Wednesday 29 January 2014

സി.പി.എം. നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം


കേരളത്തെ പിടിച്ചുലച്ച ടി.പി. ചന്ദ്രശേഖരന് വധക്കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കള് ഉള്പ്പെടെ 11 പ്രതികള്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവര്ഷം കഠിനതടവിനും ശിക്ഷിച്ചു.

ടി.പി വധത്തില് സി.പി.എമ്മിന് പങ്കില്ലെന്ന വാദം തള്ളുന്നതാണ് കോടതി വിധി. ആര്.എം.പി നേതാവായ ടി.പി. ചന്ദ്രശേഖരനെ കൊന്നവര്ക്കും കൊല്ലുന്നതിന് ഗൂഢാലോചന നടത്തിയവര്ക്കും കൊലയാളികള്ക്ക് സഹായങ്ങള് ചെയ്തയാള്ക്കും ഒരേപോലെ ജീവപര്യന്തം ശിക്ഷതന്നെയാണ് പ്രത്യേക അഡീഷണല് സെഷന്സ് ജഡ്ജി ആര്. നാരായണപിഷാരടി വിധിച്ചത്.

കൊലയാളികള് ടി.പി.യോട് രാഷ്ട്രീയവൈരാഗ്യമുള്ള വ്യക്തികളുടെ കൈയിലെ ഉപകരണം മാത്രമായിരുന്നെന്ന വിധിയിലെ നിരീക്ഷണം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

കൊലയാളിസംഘാംഗങ്ങളായ ഒന്നാം പ്രതി കണ്ണൂര് പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടില് എം.സി. അനൂപ് (32), രണ്ടാംപ്രതി മാഹി പന്തക്കല് നടുവില് മാലയാട്ട് വീട്ടില് മനോജ് കുമാര് എന്ന കിര്മാണി മനോജ് (32), മൂന്നാം പ്രതി കണ്ണൂര് നിടുമ്പ്രം ചൊക്ലി ഷാരോണ്വില്ല മീത്തലെചാലില് വീട്ടില് എന്.കെ. സുനില്കുമാര് എന്ന കൊടി സുനി (31), നാലാം പ്രതി കണ്ണൂര് പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില് രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ് (35), അഞ്ചാം പ്രതി കണ്ണൂര് ചൊക്ലി ഓറിയന്റല് സ്കൂളിനുസമീപം പറമ്പത്ത് വീട്ടില് കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി (29), ആറാം പ്രതി കണ്ണൂര് അരയാക്കൂല് ചമ്പാട് പാലോറത്ത് വീട്ടില് എസ്. സിജിത്ത് എന്ന അണ്ണന് സിജിത്ത് (25), ഏഴാം പ്രതി മാഹി പള്ളൂര് കോഹിനൂര് ആശീര്വാദ് നിവാസില് കന്നാറ്റിങ്കല് വീട്ടില് കെ. ഷിനോജ് (30), വധഗൂഢാലോചന നടത്തിയ സി.പി.എം. നേതാക്കളായ എട്ടാം പ്രതി സി.പി.എം. കുന്നുമ്മക്കര ലോക്കല്കമ്മിറ്റി അംഗം ജയസുര വീട്ടില് കെ.സി. രാമചന്ദ്രന് (54), 11-ാം പ്രതി സി.പി.എം. കടുങ്ങോന്പൊയില് ബ്രാഞ്ച് സെക്രട്ടറി കണ്ണൂര് തുവ്വക്കുന്ന് കൊളവല്ലൂര് ചെറുപറമ്പ് വടക്കെയില് വീട്ടില് ട്രൗസര് മനോജ് (49), 13-ാം പ്രതി സി.പി.എം. പാനൂര് ഏരിയാകമ്മിറ്റി അംഗം കൊളവല്ലൂര് കേളോത്തന്റവിട പി.കെ. കുഞ്ഞനന്തന് (62), കൊലയാളികള്ക്ക് ഇന്നോവ കാര് എടുത്തുകൊടുത്തതിന് വധപ്രേരണാക്കുറ്റം തെളിഞ്ഞ 18-ാം പ്രതി മാഹി പള്ളൂര് വലിയപുത്തലത്ത് വീട്ടില് പി.വി. റഫീഖ് എന്ന വായപ്പടച്ചി റഫീഖ് (38) എന്നിവര്ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുള്ളത്.

കൊലയ്ക്ക് ഉപയോഗിച്ച വാളുകള് കിണറ്റിലിട്ട് തെളിവ് നശിപ്പിച്ച 31-ാം പ്രതി കണ്ണൂര് ചൊക്ലി മാരാംകുന്നുമ്മല് വീട്ടില് എം.കെ. പ്രദീപന് എന്ന ലംബു പ്രദീപന് (36) മൂന്നുവര്ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. ശിക്ഷ നാലുവര്ഷത്തില് കുറവായതിനാല് പ്രദീപന് കോടതി ജാമ്യം അനുവദിച്ചു.
നരഹത്യാക്കുറ്റം തെളിഞ്ഞ കൊലയാളിസംഘത്തിന് ജീവപര്യന്തം തടവിനൊപ്പം അരലക്ഷംരൂപവീതം പിഴയും ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കില് ഒരുവര്ഷം കഠിനതടവ് അധികമായി അനുഭവിക്കണം. വധഗൂഢാലോചന നടത്തിയ സി.പി.എം. നേതാക്കളും വധപ്രേരണാക്കുറ്റംചെയ്ത വായപ്പടച്ചി റഫീഖും ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപവീതം പിഴയടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം രണ്ടുവര്ഷം അധികമായി തടവ് അനുഭവിക്കണം. പിഴസംഖ്യയില് മൂന്നുലക്ഷം രൂപ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്ക്കും രണ്ടുലക്ഷം രൂപ ടി.പി.യുടെ മകന് അഭിനന്ദിനും നഷ്ടപരിഹാരമായി നല്കാന് വിധിയില് വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെതന്നെ പ്രത്യേക കോടതി ചേര്ന്നു. കേസ് വിളിച്ച ഉടന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഓരോ പ്രതിക്കുമുള്ള ശിക്ഷകള് ഇംഗ്ലീഷിലും മലയാളത്തിലുമായി ജഡ്ജി വായിച്ചുകേള്പ്പിച്ചു. 15 മിനിറ്റുകൊണ്ട് ശിക്ഷപ്രഖ്യാപിക്കല് പൂര്ത്തിയായി. ഉടന്തന്നെ ലംബു പ്രദീപന്റെ ജാമ്യാപേക്ഷ പരിഗണിച്ചു. രണ്ട് ആള്ജാമ്യത്തിലും അരലക്ഷം രൂപ വീതമുള്ള രണ്ട് കരാര്പത്രത്തിലുമാണ് പ്രദീപന് ജാമ്യം അനുവദിച്ചത്.

ജീവപര്യന്തം ശിക്ഷ ലഭിക്കുന്നവര്ക്ക് പതിന്നാലോ ഇരുപതോ വര്ഷം പൂര്ത്തിയായാല് ജയില് മോചിതരാകാന് കഴിയുമെന്ന തെറ്റിദ്ധാരണയുണ്ടെന്ന് 420 പേജുള്ള വിധിന്യായത്തില് കോടതി നിരീക്ഷിച്ചു. എന്നാല്, തടവുകാരന് അത്തരം ഒരധികാരവും നിയമത്തിലില്ല. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള് ജീവിതാവസാനംവരെ ശിക്ഷ അനുഭവിക്കേണ്ടതാണ്. അല്ലാത്തപക്ഷം, സര്ക്കാര് ക്രിമിനല്നടപടിച്ചട്ടത്തിലെ 432-ാം വകുപ്പ് പ്രകാരം ശിക്ഷയില് ഇളവുചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.
നരഹത്യാക്കുറ്റം തെളിഞ്ഞതിനാണ് കൊലയാളികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതില് കിര്മാണി മനോജിന് എതിരെ സ്ഫോടകവസ്തു കൈവശംവെച്ചതിന് അഞ്ചുവര്ഷം കഠിനതടവും 10,000 രൂപ പിഴയും കൊടി സുനിക്ക് എതിരെ സ്ഫോടകവസ്തു ഉപയോഗിച്ച കുറ്റത്തിന് പത്തുവര്ഷം കഠിനതടവും 20,000 രൂപ പിഴയും അധികശിക്ഷയുണ്ട്. ഇതിനുപുറമെ, അന്യായമായി സംഘംചേരല് (.പി.സി-143), കലാപത്തില് പങ്കുചേരല് (.പി.സി-147), മാരകായുധങ്ങളുമായി സംഘംചേരല് (.പി.സി-148), കുറ്റകരമായ കൃത്യത്തില് പങ്കുചേരല് (.പി.സി-149) എന്നീ കുറ്റങ്ങള് ചെയ്തതിനുള്ള ശിക്ഷ വേറെയുമുണ്ട്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വിചാരണക്കോടതിയില്നിന്ന് കോഴിക്കോട് ജില്ലാജയിലില് എത്തിച്ചശേഷം ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കണ്ണൂര് സെന്ട്രല് ജയിലിലേക്ക് കൊണ്ടുപോയി. കേസിന്റെ വിചാരണ ആരംഭിച്ചഘട്ടത്തില് ഹൈക്കോടതിയില്നിന്ന് സ്റ്റേ വാങ്ങിയ സി.പി.എം. സംസ്ഥാനസമിതി അംഗം കെ.കെ. രാഗേഷ് ഉള്പ്പെടെയുള്ള 15 പ്രതികളുടെ കേസ് ഫിബ്രവരി 28-ന് പരിഗണിക്കും.

സി.പി.എം. വിമതനേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ 2012 മെയ് നാലിന് വടകര വള്ളിക്കാട് ജങ്ഷനില്വെച്ച് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വാളുകള് കൊണ്ട് വെട്ടിക്കൊന്നെന്നാണ് കേസ്.

ശിക്ഷാവിധി കേള്ക്കുന്നതിന് ടി.പി.യുടെ ഭാര്യ കെ.കെ. രമ, രമയുടെ അച്ഛന് കെ.കെ. മാധവന് എന്നിവര് കോടതിമുറിയുടെ വാതില്ക്കല്ത്തന്നെ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല് പ്രോസിക്യൂട്ടര് അഡ്വ. പി. കുമാരന്കുട്ടി, അഡ്വ. സഫല് കല്ലാരംകെട്ടില്, അഡ്വ. പി.കെ. ചന്ദ്രശേഖരന്, അഡ്വ. പി. സബിത എന്നിവരും പ്രതികള്ക്കുവേണ്ടി അഡ്വ. പി.വി. ഹരി, അഡ്വ. കെ. വിശ്വന്, അഡ്വ. കെ.വി. രാംദാസ്, അഡ്വ. വിനോദ്കുമാര് ചമ്പളോന്, അഡ്വ. കെ. അജിത്ത്കുമാര്, അഡ്വ. എന്.ആര്. ഷാനവാസ്, അഡ്വ. വി.വി. ശിവദാസന്, അഡ്വ. ബിന്ദു എന്നിവരും ചൊവ്വാഴ്ച ഹാജരായി.

No comments:

Post a Comment