Friday 20 December 2013

ചെരിപ്പില് ഒളിപ്പിച്ചുകടത്തിയ ഒരു കിലോ സ്വര്ണം പിടികൂടി

ചെരിപ്പിനുള്ളില് ഒളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വര്ണം കൊച്ചി വിമാനത്താവളത്തില് പിടികൂടി.വ്യാഴാഴ്ച ദുബായിയില് നിന്ന് എത്തിയ വയനാട് സ്വദേശി അബ്ദുള് കരീമി (25) ന്റെ പക്കല് നിന്നാണ് കസ്റ്റംസ് എയര് ഇന്റലിജന്സ് വിഭാഗം സ്വര്ണം പിടിച്ചത്. ഒരു കിലോ തൂക്കംവരുന്ന സ്വര് ബിസ്കറ്റ് രണ്ടായി മുറിച്ച് ചെരിപ്പിനുള്ളില് ഒളിപ്പിച്ചിരുന്നു. പിന്ഭാഗം പൊളിച്ച് അതിനുള്ളില് ബിസ്കറ്റ് ഒളിപ്പിച്ച ശേഷം ഒട്ടിച്ചിരിക്കുകയായിരുന്നു. യാത്രക്കാരന് അണിഞ്ഞിരുന്ന ചെരിപ്പുകള് എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്വര്ണത്തിന് 30 ലക്ഷം രൂപ വില വരും.

അബ്ദുള് കരീം ഡിസംബര് 10-നാണ് ദുബായിയിലേക്ക് പോയത്. ഇയാളുടെ വിദേശത്തേയ്ക്കുള്ള കന്നിയാത്രയായിരുന്നു. വിദേശത്ത് ആറ് മാസം താമസിച്ചവര്ക്കു മാത്രമേ നിയമാനുസരണം ഇന്ത്യയിലേക്ക് സ്വര്ണം കൊണ്ടുവരാന് അനുമതിയുള്ളൂ. ആറ് മാസം തങ്ങാത്തവര്ക്ക് നികുതി അടച്ച് സ്വര്ണം കൊണ്ടുവരാനും കഴിയില്ല. ദുബായിയില് സുഹൃത്തുമൊത്ത് റസ്റ്റോറന്റ് നടത്തിയിരുന്നുവെന്നും അത് വിറ്റ് കിട്ടിയ പണം കൊണ്ടാണ് സ്വര്ണം വാങ്ങിയതെന്നുമാണ് ഇയാള് മൊഴി നല്കിയത്. എന്നാല് ഇയാള് കാരിയര് ആയി പ്രവര്ത്തിക്കുന്ന ആളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വര്ണം സര്ക്കാറിലേക്ക് കണ്ടുകെട്ടും.


ഡപ്യൂട്ടി കമ്മീഷണര് എസ്..എസ്. നവാസ്, അസിസ്റ്റന്റ് കമ്മീഷണര് സഞ്ജയ്കുമാര്, കസ്റ്റംസ് ഉദ്യോഗസ്ഥരായ കോശി അലക്സ്, എന്.ജി. ജയ്സണ്, കെ.കെ. സോമസുന്ദരം, അജിത്ത് ജോസ്, മൊളോയ് ദാസ്, അജയ്കുമാര്, സത്പാല് മീന എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്ണം പിടിച്ചത്.

No comments:

Post a Comment