
സംസ്ഥാനത്തെ കേരകര്ഷകരുടെ വരുമാനത്തിലും കേളത്തിന്റെ സമ്പദ്ഘടനയിലും വിസ്മയകരമായ വളര്ച്ചയ്ക്ക് നീര
ഉല്പാദനം വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു തെങ്ങില്നിന്ന് ശരാശരി
ഒരുമാസം 1500 രൂപയുടെ വരുമാനം
നീര ഉല്പാദനത്തിലൂടെ ലഭിക്കുമെന്നാണ് നാളികേര
വികസനബോര്ഡിന്റെ കണക്ക്.
അങ്ങനെയെങ്കില് സംസ്ഥാനത്ത് മൊത്തമുള്ള 18 കോടി തെങ്ങുകളില് ഒരു
ശതമാനം നീര
ഉല്പാദനത്തിനായി വിനിയോഗിച്ചാല്പോലും പ്രതിവര്ഷം 5400 കോടിയുടെ വരുമാനമുണ്ടാകും. ഒപ്പം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും. അന്താരാഷ്ട്ര വിപണിവില
പ്രകാരം ഒരു
ബാരല് ക്രൂഡോയിലിനേക്കാള് വില
ഒരു ഗ്യാലന് നീരയ്ക്കുണ്ട്.
വിവാദങ്ങള് സംസ്ഥാനത്തിന്റെ വികസന
സാധ്യതകളെ പിന്നോട്ടടിക്കുകയാണെന്ന് നീര
ലോഞ്ചിങ് നിര്വഹിച്ച് നടത്തിയ
പ്രസംഗത്തില് മുഖ്യമന്ത്രി പറഞ്ഞു. കടലില് നിന്ന്
മണല് സംഭരിക്കുന്നതുമുതല് ധാതുമണല് ഖനനം
വരെ എല്ലാരംഗത്തും വിവാദങ്ങളാണ്. സീ-പ്ലെയിന് പദ്ധതി
ഉദ്ഘാടനം ചെയ്തു.
പക്ഷേ, പദ്ധതി ഉദ്ഘാടനം
കൊണ്ടവസാനിച്ചു. ഉദ്ഘാടനം ചെയ്ത
താന് നാണംകെട്ടത് മിച്ചം.
പെട്രോളിയത്തേക്കാള് എത്രയോ
മൂല്യമുള്ളതാണ് കേരളത്തിന്റെ തീരത്ത് സുലഭമായ ധാതുമണല്. അത് മൂല്യവര്ധിത ഉല്പന്നമാക്കിമാറ്റി കയറ്റിഅയച്ചാല് വന് സാമ്പത്തിക വരുമാനമുണ്ടാക്കാനാകും.
പക്ഷേ, വിവാദങ്ങള്മൂലം മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്.
'നീര' ഉല്പാദനത്തിന്റെ പേരില് കള്ളുചെത്തു വ്യവസായത്തിന്
യാതൊരു ദോഷവും
ഉണ്ടാക്കില്ലെന്നും സര്ക്കാര് പൂര്ണസംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീര ഉല്പാദനം
സാമ്പത്തികമായി ലാഭകരമാക്കാനാകുംവിധമുള്ള എല്ലാ
അനുമതികളും നാളികേര
ഉല്പാദക സംഘങ്ങള്ക്കും ഫെഡറേഷനുകള്ക്കും നല്കുമെന്നും അദ്ദേഹം
ഉറപ്പുനല്കി.
എക്സൈസ് മന്ത്രി
കെ.ബാബു
അധ്യക്ഷതവഹിച്ചു. സംസ്ഥാന ചരിത്രത്തിലെ അപൂര്വനിമിഷമായി നീര
ലോഞ്ചിങ് ചടങ്ങിനെ
അദ്ദേഹം വിശേഷിപ്പിച്ചു. 1902 ല് സംസ്ഥാനത്ത് അബ്കാരി നിയമം നിലവില്വന്നതുമുതല് കര്ഷകര് നടത്തുന്ന മുറവിളിയാണിപ്പോള് യാഥാര്ഥ്യമാകുന്നത്.-അദ്ദേഹം പറഞ്ഞു.
നീര ടെക്നീഷന്മാര്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും
മൂല്യവര്ദ്ധിത ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും മന്ത്രി തിരുഞ്ചൂര് രാധാകൃഷ്ണന് നിര്വഹിച്ചു. നീര ഉല്പാദന
ഉപകരണങ്ങളുടെ വിതരണവും
നടന്നു. 'ശാസ്ത്രീയമായ നീര
ശേഖരണവും സംസ്കരണവും' എന്ന വിഷയത്തിന്റെ അവതരണവും ലഘുലേഖ പ്രകാശനവും കൊച്ചി എസ്.ഡി.സി.എം.എസ്. ഗ്രൂപ്പ് ചെയര്മാന് ഡോ.
ജി.പി.സി.നായര് നിര്വഹിച്ചു.
സുരേഷ്കുറുപ്പ് എം.എല്‍.എ,
നഗരസഭാ ചെയര്മാന് എം.പി.സന്തോഷ്കുമാര്, കാര്ഷിക സര്വകലാശാലാ അസോസിയേറ്റ് ഡയറക്ടര്
ഓഫ് റിസര്ച്ച് ഡോ.
വി.കെ.രാജു, സണ്ണി ജോര്ജ്, ബാബു ജോസഫ്,
സിന്സി പാറയില്, ഇന്ഫാം ചെയര്മാന് ഫാ.ജോസഫ് ഒറ്റപ്ലാക്കല്, കെ.എസ്.എസ്.എസ്.
സെക്രട്ടറി ഫാ.മൈക്കിള് വെട്ടിക്കാട്ട് തുടങ്ങിയവര് ആശംസനേര്ന്നു. നീരയും മൂല്യവര്ധിത ഉല്പന്നങ്ങളും എന്ന വിഷയം നാളികേര
വികസനബോര്ഡ് ചെയര്മാന് ടി.കെ.ജോസ്
അവതരിപ്പിച്ചു. എക്സൈസ് കമ്മീഷണര് അനില് സേവ്യര് സ്വാഗതവും നാളികേര വികസനബോര്ഡ് ഡയറക്ടര് ഡോ.
കെ.മുരളീധരന് നന്ദിയും
പറഞ്ഞു.
നീര ഉല്പാദിപ്പിച്ചാല് ഒരു
തെങ്ങില്നിന്ന് പ്രതിമാസം 1500രൂപ
കോട്ടയം: ഒരു തെങ്ങില്നിന്ന് ഒരു
ദിവസം ചുരുങ്ങിയത് ഒരു ലിറ്റര് നീര.
അത് ആറു
ലിറ്റര് വരെയാകാം.
വില ലിറ്ററിന് 50 രൂപ. ഒരു ലിറ്റര് വച്ച്
കണക്കാക്കിയാലും ഒരു
തെങ്ങില്നിന്ന് പ്രതിമാസം 1500 രൂപ.
20 തെങ്ങ് നീരചെത്താന് കൊടുത്താല് 30,000 രൂപ വരുമാനം.
അത് അരലക്ഷവും ഒരുലക്ഷവും വരെ ആകാം.
ഒരു തെങ്ങിന്
ഒരുവര്ഷം ശരാശരി
12 പൂക്കുലയുണ്ടാകും. അതില് നാലെണ്ണം
മാത്രമേ നീര
ചെത്താന് ഉപയോഗിക്കേണ്ടൂ. ബാക്കി എട്ടു
പൂക്കുലകളിലും നാളികേരമുണ്ടാകും. ആ വരുമാനം വേറേയും. നീര ഉല്പാദനത്തിന്റെ ആദായക്കണക്കുകള് നാളികേര
വികസനബോര്ഡ് അവതരിപ്പിക്കുന്നതിങ്ങനെ. കണക്കുകള് മോഹിപ്പിക്കുന്നതാണ്, കേരകര്ഷകനെ സ്വപ്നത്തേരിലേറ്റുന്നതും. ഒരേക്കറില് 70 തെങ്ങു വളരുമെന്നാണ് ശാസ്ത്രീയകണക്ക്.
70 തെങ്ങും നീര
ഉല്പാദനത്തിന് നല്കിയാല് വരുമാനം
അമ്പരപ്പിക്കുന്നത്രയും വലുതാണ്.
ബി.സി.എം. കോളേജ് ഓഡിറ്റോറിയത്തില് സംസ്ഥാനതല നീര ലോഞ്ചിങ് ചടങ്ങില് മുഖ്യമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നാളികേര
വികസനബോര്ഡ് ചെയര്മാന് ടി.കെ.ജോസ്
നീരയുല്പാദനത്തിന്റെ വരുമാനസാധ്യത വിവരിച്ചത്. വേദിയിലുള്ളവരും സദസ്സും
അത്ഭുതസ്തബ്ധരായാണ് കേട്ടിരുന്നതും.
സംസ്ഥാനത്ത് മൊത്തം
18 കോടി തെങ്ങുകളുള്ളതായാണ് കണക്ക്.
അതിന്റെ 10 ശതമാനം നീര
ഉല്പാദനത്തിനും മൂല്യവര്ധിത ഉല്പന്നനിര്മാണത്തിനുമായി വിനിയോഗിച്ചാല്പോലും അവിശ്വസനീയമായ തുകയാണ് സംസ്ഥാനത്തെ കര്ഷകര്ക്ക് ലഭിക്കുക.
തമിഴ് നാട്ടിലും കര്ണാടകയിലുമൊക്കെ ശാസ്ത്രീയമായ തെങ്ങ് പരിചരണത്തിലൂടെ ആറുലിറ്റര്വരെ നീര
ഒരു തെങ്ങില്നിന്ന് ലഭിക്കുമെന്ന് ജോസ് പറഞ്ഞു.
ഉത്തമമായ ആരോഗ്യപാനീയമാണ് നീരയെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊഴുപ്പും കൊളസ്ട്രോളുമില്ല. ധാതുക്കളുടെയും വൈറ്റമിനുകളുടെയും കലവറ.
ലഹരിയില്ലെന്നതാണ് കള്ളുമായുള്ള വ്യത്യാസം. ശാസ്ത്രീയമായി സംസ്കരിച്ചാല് ദീര്ഘകാലം സൂക്ഷിക്കാം. വെറുതെ ഒരു നിശ്ചിത
സമയത്തിലധികംവെച്ചാല് പുളിച്ച്
കള്ളായിമാറും.
നീരയെ സംസ്കരിച്ച് തെങ്ങിന് ചക്കര,
തെങ്ങിന് പഞ്ചസാര,
നീര സിറപ്പ്,
തേന് എന്നിവയും ഉണ്ടാക്കാം. പ്രമേഹരോഗികള്ക്കും സുരക്ഷിതമാണ്. നീരയിലടങ്ങിയിട്ടുള്ള
പഞ്ചസാര എന്നത്
മറ്റൊരാകര്ഷണം.
കര്ഷകരുടെ കൂട്ടായ്മകള്വഴിമാത്രമേ നീര
ഉല്പാദനവും വിപണനവും
സാധ്യമാകൂ. 40 മുതല് 60 വരെ കര്ഷകര് അംഗങ്ങളായുള്ള സംഘങ്ങളാണ് അടിസ്ഥാന യൂണിറ്റായി വിഭാവനംചെയ്യുന്നത്.
ഇത്തരം 20 സംഘങ്ങള്ചേര്ന്ന് ഫെഡറേഷന് രൂപവത്കരിക്കാം. 10 ഫെഡറേഷനുകള് ചേര്ന്നാല് ഒരു
കമ്പനി. സംസ്ഥാനത്ത് ഇപ്പോള് ഇത്തരം
11 കമ്പനികളാണ് രൂപവത്കരിച്ചിട്ടുള്ളത്.
ഇപ്പോള് നാലുലക്ഷത്തോളം കര്ഷകരാണ് കമ്പികളില് അംഗങ്ങളായിരിക്കുന്നത്. തുടക്കത്തില് അവര്ക്കാണ് നീര
ഉല്പാദനത്തിന്റെ പ്രയോജനം ലഭിക്കുക.
സംഘത്തില് അംഗമാകാന് ഒരു
കര്ഷകന് ചുരുങ്ങിയത് പത്ത് തെങ്ങുണ്ടാകണമെന്നാണ് വ്യവസ്ഥ.
സ്വതന്ത്രരായി നില്ക്കുന്ന കര്ഷകര്ക്കും കമ്പനിയുടെ ഭാഗമാകാനോ അതല്ലെങ്കില് സംഘം
രൂപവത്കരിച്ച് പുതിയ
കമ്പനി ഉണ്ടാക്കാനോ കഴിയുമെന്നും നാളികേര വികസന
ബോര്ഡ് പറയുന്നു.
നീര ചെത്താല് വൈദഗ്ദ്ധ്യംവേണം. ഇപ്പോള് പരിശീലനം
സിദ്ധിച്ചവര് വളരെ
കുറവാണ്. പക്ഷേ, പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് ഒരു വര്ഷംകൊണ്ട് ആയിരക്കണക്കിന് വിദഗ്ദ്ധതൊഴിലാളികളെ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.
മറ്റൊരുപ്രശ്നം സംസ്കരണപ്ലാന്റുകളാണ്. നിശ്ചിത ശേഷിയുള്ള പ്ലാന്റുകള് സ്ഥാപിച്ചാലേ ആദായകരമാകൂ. പ്രതിദിനം 3000 ലിറ്റര് ശേഷിയുള്ള പ്ലാന്റിന് ഒരു
കോടിയോളം രൂപയാകുമെന്നാണ് കണക്ക്.
കണ്ണൂര് ചെറുപുഴയില് തേജസ്വിനി കോക്കനട്ട് പ്രെഡ്യൂസേഴ്സ് കമ്പനി
പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്ത്തനങ്ങള് തുടങ്ങിക്കഴിഞ്ഞു.
ഇപ്പോള് കാര്ഷിക സര്വകലാശാലയടക്കമുള്ള സ്ഥാപനങ്ങള് നീര
പരീക്ഷണാടിസ്ഥാനത്തില് ഉല്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, വാണിജ്യാടിസ്ഥാനത്തില് ഉല്പാദനംതുടങ്ങി വിപണിയിലെ സ്വീകാര്യത അറിഞ്ഞാലേ കണക്കുകള് എത്രത്തോളം കാര്യമാകുമെന്ന്
അറിയാനാകു.
No comments:
Post a Comment