മകന് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഇന്സ്ര്ടുമെന്റ് ബോക്സില്
സ്കെച്ച്പെന് കണ്ടിട്ടുണ്ടെങ്കില് പരിശോധിക്കുക. കാരണം പെന്നിനെ തോല്പിക്കുന്ന കവറില് റീഫില്ലറിന് പകരം സിഗരറ്റുണ്ടാകാം. ജില്ലയിലെ നിരവധി വിദ്യാര്ഥികള്ക്ക് ഇത്തരം സിഗരറ്റ് വിറ്റ കച്ചവടക്കാരനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തു. നൂറുകണക്കിന് വിദ്യാര്ഥികള്
സ്കൂളിലും വീട്ടിലും ഈ സിഗരറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കച്ചവടക്കാരന്റെ വെളിപ്പെടുത്തല്.
പഠനമുറിയില്നിന്ന് നേര്ത്ത പുകയുയരുന്നത് കണ്ട ഒരു രക്ഷിതാവാണ് മകന്റെ ബോക്സില്നിന്ന് പെന് മോഡല്
സിഗരറ്റ് കണ്ടെത്തിയത്. ഈ വിവരം സ്കൂള് ടീച്ചറെ അറിയിച്ചു. നിരവധി കുട്ടികള്
ഒഴിവ് സമയങ്ങളില് സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയില്പ്പെട്ടതിനെത്തുടര്ന്ന് വിവരം ജനമൈത്രി പോലീസിനെ അറിയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര് ഫിലിപ്പ് നടത്തിയ അന്വേഷണമാണ് കാസര്കോട് പഴയബസ്റ്റാന്റിലെ കെ.എ.അലിയുടെ(44) പെട്ടിപ്പീടികയിലെത്തിയത്. പീടികയില്നിന്ന് നാല്പ്പത് പാക്കറ്റ് സിഗരറ്റ് പിടിച്ചതായി എസ്.ഐ. ടി.ഉത്തംദാസ് പറഞ്ഞു. അണങ്കൂര്
അറഫാ റോഡ് സ്വദേശിയാണ് അലി.
സ്കെച്ച്പെന് മാതൃകയിലുള്ള കൂടിനുള്ളിലാണ് സിഗരറ്റ്. മുന്തിരി, ആപ്പിള്,
ചോക്ലേറ്റ് എന്നീ രുചിയിലാണ് സിഗരറ്റുള്ളത്. മണത്തു നോക്കിയാല്
സിഗരറ്റിന്റെ മണം കിട്ടില്ല. കത്തിച്ച് പാതിയാക്കിയ സിഗരറ്റ് അതിനകത്ത് തന്നെ ഇട്ടുവെക്കാം. കുട്ടികള് ഉപയോഗിക്കാന്
പാടില്ലെന്ന വിവരവും ചില കവറിന് പുറത്തുണ്ട്.
പതിനഞ്ചുരൂപയാണ് ഒന്നിന്. പത്തെണ്ണമുള്ള പാക്കറ്റിന് 150രൂപയാണ് ഈടാക്കുന്നത്. മുംബൈ വസായിയിലാണ് നിര്മിക്കുന്നതെന്ന് കവറിന് പുറത്തുണ്ട്. സാധാരണ സിഗരറ്റും അലിയുടെ കടയില്
നിന്ന് പിടികൂടിയിട്ടുണ്ട്. എസ്.ഐ.
സുകുമാരന്‍, സിവില്
പോലീസ്ഓഫീസര് ഗിരീശന്
എന്നിവര് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment