സംസ്ഥാന ഗവര്ണറായി ഷീലാ ദീക്ഷിത് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. ഉച്ചയ്ക്ക് 12 ന് രാജ്ഭവന് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്. തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനത്ത് എത്തിയ അവര്ക്ക് ഔപചാരിക വരവേല്പ്നല്കി.വൈകുന്നേരം 4.45 ന് തിരുവനന്തപുരം വ്യോമസേന ടെക്നിക്കല് ഏരിയയിലെത്തിയ ഷീലാ ദീക്ഷിതിനെ ഗാര്ഡ് ഓഫ് ഓണര് നല്കി സ്വീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, സ്പീക്കര് ജി.കാര്ത്തികേയന്, ഡെപ്യൂട്ടി സ്പീക്കര് എന്.ശക്തന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്, പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യം, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്, ജില്ലാ കളക്ടര് ബിജു പ്രഭാകര്, പി.എസ്.സി. ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന്, വനിതാ കമ്മീഷന് അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി, മലയാളം മിഷന് ഡയറക്ടര് തലേക്കുന്നില് ബഷീര് തുടങ്ങിയവര് നിയുക്ത ഗവര്ണറെ സ്വീകരിക്കാനെത്തിയിരുന്നു.
No comments:
Post a Comment