എറണാകുളം മറൈന്ഡ്രൈവ് വിനോദസഞ്ചാര മേഖലയാക്കുന്നതിന്റെ ഭാഗമായി ജി.സി.ഡി.എ, ടണല്‍ മറൈന് അക്വേറിയം നിര്മ്മിക്കുന്നു. ഹൈക്കോടതി സമുച്ചയത്തിന് പുറകുവശം അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറിലാണ് പദ്ധതി.
സമുദ്രാന്തര്ഭാഗത്തെ ജൈവവൈവിധ്യങ്ങള് തനിമ ഒട്ടും ചോരാതെ പൊതുജനങ്ങള്ക്ക് നേരില് കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. വിവിധതരത്തിലുള്ള അക്വേറിയങ്ങള്,
7 ഡി തിയേറ്റര്, പെന്ഗ്വിന്പാര്ക്ക്, ഗവേഷണകേന്ദ്രം, ചില്ഡ്രന് പ്ലേ ഏരിയ, റസ്റ്റോറന്റ് എന്നിവയാണ് ടണല് അക്വേറിയത്തില് ഉണ്ടാവുക. പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി. ജി.സി.ഡി.എയില് വാര്ഷിക പാട്ടസംഖ്യ അടച്ച് പ്രവര്ത്തിപ്പിച്ച്
25 വര്ഷത്തിന് ശേഷം തിരികെ അതോറിട്ടിയെ ഏല്പ്പിക്കും.
85 കോടിയാണ് ചെലവ്. പദ്ധതിയുടെ ടെന്ഡര്
27 ന് ഉറപ്പിക്കും. പെന്ഗ്വിന്പാര്ക്ക് സ്ഥാപിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലക്കുണ്ടായാല് അത് പദ്ധതിയില്നിന്ന് ഒഴിവാക്കുമെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ എന്.വേണുഗോപാല് പറഞ്ഞു.
മറൈന് ഡ്രൈവില് വികസന അതോറിട്ടി നടപ്പാക്കുന്ന ലേസര് പാര്ക്കിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്.
30 യാത്രക്കാരേയുംകൊണ്ട് പറക്കുവാന് ശേഷിയുള്ള ഹീലിയം ബലൂണ് പദ്ധതിക്കായി അതോറിട്ടി പങ്കാളിയെത്തേടി ടെന്ഡര് ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്ക് നാവികസേനയുടെ എതിര്പ്പില്ലാപത്രം ലഭിച്ചിട്ടുണ്ട്.
45 അടി ഉയരത്തില് പറക്കുന്നതിനാണ് അനുമതി.
10.5 കോടി ചെലവില് നിര്മ്മിച്ച
3.5 കിലോമീറ്റര് നീളമുള്ള മറൈന്ഡ്രൈവ് നടപ്പാത ജനങ്ങള്ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
No comments:
Post a Comment