Friday, 14 March 2014

പോര്ക്കളത്തിലേക്ക്



കോണ്ഗ്രസ് പട്ടികയായി
ചാക്കോ ചാലക്കുടിയില്
ധനപാലന് തൃശ്ശൂരിലേക്ക്

ന്യൂഡല്ഹിസുദീര്ഘമായ ചര്ച്ചകള്ക്കൊടുവില് തര്ക്കങ്ങള്ക്ക് വിരാമമിട്ട് കേരളത്തിലെ കോണ്ഗ്രസ് ലോക്സഭാസ്ഥാനാര്ഥിപ്പട്ടിക ..സിസി പ്രഖ്യാപിച്ചുതൃശ്ശൂരിലെ സിറ്റിങ് എം.പിയായ പി.സിചാക്കോയെ ചാലക്കുടി മണ്ഡലത്തിലേക്കു മാറ്റിചാലക്കുടിയില് നിലവിലെ എം.പികെ.പിധനപാലനെ തൃശ്ശൂരിലേക്കും മാറ്റിവ്യാഴാഴ്ച ചേര്ന്ന കോണ്ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗമാണ് 15 മണ്ഡലങ്ങളിലേക്കുള്ള കോണ്ഗ്രസ് സ്ഥാനാര്ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്കിയത്.

തൃശ്ശൂരില് മത്സരിക്കുന്നതിന് താത്പര്യമില്ലാതിരുന്ന പി.സിചാക്കോ താന് ഇക്കുറി മത്സരത്തിനില്ലെന്ന് ബുധനാഴ്ച വൈകുന്നേരം കോണ്ഗ്രസ് ഹൈക്കമാന്ഡിനെ അറിയിച്ചിരുന്നുഇതോടെയാണ് സ്ഥാനാര്ഥിപ്പട്ടിക സംബന്ധിച്ച് തര്ക്കം രൂപപ്പെട്ടത്.

തുടര്ന്ന് കെ.പിധനപാലനേയും മന്ത്രി സി.എന് ബാലകൃഷ്ണന് ഉള്പ്പടെ തൃശ്ശൂരില്നിന്നുള്ള മുതിര്ന്ന നേതാക്കളേയും നേതൃത്വം ഡല്ഹിക്ക് വിളിപ്പിച്ചുബുധാനാഴ്ച രാത്രിയിലും വ്യാഴാഴ്ച കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഇടയിലുമായി നടന്ന ചര്ച്ചകള്ക്കൊടുവിലാണ് തര്ക്കം പരിഹരിക്കപ്പെട്ടത്.

പ്രതിരോധമന്ത്രിയും കോണ്ഗ്രസ് ഉന്നതാധികാരസമിതി അംഗവുമായ .കെആന്റണിയുടെ സാന്നിധ്യത്തില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടികെ.പി.സി.സിഅധ്യക്ഷന് വി.എംസുധീരന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര് പി.സിചാക്കോയുമായി ചര്ച്ചനടത്തിതൃശ്ശൂരില് മത്സരിക്കാനില്ല എന്ന നിലപാടാണ് ചാക്കോ സ്വീകരിച്ചത്തുടര്ന്ന് കോണ്ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചേര്ന്നുതൃശ്ശൂരും ചാലക്കുടിയും ഒഴിച്ച് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളുടെ പട്ടിക യോഗം അംഗീകരിച്ചുയോഗത്തില് മുഖ്യമന്ത്രിയും കെ.പി.സി.സിഅധ്യക്ഷനും പങ്കെടുത്തിരുന്നുയോഗത്തിനിടെ സംസ്ഥാന നേതാക്കള് പുറത്തെത്തി തൃശ്ശൂര്പ്രശ്നം ചര്ച്ചചെയ്തുആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും യോഗത്തിലേക്ക് വിളിപ്പിച്ചു.

..സി.സിആസ്ഥാനത്തെത്തിയ കെ.പിധനപാലനുമായി മുഖ്യമന്ത്രിയും കെ.പി.സി.സിഅധ്യക്ഷനും ആഭ്യന്തരമന്ത്രിയും ചര്ച്ചനടത്തിമന്ത്രി സി.എന്ബാലകൃഷ്ണന്എം.പി വിന്സന്റ് എം.എല്.എന്നിവരുമായും നേതാക്കള് ചര്ച്ചനടത്തി.

ഒടുവില് പ്രശ്നപരിഹാരത്തിനായി തൃശ്ശൂരിലേക്ക് മാറണമെന്ന നേതാക്കളുടെ അഭ്യര്ഥന കെ.പിധനപാലന് സ്വീകരിച്ചുഇതോടെയാണ് കേരളത്തിലെ കോണ്ഗ്രസ് സ്ഥാനാര്ഥിനിര്ണയവുമായി ബന്ധപ്പെട്ട അവസാന കടമ്പയും കടന്നത്.

ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ സ്ഥാനാര്ഥിയുടെ പേര് മാത്രമാണ് തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നില് എത്തിയിരുന്നത്അതിനാല് സ്ഥാനാര്ഥിനിര്ണയം സുഗമമായി. 2009-ലെ ഗ്രൂപ്പ് അനുപാതങ്ങളില് വലിയ വ്യത്യാസമില്ലാത്തതാണ് ഇത്തവണത്തേയും സ്ഥാനാര്ഥിപ്പട്ടിക ഗ്രൂപ്പുകളില് ഉള്പ്പെടാത്ത നേതാക്കളും ഗ്രൂപ്പില്ലാത്ത നേതാക്കളും പട്ടികയിലുണ്ട്.

കോണ്ഗ്രസ് സ്ഥാനാര്ഥികള്


തിരുവനന്തപുരംശശി തരൂര്ആറ്റിങ്ങല്അഡ്വബിന്ദുകൃഷ്ണമാവേലിക്കര - കൊടിക്കുന്നില് സുരേഷ്പത്തനംതിട്ട - ആന്റോ ആന്റണിആലപ്പുഴകെ.സിവേണുഗോപാല്ഇടുക്കി-ഡീന് കുര്യാക്കോസ്എറണാകുളം - പ്രൊഫ .കെ.വിതോമസ്ചാലക്കുടിപി.സിചാക്കോതൃശ്ശൂര് - കെ.പിധനപാലന്ആലത്തൂര്-കെ.ഷീബകോഴിക്കോട്എം.കെരാഘവന്വയനാട്എം.ഷാനവാസ, വടകര - മുല്ലപ്പള്ളി രാമചന്ദ്രന്,കണ്ണൂര് - കെസുധാകരന്കാസര്കോട്ടിസിദ്ദിഖ്

സി.പി.എംപട്ടികയില് അഞ്ചു സ്വതന്ത്രര്


ഇടുക്കിയില് ജോയ്സ് ജോര്ജ് മലപ്പുറത്ത് സൈനബതന്നെ
തിരുവനന്തപുരംഇടുക്കി ലോക്സഭാ സീറ്റില് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്സ് ജോര്ജ് സി.പി.എംസ്വതന്ത്ര സ്ഥാനാര്ഥിയാകുംവ്യാഴാഴ്ച ചേര്ന്ന സി.പി.എംസെക്രട്ടേറിയറ്റ് യോഗമാണ് ജോയ്സ് ജോര്ജിനെ സ്ഥാനാര്ഥിയായി നിശ്ചയിച്ചത്സ്ഥാനാര്ഥിപ്പട്ടിക വ്യാഴാഴ്ചയാണ് സി.പി.എംഔദ്യോഗികമായി പുറത്തിറക്കിയത്.

ഇടതുമുന്നണിയിലെ സീറ്റുവിഭജനമനുസരിച്ച് സി.പി.എം. 15 സീറ്റിലാണ് മത്സരിക്കുന്നത്നാലുസീറ്റില് സി.പി.ഐയും ഒരു സീറ്റില് ജനതാദളും (എസ്മത്സരിക്കും.

വ്യാഴാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില് ഇടുക്കിയിലെ സ്ഥാനാര്ഥി നിര്ണയത്തിനൊപ്പം മലപ്പുറത്തെ സ്ഥാനാര്ഥിത്വം സംബന്ധിച്ചും ചര്ച്ച നടന്നു.

മുസ്ലിം ലീഗ് സ്ഥാപകനേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ പൗത്രന് എം.ജി.ദാവൂദ് മിയാഖാനെ സ്ഥാനാര്ഥിയാക്കാന് ആലോചിച്ചുവെങ്കിലും ഒടുവില് പി.കെ.സൈനബയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

സി.പി.എമ്മിന്റെ 15 ലോക്സഭാ സ്ഥാനാര്ഥികളില് അഞ്ചുപേര് സ്വതന്ത്രരാണ്ഇവരില് രണ്ടുപേര് കോണ്ഗ്രസ് വിമതരുമാണ്.

പൊന്നാനിയില് മത്സരിക്കുന്ന വി.അബ്ദുറഹ്മാനും പത്തനംതിട്ടയില് മത്സരിക്കുന്ന പീലിപ്പോസ് തോമസുമാണ് കോണ്ഗ്രസ് വിട്ടുവന്ന് സി.പി.എംസ്ഥാനാര്ഥിപ്പട്ടികയില് സ്ഥാനംപിടിച്ചവര്ചാലക്കുടിയില് മത്സരിക്കുന്ന പ്രശസ്ത നടന് ഇന്നസെന്റ്എറണാകുളത്തെ ക്രിസ്റ്റി ഫെര്ണാണ്ടസ്ഇടുക്കിയിലെ ജോയ്സ് ജോര്ജ് എന്നിവരാണ് സി.പി.എംപട്ടികയിലെ മറ്റു സ്വതന്ത്രസ്ഥാനാര്ഥികള്സമീപകാലത്ത് ആദ്യമായാണ് സി.പി.എംസ്ഥാനാര്ഥിപ്പട്ടികയില് അഞ്ചു സ്വതന്ത്രര് ഇടം പിടിക്കുന്നത്.

കൊല്ലത്ത് മത്സരിക്കുന്ന എം..ബേബിയാണ് മത്സരരംഗത്തുള്ള ഏക പൊളിറ്റ് ബ്യൂറോ അംഗം.

സി.പി.എംസ്ഥാനാര്ത്ഥികള്


പി.കരുണാകരന് - കാസര്കോട്പി.കെ.ശ്രീമതി - കണ്ണൂര്.എന്.ഷംസീര് - വടകര.വിജയരാഘവന് - കോഴിക്കോട്പി.കെ.സൈനബ - മലപ്പുറംഎം.ബിരാജേഷ് -പാലക്കാട്പി.കെ.ബിജു - ആലത്തൂര്സി.ബി.ചന്ദ്രബാബു - ആലപ്പുഴഎം..ബേബി - കൊല്ലം.സമ്പത്ത് - ആറ്റിങ്ങല്വി.അബ്ദുള് റഹ്മാന് - പൊന്നാനിഇന്നസെന്റ് - ചാലക്കുടിക്രിസ്റ്റി ഫെര്ണാണ്ടസ് - എറണാകുളംപീലിപ്പോസ് തോമസ് - പത്തനംതിട്ടജോയ്സ് ജോര്ജ് - ഇടുക്കി.


കോട്ടയത്തെ ജനതാദള്(എസ്സ്ഥാനാര്ഥിയെ ഇന്നറിയാം



കോട്ടയംകോട്ടയത്തെ ജനതാദള്(എസ്സ്ഥാനാര്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കുംപാര്ട്ടി സീനിയര് വൈസ് പ്രസിഡന്റ് ജോര്ജ് തോമസ്സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വബെന്നി കുര്യന് എന്നിവരുടെ പേരുകളാണ് ഇപ്പോള് പരിഗണനയിലുള്ളത്മുന്തൂക്കം ജോര്ജ് തോമസിനാണെന്നാണ് സൂചനസംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് മത്സരിക്കില്ലെന്ന കാര്യം ഉറപ്പായിസംസ്ഥാനസമിതി യോഗം വ്യാഴാഴ്ച ചേര്ന്നാണ് സ്ഥാനാര്ഥികളെ പരിഗണിച്ചത്പേരുകള് സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച് പാര്ലമെന്ററി ബോര്ഡിന് നല്കും.

No comments:

Post a Comment