വ്യത്യസ്തമായ സിനിമകളെ സ്‌നേഹിച്ച സംവിധായകന്‍ മമാസ് തന്റെ ജീവിതത്തിലെ നിര്‍ണായകനിമിഷം തികച്ചും വ്യത്യസ്തമാക്കി. പാണ്ഡിത്യത്തിന്റെ പടവുകളിലൂടെ ആദിശങ്കരന്‍ ചവിട്ടിക്കയറിയ കുടജാദ്രിമലയിലെ സര്‍വജ്ഞപീഠത്തില്‍ ഒരു കല്യാണം. കോഴിക്കോട്ടുകാരിയായ സുമിതയെ സര്‍വജ്ഞപീഠത്തില്‍വെച്ച് മമാസ് താലികെട്ടിയപ്പോള്‍ അത് ബന്ധുക്കള്‍ക്കും വ്യത്യസ്ത അനുഭവമായി.
'വര്‍ഷങ്ങള്‍ക്കുമുമ്പ് കൂട്ടുകാര്‍ക്കൊപ്പം കുടജാദ്രിയില്‍ വന്ന് ഒരു രാത്രി താമസിച്ചപ്പോള്‍ത്തന്നെ ഈ സ്ഥലം എന്റെ മനസ്സില്‍ ഒരു അടയാളമിട്ടിരുന്നു. ഒരിക്കലും മറക്കാനാവാത്ത അന്തരീക്ഷം. അന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചതാണ്. നടക്കുമോ എന്നറിയില്ലായിരുന്നു. കല്യാണം തീരുമാനിച്ചപ്പോള്‍ ഈ ആഗ്രഹം ഇരുവീട്ടുകാരോടും പറഞ്ഞു. ഇരുകൂട്ടര്‍ക്കും സമ്മതം. അങ്ങനെ സര്‍വജ്ഞപീഠത്തിലെ ആദ്യത്തെ കല്ല്യാണം നടന്നു' -മമാസ് പറഞ്ഞു.
മൂന്നുവര്‍ഷത്തോളം തളിര്‍ത്തുനിന്ന പ്രണയത്തിന്റെ പൂവിടലായിരുന്നു സര്‍വജ്ഞപീഠത്തില്‍ നടന്നത്. വധു കോഴിക്കോട്ടുകാരിയായ സുമിത കൊച്ചിയില്‍ ഒരു അഡ്വര്‍ടൈസിങ് കമ്പനി നടത്തുകയാണ്. മമാസിന്റെ സിനിമകളുടെ അഡ്വര്‍ടൈസ്‌മെന്റ് കാര്യങ്ങളെല്ലാം ഇവരാണ് കൈകാര്യംചെയ്തിരുന്നത്. പാപ്പീ അപ്പച്ചാ, സിനിമാക്കമ്പനി, മാന്നാര്‍ മത്തായി സ്പീക്കിങ് ടു എന്നീ സിനിമകളുടെ സംവിധായകനാണ് മമാസ്.
No comments:
Post a Comment