കേരളത്തില് ഏപ്രില് 10-ന്
ഫലം മെയ് 16-ന്
പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില് ഏഴുമുതല് മെയ് 12 വരെ ഒമ്പത് ഘട്ടങ്ങളിലായി നടക്കും. കേരളത്തിലും ലക്ഷദ്വീപിലും ഏപ്രില് 10-ന് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 16 വെള്ളിയാഴ്ചയാണ്. കേന്ദ്ര, സംസ്ഥാന സര്ക്കാറുകള്ക്കും രാഷ്ട്രീയപാര്ട്ടികള്ക്കും സ്ഥാനാര്ഥികള്ക്കും ബാധകമായ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ബുധനാഴ്ച നിലവില് വന്നു.
ഏപ്രില് 7, 9, 10, 12, 17, 24, 30 മെയ് 7, 12 തീയതികളിലാണ് 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് . ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്തും.
വിവിധ പരീക്ഷകളുടെ സമയക്രമം, പോളിങ് സ്റ്റേഷനുകളുടെ എണ്ണവും സ്കൂളുകളുടെ ലഭ്യതയും, കാലാവസ്ഥ, ചിലയിടങ്ങളിലെ വിളവെടുപ്പ് സമയം, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യസിക്കല് തുടങ്ങിയവ കണക്കിലെടുത്താണ് വോട്ടെടുപ്പ് ഒമ്പത് ദിവസങ്ങളിലായി നടത്താന് തീരുമാനിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് വി.എസ്. സമ്പത്തും കമ്മീഷന് അംഗങ്ങളായ എച്ച്.എസ്. ബ്രഹ്മ, ഡോ. നസീം സയ്ദി എന്നിവരും വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ബുധനാഴ്ച മുതല് 72 ദിവസമാണ് പെരുമാറ്റച്ചട്ടം ബാധകമാവുക. 2009-ല് അഞ്ചുഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പെങ്കിലും പെരുമാറ്റച്ചട്ടം 75 ദിവസത്തേക്ക് ഉണ്ടായിരുന്നു. ഇക്കുറി ഒമ്പത് ഘട്ടങ്ങളാണെങ്കിലും വോട്ടെടുപ്പിന്റെ ഇടവേള കുറവാണ്.
ആകെ 81.45 കോടി വോട്ടര്മാരാണുള്ളത്. 2009- ലേതിനേക്കാള് 10 കോടി വോട്ടര്മാര് കൂടുതലുണ്ട് ഇക്കുറി. ചെറുപ്പക്കാരായ വോട്ടര്മാരുടെ എണ്ണവും കഴിഞ്ഞ തവണത്തേക്കാള് കൂടുതലാണ്. മൊത്തം വോട്ടര്മാരുടെ 2.88 ശതമാനം 18-നും 19-നും ഇടയില് പ്രായമുള്ളവരാണ്. 2009-ലേതിനേക്കാള് 2.3 കോടി കൂടുതല്.
കേരളത്തില് 2,37,92,270 വോട്ടര്മാരാണുള്ളത്. 2009- ലെ വോട്ടര്മാരുടെ എണ്ണം 2,18,59,536 ആയിരുന്നു.
മൊത്തം 9,30,000 പോളിങ് ബൂത്തുകള് ഇക്കുറി ഉണ്ടാവും. കഴിഞ്ഞപ്രാവശ്യം 8,30,00 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് സമയക്രമം
തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്ച്ച് 15 ശനിയാഴ്ച
പത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസം മാര്ച്ച് 22 ശനിയാഴ്ച
പത്രികകളുടെ സൂക്ഷ്മപരിശോധന മാര്ച്ച് 24 തിങ്കളാഴ്ച
പത്രിക പിന്വലിക്കാനുള്ള അവസാന ദിവസം മാര്ച്ച് 26 ബുധനാഴ്ച
വോട്ടര്പട്ടികയില് പേരുചേര്ക്കാന് ഒരവസരം കൂടി
ഇക്കൊല്ലം ജനവരി ഒന്ന് അടിസ്ഥാനമാക്കി പരിഷ്കരിച്ചിട്ടുള്ള വോട്ടര്പട്ടികയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അതേസമയം, നാമനിര്ദേശ പത്രിക സമര്പ്പിക്കുന്നതുവരെ വോട്ടര്പട്ടികയില് പേരുചേര്ക്കാന് സാധിക്കും. ഫോട്ടോ പതിച്ച തിരിച്ചറിയില് കാര്ഡുള്ള ചിലരുടെ പേര് വോട്ടര്പട്ടികയില് കണ്ടില്ലെന്ന പരാതി കണക്കിലെടുത്ത് മാര്ച്ച് ഒമ്പത് ഞായറാഴ്ചയാണ് ദേശീയതലത്തില് കമ്മീഷന് അതിന് അവസരം ഒരുക്കിയിരിക്കുന്നത്.
ആ ദിവസം എല്ലാ പോളിങ് സ്റ്റേഷനുകളിലും കമ്മീഷന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ആ പോളിങ് സ്റ്റേഷനിലെ വോട്ടര്‍പട്ടിക ആ ദിവസം അവിടെ പ്രദര്ശിപ്പിക്കും. വോട്ടര്പട്ടികയില് തങ്ങളുടെ പേരുണ്ടോ എന്ന് ആര്ക്കും പരിശോധിക്കാം. ഇല്ലെങ്കില് അവിടെവെച്ചുതന്നെ പേരുള്പ്പെടുത്താനുള്ള അപേക്ഷ പൂരിപ്പിച്ച് അവിടത്തെ ബൂത്തുതല ഓഫീസര്ക്ക് നല്കാം. അദ്ദേഹം അത് റിട്ടേണിങ് ഓഫീസര്ക്ക് കൈമാറുകയും വോട്ടര്പട്ടികയില് പിന്നീട് പേര് ഉള്പ്പെടുത്തുകയും ചെയ്യും.
തിരഞ്ഞെടുപ്പ് തീയതികള് ഇങ്ങനെ
തമിഴ്നാട്, പോണ്ടിച്ചേരി-ഏപ്രില് 24
കര്ണാടകം-ഏപ്രില് 17
മഹാരാഷ്ട്ര-ഏപ്രില് 10, 17, 24
ഗോവ-ഏപ്രില് 17
ഡല്ഹി-ഏപ്രില് 10
ആന്ധ്രപ്രദേശ്-ഏപ്രില് 30, മെയ് 7
അരുണാചല്പ്രദേശ്-ഏപ്രില് 9
അസം-ഏപ്രില് 7, 12, 24
ബിഹാര്-ഏപ്രില് 10, 17, 24, 30, മെയ് 7, 12
ഛത്തീസ്ഗഢ്-ഏപ്രില് 10, 17, 24
ഗുജറാത്ത്-ഏപ്രില് 30
ഹരിയാണ-ഏപ്രില് 10
ഹിമാചല്പ്രദേശ്-മെയ് 7
ജമ്മുകശ്മീര്-ഏപ്രില് 10, 17, 24, 30, മെയ് 7
ജാര്ഖണ്ഡ്-ഏപ്രില് 10, 17, 24
മധ്യപ്രദേശ്-ഏപ്രില് 10, 17, 24
മണിപ്പുര്-ഏപ്രില് 9, 17,
മേഘാലയ-ഏപ്രില് 9
മിസോറം-ഏപ്രില് 9
നാഗാലന്ഡ്-ഏപ്രില് 9
ഒഡിഷ-ഏപ്രില് 10, 17
പഞ്ചാബ്-ഏപ്രില് 30
രാജസ്ഥാന്-ഏപ്രില് 17, 24
സിക്കിം-ഏപ്രില് 12
ത്രിപുര-ഏപ്രില് 7, 12
യു.പി-ഏപ്രില് 10, 17, 24, 30, മെയ് 7, 12
ഉത്തരാഖണ്ഡ്-ഏപ്രില്-7
പശ്ചിമബംഗാള്-ഏപ്രില് 17, 24, 30, മെയ് 7, 12
ആന്ഡമാന് നിക്കോബാര്-ഏപ്രില് 10
ചണ്ഡീഗഢ്-ഏപ്രില് 10
ദാദ്രാ ആന്ഡ് നഗര്ഹവേലി-ഏപ്രില് 30
ദമന് ദ്യൂ-ഏപ്രില് 30
No comments:
Post a Comment