ഗുജറാത്തിലെത്തിയ
നടന്
സുരേഷ്
ഗോപി
മുഖ്യമന്ത്രി
നരേന്ദ്രമോദിയുമായി
ചര്ച്ചനടത്തി.
മോദിയുടെ
ക്ഷണം
സ്വീകരിച്ചെത്തിയ
സുരേഷ്
ഗോപിയുമായി
മുഖ്യമന്ത്രി
രണ്ട്
മണിക്കൂറോളം
ചെലവഴിച്ചു.
വികസനവുമായി
ബന്ധപ്പെട്ട
കാര്യങ്ങളാണ്
തങ്ങള്‍
ചര്‍ച്ചചെയ്തതെന്ന്
സുരേഷ്
ഗോപി
പിന്നീട്
വ്യക്തമാക്കി.
മോദിയുടെ
പോളിറ്റിക്കല്‍
സെക്രട്ടറി
കെ.
കൈലാസനാഥന്‍,
ഡോ.
ജയചന്ദ്രന്‍,
ബി.ജെ.പി.യുടെ
ഭാഷാ
ന്യൂനപക്ഷ
സെല്‍
കണ്‍വീനര്‍
സി.ജി.
രാജഗോപാല്‍
എന്നിവര്‍
മോദിയുടെ
ഓഫീസില്‍
നടന്ന
ചര്‍ച്ചയില്‍
ഒപ്പമുണ്ടായിരുന്നു.
വിഴിഞ്ഞം
തുറമുഖം
പൂര്ണമായും
കേന്ദ്രഫണ്ടില്‍
നടപ്പാക്കണമെന്ന്
സുരേഷ്
ഗോപി
ചര്‍ച്ചയില്‍
ഉന്നയിച്ചു.
കൃഷി,
വിദ്യഭ്യാസം,
വനം,
കല-സാംസ്കാരികം,
ചലച്ചിത്രനിര്മാണം
തുടങ്ങിയ
വിഷയങ്ങളും
ചര്‍ച്ചയില്‍
പ്രതിപാദിച്ചു.
പെണ്കുട്ടികളുടെ
സുരക്ഷയ്ക്കും
അവരുടെ
ശുചിത്വത്തിനും
പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിക്കണമെന്ന്
സുരേഷ്
ഗോപി
ആവശ്യപ്പെട്ടു.
സുരേഷ്
ഗോപി
നടത്തുന്ന
സാമൂഹിക
ഇടപെടലുകള്‍
ശ്രദ്ധയില്‍പ്പെട്ടാണ്
അദ്ദേഹത്തെ
ഗുജറാത്തിലേക്ക്
ക്ഷണിച്ചതെന്ന്
മോദിയുമായി
അടുപ്പമുള്ള
കേന്ദ്രങ്ങള്‍
സൂചിപ്പിച്ചു.
No comments:
Post a Comment