ക്ലബ്ബ്
എഫ്.എം. 94.3 ഉം എച്ച്.ബി.സി. പെയിന്റ്‌സും ചേര്‍ന്ന് ഇടപ്പള്ളി ലുലു മാളില്‍ ഒരുക്കിയ
'താങ്ക് യു. സച്ചിന്‍' പരിപാടിയിലൂടെ ലഭിച്ച തുക കൊച്ചിന് കാന്സര് സൊസൈറ്റിക്ക്
കൈമാറി. നവം. 17ന് ക്ലബ്ബ് എഫ്.എം. താങ്ക് യു. സച്ചിന്‍ എന്ന പരിപാടിയില്‍ ബൗണ്ടറി
പായിക്കുന്ന സച്ചിന് നാണയത്തുട്ടുകള്‍ കൊണ്ട് രൂപം നല്‍കാന്‍ പ്രായഭേദമെന്യേ പതിനായിരങ്ങള്‍
എത്തിച്ചേര്‍ന്നിരുന്നു.ലോഹത്തിളക്കമാര്‍ന്ന സച്ചിന് രൂപം നല്‍കാന്‍ ഉപയോഗിച്ച നാണയത്തുട്ടുകളുടെ
മൊത്തം മൂല്യമാണ് കൊച്ചിന്‍ കാന്സര് സൊസൈറ്റിക്ക് കൈമാറിയത്.
വൈറ്റില
വെല്‍കെയര്‍ ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി പേട്രണ്‍
ഡോ. വി.പി. ഗംഗാധരന് തുക കൈമാറി. ചടങ്ങില്‍ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി അംഗങ്ങളായ
വര്‍ഗീസ് ജേക്കബ്, ബീന, ക്ലബ്ബ് എഫ്.എം. പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment