടെ
പാനലാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ദിവസവും എട്ടു
ഡോക്ടര്മാരുടെ
മുഴുവന് സമയ സേവനം
ലഭിക്കും. കോളുകള് സ്വീകരിക്കുന്നതിന്
വിദഗ്ദ്ധ പരിശീലനം നല്കിയ 21 കൗണ്സലര്മാരെയും നിയമിച്ചിട്ടുണ്ട്. അവരാണ്
ഫോണ് ഡോക്ടര്ക്ക്
കൈമാറുക. കുട്ടികള്ക്ക്
കൗണ്സലിങ്
നല്കാനായി
മനഃശാസ്ത്രജ്ഞരുടെ പാനലും തയ്യാറാക്കിയിട്ടുണ്ട്.
ഓരോ
ജില്ലയിലും അഞ്ചുകേന്ദ്രങ്ങളില് മെഡിക്കല്
ക്യാമ്പുകള് നടത്തി പ്രമേഹം,
രക്താതിസമ്മര്ദം
തുടങ്ങിയ ജീവിതശൈലീരോഗങ്ങള് കണ്ടെത്തുന്നതാണ് വര്ക്
പ്ലേസ് ഇന്റര്വെന്ഷന് ആന്ഡ് അര്ബന് സ്ക്രീനിങ് എന്ന പരിപാടി.
സര്ക്കാര്, അര്ദ്ധസര്ക്കാര് സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും
ജീവനക്കാര്ക്ക്
വേണ്ടി ഈ മാസം
പത്തിന് സ്ക്രീനിങ് സംഘടിപ്പിക്കും.
No comments:
Post a Comment