ഡോക്ടര്‍
രഘുറാം
രാജന്‍
ഗവര്‍ണറായി
ചുമതലയേറ്റത്
റിസര്വ്
ബാങ്ക്
ഓഫ്
ഇന്ത്യ
ഇനിയും
അറിഞ്ഞിട്ടില്ല.
അടുത്തിടെ
പുതുതായി
ഇറക്കിയ
500 രൂപ
നോട്ടില്‍
രഘുറാം
രാജന്റെ
ഒപ്പിനുപകരം
മുന്‍
ഗവര്‍ണര്‍
ഡി.
സുബ്ബറാവുവിന്റെ
ഒപ്പാണുള്ളത്.
2013 സപ്തംബര്‍
നാലിനാണ്
സുബ്ബറാവു
വിരമിച്ചത്.
രഘുറാം
രാജന്‍
അന്നുതന്നെ
പുതിയ
ഗവര്ണറായി
ചുമതലയേല്ക്കുകയും
ചെയ്തു.
പക്ഷേ,
2014-ല്‍
ഇറക്കിയ
500 രൂപ
നോട്ടില്‍
സുബ്ബറാവുവിന്റെ
ഒപ്പുതന്നെയാണുള്ളത്.
റിസര്വ്
ബാങ്കിന്
പറ്റിയത്
വലിയൊരബദ്ധമാണെന്നും
സാങ്കേതികമായി
ഈ
നോട്ടുകള്‍
മൂല്യമില്ലാത്തവയാണെന്നും
മദ്രാസ്
കോയിന്‍
സൊസൈറ്റിയുടെ
പ്രസിഡന്‍റ്
വൈദ്യനാഥന്‍
പറഞ്ഞു.
നോട്ട്
കൈവശമുള്ളയാള്ക്ക്
500 രൂപ
നല്കാമെന്ന്
നോട്ടിന്റെ
മുന്‍വശത്തുതന്നെ
ഗവര്‍ണര്‍
ഉറപ്പുനല്‍കുന്നുണ്ട്.
സര്‍വീസിലില്ലാത്ത
ഗവര്ണറുടെ
ഉറപ്പിന്
എന്തുവിലയാണുള്ളതെന്ന്
വൈദ്യനാഥന്‍
ചോദിച്ചു.
എന്നാല്‍,
ഗവര്ണറുടെ
ഒപ്പ്
മാറ്റുന്നത്
സമയമെടുക്കുന്ന
പ്രക്രിയയാണെന്നും
പുതിയ
ഗവര്ണറുടെ
ഒപ്പ്
എല്ലാ
നോട്ടുകളിലും
കൊണ്ടുവരുന്നതിനുള്ള
ജോലി
അടുത്തുതന്നെ
പൂര്ത്തിയാവുമെന്നും
ആര്‍.ബി.ഐ.
വൃത്തങ്ങള്‍
പറഞ്ഞു.
സാങ്കേതികമായി
അതതുകാലത്തെ
നോട്ടുകളില്‍
നിലവിലുള്ള
ഗവര്‍ണറുടെ
ഒപ്പാണ്
വേണ്ടതെങ്കിലും
ഇപ്പോള്‍
ആര്‍.ബി.ഐ.
പുറത്തിറക്കിയിട്ടുള്ള
500 രൂപ
നോട്ടുകള്‍
ഏതുബാങ്കിലും
മാറ്റാനാവുമെന്ന്
ഒരു
ദേശസാത്കൃത
ബാങ്കിലെ
മുതിര്‍ന്ന
ഉദ്യോഗസ്ഥന്‍
പറഞ്ഞു.
സംഗതി
എന്തായാലും
റിസര്വ്
ബാങ്കിന്
പറ്റിയ
മണ്ടത്തരം
അപൂര്‍വമായതിനാല്‍
ഈ
നോട്ടുകള്‍
ശേഖരിക്കാന്‍
നോട്ടുകളും
നാണയങ്ങളും
ശേഖരിക്കുന്നവര്‍
കൊണ്ടുപിടിച്ച്
ശ്രമിക്കുന്നുണ്ട്.
No comments:
Post a Comment