Thursday, 2 January 2014

രമേശിന് ആഭ്യന്തരവും വിജിലന്സും; തിരുവഞ്ചൂരിന് വനം, ഗതാഗതം



*കായികം, സിനിമ, പരിസ്ഥിതിയും തിരുവഞ്ചൂരിന്
* ആര്യാടന് മലിനീകരണ നിയന്ത്രണം


തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്സും ജയില്വകുപ്പും അഗ്നിശമനവിഭാഗവും. തിരുവഞ്ചൂരിന് വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമാവകുപ്പുകള് ലഭിച്ചു. ആര്യാടന് മുഹമ്മദിന് ഗതാഗതം നഷ്ടമായപ്പോള് മലിനീകരണ നിയന്ത്രണ വകുപ്പ് കിട്ടി. സി.എന്. ബാലകൃഷ്ണന്റെ പക്കല് നിന്നാണ് മലിനീകരണ നിയന്ത്രണ വകുപ്പെടുത്ത് ആര്യാടന് നല്കിയത്.

തിരുവഞ്ചൂരിന് ലഭിച്ച പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി ചുമതല വഹിച്ചിരുന്നതാണ്. വനം, സിനിമാ, കായിക വകുപ്പുകള് ഗണേഷ്കുമാര് ഒഴിഞ്ഞപ്പോള് മുഖ്യമന്ത്രിയുടെ പക്കല് വന്നവയും. വകുപ്പുകള് പുനര്വിഭജിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ശുപാര് ഗവര്ണര് അംഗീകരിച്ചു.

ആഭ്യന്തരത്തിനൊപ്പം വിജിലന്സും രമേശ് ചെന്നിത്തലയ്ക്ക് നല്കണമെന്ന ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിച്ചാണ് വകുപ്പ് വിഭജനം. റവന്യൂ വകുപ്പ് ഗ്രൂപ്പിലെ അടൂര് പ്രകാശിന് നല്കിയാണ് മുമ്പ് തിരുവഞ്ചൂര് രാധാകൃഷ്ണന് തന്റെ പക്കലുണ്ടായിരുന്ന ആഭ്യന്തരം മുഖ്യമന്ത്രി നല്കിയത്. ആഭ്യന്തരം തിരിച്ചെടുത്തപ്പോള് റവന്യൂ വകുപ്പ് തിരിച്ചെടുത്ത് തിരുവഞ്ചൂരിന് നല്കാനുള്ള ശ്രമം വിജയിച്ചില്ല. സാമുദായിക രംഗത്തുനിന്നുള്ള എതിര്പ്പ് ശക്തമായതാണ് ഇതിന് തടസ്സമായി നിന്നത്.

കോണ്ഗ്രസിന്റെ പക്കലുള്ള വകുപ്പുകളില് പ്രധാനപ്പെട്ട ആഭ്യന്തരം, റവന്യൂ, ടൂറിസം, ആരോഗ്യം തുടങ്ങിയവയൊക്കെ ഗ്രൂപ്പിന്റെ പക്കലായി. വൈദ്യുതി യുടെ അക്കൗണ്ടിലാണെങ്കിലും ആര്യാടന് മുഹമ്മദ് മാനസികമായി യില് നിന്ന് അകലെയാണ്.
ഹൈക്കമാന്ഡ് ഇടപെടലിലൂടെ ആഭ്യന്തരം വിട്ടുനല്കേണ്ടി വന്നതിനാല് എതിര്പ്പ് ഉള്ളിലൊതുക്കി കലാപത്തിന് തുനിയാതെ നില്ക്കുകയാണ് പക്ഷം. ഗ്രൂപ്പടിസ്ഥാനത്തില് വകുപ്പ് വിഭജിച്ചശേഷം സാമുദായിക പരിഗണന പറഞ്ഞ് സമവായം തെറ്റിക്കുന്നതില് ഗ്രൂപ്പ് എതിര്പ്പ് ഉയര്ത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പക്കല് തന്നെ കാര്യമായ വകുപ്പുകളില്ല. എകൈ്സസ്, ആസൂത്രണം തുടങ്ങിയ വകുപ്പുകളാണ് പക്ഷത്ത് ഇപ്പോഴുള്ളത്. വനവും സിനിമയും മറ്റും ഘടകകക്ഷിയില് നിന്ന് ഗ്രൂപ്പിന് കിട്ടിയവയും. വകുപ്പ് വിഭജനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പക്ഷം മുഖ്യമന്ത്രിയില് സമ്മര്ദ്ദം ചെലുത്തിയിരുന്നു. പാര്ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഴിച്ചുപണിയില് ഇക്കാര്യം പരിഹരിക്കാമെന്ന ഉറപ്പാണ് അദ്ദേഹം ഗ്രൂപ്പ് നേതാക്കള്ക്ക് നല്കുന്നത്.

ഗതാഗത വകുപ്പ് എടുക്കുമ്പോള് ടൂറിസം പകരം ലഭിച്ചാല് നന്നായിരുന്നുവെന്ന താത്പര്യം ആര്യാടന് മുഹമ്മദ് പ്രകടിപ്പിച്ചിരുന്നു. എന്നാല് ഗ്രൂപ്പ് അത് വിട്ടുനില്കാന് മടിച്ചു. തുടര്ന്നാണ് ഗ്രൂപ്പിലെ സി.എന്. ബാലകൃഷ്ണന്റെ പക്കലിരുന്ന മലിനീകരണ നിയന്ത്രണ വകുപ്പ് ആര്യാടന് നല്കിയത്. പുതുതായി സ്ഥാനമേറ്റ രമേശ് ചെന്നിത്തല തിരുവഞ്ചൂരിനെ നന്നായി പുകഴ്ത്തി. അദ്ദേഹം നല്ല പ്രവര്ത്തനമാണ് കാഴ്ചവെച്ചതെന്ന് രമേശ് പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്ച്ച ഹൈക്കമാന്ഡുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. നിയമസഭാ സമ്മേളനത്തിനിടയില് തന്നെ ജി. കാര്ത്തികേയന് രാജിവെച്ച് കെ.പി.സി.സി. അധ്യക്ഷനാകാനുള്ള സാധ്യതയാണുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

തിരുവഞ്ചൂര് വിട്ടുനിന്നു; മുഖ്യമന്ത്രി വിളിച്ചുവരുത്തി


രമേശ് ചെന്നിത്തല പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗത്തില്നിന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് ആദ്യം വിട്ടുനിന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്ന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തിരുവഞ്ചൂരെത്തി മന്ത്രിസഭായോഗത്തില് ഒപ്പം ചേര്ന്നു. രാവിലെ ചേര്ന്ന മന്ത്രിസഭായോഗം ഇടയ്ക്ക് നിര്ത്തിവെച്ചാണ് എല്ലാവരുംകൂടി രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞയ്ക്കായി പോയത്. സത്യപ്രതിജ്ഞ കഴിഞ്ഞ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക് വീണ്ടുമെത്തി. യോഗം തുടര്ന്നു. എന്നാല് രാജ്ഭവനില് നിന്ന് തിരുവഞ്ചൂര് നേരെ വീട്ടിലേക്ക് പോയി. തിരുവഞ്ചൂരിന്റെ കസേര ഒഴിഞ്ഞുകിടക്കുന്ന കാര്യം അപ്പോള് തന്നെ ചാനലുകളില് വാര്ത്തയായി.

ആഭ്യന്തരം എടുത്തുമാറ്റുകയും പകരം നേരത്തെ താന് ചുമതല വഹിച്ചിരുന്ന റവന്യൂ മടക്കി കിട്ടാതിരിക്കുകയും ചെയ്യുന്നതില് തിരുവഞ്ചൂരിന് പ്രതിഷേധമുണ്ട്. ഇക്കാര്യം വിട്ടുനില്പിലൂടെ അദ്ദേഹം പ്രകടിപ്പിച്ചതെന്നാണ് കരുതുന്നത്. വാര്ത്തയ്ക്ക് ചൂടുപിടിച്ചതോടെ മുഖ്യമന്ത്രി തിരുവഞ്ചൂരുമായി ബന്ധപ്പെട്ടു. ഇതേതുടര്ന്നാണ് അദ്ദേഹം മടങ്ങിവന്നതെന്ന് അറിയുന്നു. 20 മിനിറ്റ് ആയപ്പോഴേക്കും ''മാറ്റം അംഗീകരിക്കുന്നു, ഒരെതിര്പ്പുമില്ല'' എന്നുപറഞ്ഞ് അദ്ദേഹം കാബിനറ്റ് മുറിയിലേക്ക് വന്നു. അതോടെ അതുവരെ നീണ്ട ആശങ്കയൊഴിഞ്ഞു.

No comments:

Post a Comment