Wednesday, 12 February 2014

പോലീസ് കാവലില്‍ മീരാ ജാസ്മിന്റെ വിവാഹം ഇന്ന്

പോലീസ് കാവലില് നടി മീരാ ജാസ്മിന് ബുധനാഴ്ച തിരുവനന്തപുരത്ത് വിവാഹിതയാകും. ചടങ്ങ് തടയുമെന്ന് ഭീഷണിയുള്ളതിനാല് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് വരന് തിരുവനന്തപുരം നന്ദാവനം സ്വീറ്റ് ഹോമില് അനില് ജോണ് ടൈറ്റസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്ന്നാണ് വിവാഹത്തിന് സുരക്ഷയൊരുക്കാന് പോലീസ് എത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് പാളയം സി.എസ്.. എം.എം. പള്ളിയിലാണ് വിവാഹച്ചടങ്ങുകള്.

പോലീസ് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് .എം. ഷഫീക്കും ഉള്പ്പെട്ട ഡിവിഷന് ബെഞ്ച് നിര്ദേശിച്ചിട്ടുണ്ട്. ചലച്ചിത്ര താരമാണ് വധുവെന്നതിനാല് പ്രമുഖരായ അതിഥികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാല് പോലീസ് ഉണ്ടാകുമെന്നും സര്ക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോര്ണി പി. വിജയരാഘവന് കോടതിയെ അറിയിച്ചു.

സംസ്ഥാന സര്ക്കാറിന് പുറമെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്, മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.. എന്നിവരും ബംഗളൂരു സ്വദേശിനിയായ യുവതിയും പിതാവുമാണ് ഹര്ജിയിലെ എതിര്കക്ഷികള്.

തന്നെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന യുവതി, മീരാ ജാസ്മിനുമായുള്ള വിവാഹം തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അനില് ജോണ് ടൈറ്റസ് ഹര്ജിയില് പറയുന്നു. ഹിന്ദുവായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. അവരുടെ നിര്ബന്ധപ്രകാരം 2009 മാര്ച്ചില് തിരുപ്പതി ക്ഷേത്രത്തില് പോയി ചില ചടങ്ങുകള് നടത്തി. എന്നാല്, തങ്ങള് വ്യത്യസ്ത മത വിഭാഗത്തിലുള്ളവരായിരുന്നതിനാല് അതിന് വിവാഹമെന്ന നിലയില് സാധുതയുണ്ടായിരുന്നില്ലെന്നും അനില് ഹര്ജിയില് പറയുന്നു.

2011-ല് യുവതി വിവാഹമോചനം തേടി ബംഗളൂരു കുടുംബക്കോടതിയില് അപേക്ഷ നല്കി. വിവാഹം സാധുവല്ലെന്ന തന്റെ വാദം അംഗീകരിച്ച് കുടുംബക്കോടതി വിവാഹമോചന ഹര്ജി തള്ളിയെന്നും അനില് പറയുന്നു.

മീരാ ജാസ്മിനുമായുള്ള വിവാഹ വാര്ത്ത അറിഞ്ഞ യുവതി അത് തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വന്തുക നഷ്ടപരിഹാരം തേടിയാണ് ഭീഷണി. എറണാകുളത്തുള്ള മീരയുടെ വീട്ടുകാരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഹര്ജിയില് പറയുന്നു.

സ്പെഷല് മാര്യേജ് ആക്ട് പ്രകാരം ഞായറാഴ്ച മീരയുടെയും അനിലിന്റെയും വിവാഹം കൊച്ചിയില് രജിസ്റ്റര് ചെയ്തിരുന്നു. മീരയുടെ ചിലവന്നൂരിലുള്ള വീട്ടിലെത്തി എറണാകുളം സബ് രജിസ്ട്രാര് ആണ് വിവാഹം രജിസ്റ്റര് ചെയ്തത്.


ബുധനാഴ്ച നടക്കുന്ന വിവാഹത്തിന് സി.എസ്.. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്മരാജ് റസാലം മുഖ്യ കാര്മികത്വം വഹിക്കും. ഇതിനുശേഷം ഇടപ്പഴഞ്ഞി ആര്.ഡി. ഓഡിറ്റോറിയത്തില് വിവാഹ സത്കാരവുമുണ്ട്. ദുബായിയില് എന്ജിനീയറാണ് അനില് ജോണ് ടൈറ്റസ്.

No comments:

Post a Comment