അശരണര്ക്കുള്ള സൗജന്യമരുന്ന് വിതരണപദ്ധതിയായ ഡ്രഗ്ഗ് ബാങ്കിന്റെ വിജയത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ട് കോര്പ്പറേഷന് കുടുംബശ്രീ 'ഡ്രസ്സ് ബാങ്ക് ' പദ്ധതി തുടങ്ങുന്നു. അഗതി ആശ്രയകുടുംബങ്ങള്ക്കും നിരാലംബര്ക്കും സൗജന്യമായി വസ്ത്രം വിതരണംചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഫിബ്രവരി മൂന്നാംവാരത്തോടെ നടക്കും.
ഓണം, വിഷു, ഈദ്, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളില് കുടുംബശ്രീ, അഗതി ആശ്രയകുടുംബങ്ങള്ക്ക് സൗജന്യ വസ്ത്രവിതരണം നടത്തുന്നുണ്ട്. കഴിഞ്ഞവര്ഷങ്ങളില് പ്രസ്തുത പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ഡ്രസ്സ് ബാങ്ക് എന്ന നിലയില്
കൂടുതല് വിപുലീകരിച്ച് സൗജന്യ വസ്ത്രവിതരണം നടപ്പാക്കാന്
പ്രേരിപ്പിച്ചതെന്ന് കുടുംബശ്രീ പ്രോജക്ട് ഡയറക്ടര് പി. റംസി ഇസ്മായില്
പറഞ്ഞു. കോഴിക്കോട് കോര്പ്പറേഷന്റെ സുവര്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ വസ്ത്രസ്ഥാപനങ്ങളില്നിന്നും സന്നദ്ധസംഘടനകളില്നിന്നും വ്യക്തികളില്നിന്നും സംഭാവനയായി സ്വീകരിക്കുന്ന വസ്ത്രമാണ് പദ്ധതിയില് സൗജന്യമായി വിതരണം ചെയ്യുന്നത്. പുതിയ വസ്ത്രങ്ങള് ആയിരിക്കും ഇത്തരത്തില് ഉപയോഗിക്കുക. പദ്ധതിയുമായി സഹകരിക്കാന് താത്പര്യപ്പെടുന്നവര്ക്ക് വസ്ത്രങ്ങള്
സംഭാവന ചെയ്യാം. എന്നാല്,
പണം സ്വീകരിക്കുന്നതല്ല. സാരി, ചുരിദാര്, ഷര്ട്ട്, മുണ്ട്, കള്ളിമുണ്ട്, വിവിധ പ്രായക്കാരായ കുട്ടികള്ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള് എന്നിവ സ്വീകരിക്കും.
കോര്പ്പറേഷന്റെ അഗതി ആശ്രയകുടുംബങ്ങളുടെ പട്ടികയില്പ്പെടുന്ന 400-ഓളം ഉപഭോക്താക്കള്, ബി.പി.എല്‍.,
എ.പി.എല്. കുടുംബങ്ങളില്പ്പെട്ട നിരാലംബര്, ആണ്മക്കളില്ലാത്ത വിധവങ്ങള്, നിത്യരോഗികള്
തുടങ്ങിയവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്. ഇതിനുപുറമേ ഏതെങ്കിലും ദുരന്തങ്ങള്
നടക്കുന്ന പക്ഷം ദുരിതബാധിതര്ക്കുവേണ്ട വസ്ത്രങ്ങളും പദ്ധതിയില് ഉള്പ്പെടുത്തി വിതരണം ചെയ്യും. പദ്ധതിയിലേക്ക് വേണ്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നത് ഓരോ വാര്ഡിലേയും കുടുംബശ്രീ എ.ഡി.എസ്. മുഖാന്തരം ആയിരിക്കും.
കോര്പ്പറേഷന്റെ പഴയ ഓഫീസ് കെട്ടിടത്തിലായിരിക്കും ഡ്രസ്സ് ബാങ്കും പ്രവര്ത്തിക്കുക. കോര്പ്പറേഷന് കീഴിലെ മൂന്ന് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലേയും ഓരോ കോ-ഓര്ഡിനേറ്റര്മാര്ക്ക് വീതം പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്കിയിട്ടുണ്ട്.
അതേസമയം, പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനം ഉണ്ടായിരിക്കും. ഫിബ്രവരി പത്തിന് ചേരുന്ന ഡ്രസ്സ് ബാങ്ക് പദ്ധതി വിലയിരുത്തല്
യോഗത്തില് അന്തിമ പ്രോജക്ടിന് രൂപം നല്കും.
No comments:
Post a Comment