പ്രവര്ത്തിക്കുന്ന
സ്വര്ണ്ണാഭരണ
നിര്മാണശാലയിലെ
പാചകവാതക
സിലിന്ഡര്
പൊട്ടിത്തെറിച്ച്
ഒരാള്
മരിച്ചു.
17 പേര്ക്ക്
പൊള്ളലേറ്റു.
ആറുപേരുടെ
നില
ഗുരുതരമാണ്.
പരിക്കേറ്റവരില്
10 മലയാളികളും
ഏഴുപേര്
ബംഗാളികളുമാണ്.
പറപ്പൂക്കര
പഞ്ചായത്തിലെ
മുളങ്ങില്
തിങ്കളാഴ്ച
ഉച്ചയോടെയാണ്
സംഭവം.
പാലക്കാട്
വണ്ടിത്താവളം
എന്ത്രപ്പാലം
സ്വദേശി
സഞ്ജിത്ത്
(24) ആണ്
മരിച്ചത്.
മുളങ്ങ്
തൊട്ടിപ്പാള്‍
മാലിപ്പറമ്പില്‍
പ്രസാദ്
(35), പാലക്കാട്
പല്ലശ്ശന
ഗിരീഷ്
(27), ബംഗാള്
സ്വദേശി
ബാപ്പു
(22) എന്നിവരെ
ഗുരുതരാവസ്ഥയില്
ഗവ.
മെഡിക്കല്
കോളേജ്
ആസ്പത്രിയില്
പ്രവേശിപ്പിച്ചു.
മുളങ്ങ്
തട്ടാഞ്ചേരി
ഹരിദാസ്
(48), മുളങ്ങ്
തണ്ടാശ്ശേരി
ബിജോയ്
കൃഷ്ണന്
(33), പാലക്കാട്
സ്വദേശി
ധനേഷ്
(20), ബംഗാള്
സ്വദേശികളായ
സഞ്ജയ്
(21), പാപ്പി
(18), സൈമര്
(23), സുബീഷ്
(31) എന്നിവര്ക്ക്
സാരമായി
പൊള്ളലേറ്റിട്ടുണ്ട്.
ഇവരെയും,
പാലക്കാട്
എരുമയൂര്
പുങ്കുളമ്പ്
വീട്ടില്
മുരളി
(32), മലയാളിയായ
ദേവദാസ്
(27) ബംഗാളികളായ
വിനോദ്
(20), പീത്രസ്
(22) തപസ്സ്
(18) പവീര്,
സന്ദീപ്
(19) എന്നിവരെയും
ജൂബിലി
മിഷന്
ആസ്പത്രിയില്
പ്രവേശിപ്പിച്ചു.
മുളങ്ങ്
കൊറ്റിക്കല്
സലീഷിന്റെ
വീടിന്റെ
മുകളിലുള്ള
ആഭരണ
നിര്മ്മാണശാലയിലാണ്
അപകടം
ഉണ്ടായത്.
സ്ഫോടനശബ്ദത്തോടൊപ്പം
തീ
ആളിക്കത്തുകയായിരുന്നുവെന്ന്
സമീപവാസിയായ
മോഹന്ദാസ്
പറഞ്ഞു.
സ്ഫോടനത്തിനു
തൊട്ടുപിറകെ,
മുകളിലെ
തെര്മോകോള്
ഷീറ്റുകള്ക്ക്
തീപിടിച്ച്
ഇവ
തൊഴിലാളികളുടെ
ദേഹത്തേക്ക്
വീഴുകയായിരുന്നു.
നിലത്തിട്ടിരുന്ന
കാര്പെറ്റിലേക്കും
തീ
പടര്ന്നതോടെ
അപകടം
രൂക്ഷമായി.
അഗ്നിശമനസേന
എത്തി
തീ
അണച്ചതിനുശേഷമാണ്
ആളുകള്ക്ക്
അകത്തുകയറാന്
സാധിച്ചത്.
വലിയ
പാചകവാതക
സിലിന്ഡറില്നിന്ന്
ചെറിയ
കുറ്റികളിലേക്കു
നിറയ്ക്കുമ്പോഴുണ്ടായ
പാകപ്പിഴയാണ്
പൊട്ടിത്തെറിക്കു
കാരണമെന്നാണ്
പ്രാഥമികനിഗമനം.
No comments:
Post a Comment