Wednesday 8 January 2014

മുന്‍ മിസ് വെനസ്വേല വെടിയേറ്റുമരിച്ചു

മുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ വെടിയേറ്റുമരിച്ചു. പ്യുര്‍ട്ടോ കാബെല്ലോയില്‍ വെച്ചാണ് അജ്ഞാതനായ അക്രമി മോണിക്ക സ്‌പെയറെ വെടിവച്ചുകൊന്നത്. ഹൈവേയില്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന. മോണിക്കയും അവരുടെ ബ്രിട്ടീഷുകാരനായ മുന്‍ ഭര്‍ത്താവും മകളും ഒരു ട്രാവല്‍ കമ്പനി ഉടമയും കാറില്‍ യാത്രചെയ്യവേയാണ് രാജ്യത്തെ ഞെട്ടിച്ച വെടിവെയ്പുണ്ടായത്.

ഹൈവേയില്‍ കാര്‍ കേടായി നിര്‍ത്തിയിരിക്കെ ഇവരുടെ വാഹനത്തിനടുത്തേക്ക് വന്ന അക്രമി കാറിന്റെ ചില്ല് തകര്‍ത്ത് യാത്രക്കാര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

മുന്‍ ഭര്‍ത്താവും കൂടെയുണ്ടായിരുന്നയാളും അക്രമിയുടെ വെടിയേറ്റുമരിച്ചു. അഞ്ച് വയസ്സുള്ള മകള്‍ മായാ ഗുരുതരപരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്യുര്‍ട്ടോ കാബെല്ലോയില്‍ നിന്ന് വലന്‍സിയയിലേക്കുള്ള യാത്രയിലായിരുന്നു മോണിക്കയും സംഘവും.

2004 ലാണ് മോണിക്ക സ്‌പെയര്‍ മിസ് വെനിസ്വേല പട്ടം ചൂടിയത്. സൗന്ദര്യറാണിയായതോടെ ടി.വി അവതാരികയായും അവര്‍ ശ്രദ്ധിക്കപ്പെട്ടു. ടി.വി സീരിയല്‍ നടിയായും അഭിനയരംഗത്ത് അവര്‍ സജീവമായിരുന്നു

No comments:

Post a Comment