Friday, 7 March 2014

എസ്.എസ്.എല്‍.സി.ക്ക് 4.64 ലക്ഷം കുട്ടികള്‍; പരീക്ഷ തിങ്കളാഴ്ച മുതല്‍

  വര്ഷത്തെ എസ്.എസ്.എല്.സി. പരീക്ഷ മാര്ച്ച് 10 ന് തിങ്കളാഴ്ച തുടങ്ങും. 22 ന് സമാപിക്കും. വെള്ളിയാഴ്ചകളില് പരീക്ഷയില്ല. എന്നാല് ശനിയാഴ്ചകളില് പരീക്ഷയുണ്ട്. ഗള്ഫ് മേഖലയിലെ എട്ട് കേന്ദ്രങ്ങളുള്പ്പെടെ 2815 പരീക്ഷ സെന്ററുകളാണുള്ളത്. ആകെ പരീക്ഷയെഴുതുന്നവര് 4,64,310. ഇതില് 3,42,614 പേര് മലയാളം മാധ്യമത്തില് പരീക്ഷയെഴുതുന്നവരാണ്.

പതിവുപോലെ പട്ടം സെന്റ് മേരീസ് സ്കൂളാണ് ഏറ്റവും കൂടുതല് കുട്ടികളെ പരീക്ഷക്കിരുത്തുന്നത്. 1721. തിരൂര് പി.കെ.എം.എം.എച്ച്.എസ്സില് നിന്ന് 1607 പേരെ പരീക്ഷക്കിരുത്തും. ആറ് സ്കൂളുകളില് നിന്ന് പത്തില് താഴെ കുട്ടികളേ പരീക്ഷക്കിരിക്കുന്നുള്ളൂ.


ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം പരീക്ഷ എഴുതുന്നതിനായി 11 കുട്ടികള് അപേക്ഷ നല്കി. മൊബൈല് ഫോണുകള് ക്ലാസ് മുറിയില് കൊണ്ടുവരുന്നതിന് വിദ്യാര്ഥികള്ക്കൊപ്പം അധ്യാപകര്ക്കും വിലക്കുണ്ട്. മാര്ച്ച് 29 മുതല് ഏപ്രില് 12 വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്ണയം.

No comments:

Post a Comment