Thursday, 13 February 2014

കേരളത്തിനു മൂന്നു ട്രെയിന്‍ മാത്രം

റയില്വേ ബജറ്റില് കേരളം മൂന്നു ട്രെയിനില് ഒതുങ്ങി. അതില്ത്തന്നെ, നിസാമുദീന് - തിരുവനന്തപുരം എക്സ്പ്രസ് ആഴ്ചയില് ഒരു ദിവസം കോട്ടയം വഴിയും രണ്ടാം ദിവസം ആലപ്പുഴ വഴിയുമാണ്. അപ്പോള്, മൊത്തം നാലു ട്രെയിന് എന്നും വേണമെങ്കില് പറയാം.

കേരളത്തിനുള്ള ട്രെയിനുകള്: തിരുവനന്തപുരം - ബാംഗ്ലൂര് (യശ്വന്ത്പൂര്) എക്സ്പ്രസ് ആഴ്ചയില് രണ്ടുദിവസം; ഈറോഡ്, തിരുപ്പട്ടൂര് വഴി. തിരുവനന്തപുരം - നിസാമുദീന് എക്സ്പ്രസ് ആഴ്ചയില് രണ്ടു ദിവസം; ഒരു ദിവസം കോട്ടയം വഴി, ഒരു ദിവസം ആലപ്പുഴ വഴി. പുനലൂര് - കന്യാകുമാരി പാസഞ്ചര്; കൊല്ലം, തിരുവനന്തപുരം വഴി.

കഴിഞ്ഞ തവണ കേരളത്തിനു പാലക്കാട് കോച്ച് ഫാക്ടറിക്കുള്പ്പെടെ 217 കോടിയോളം രൂപ വകയിരുത്തിയിരുന്നു. വോട്ട് ഒാണ് അക്കൗണ്ട് ആയതിനാല് ഇത്തവണ കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും പാത ഇരട്ടിപ്പിക്കല്, വൈദ്യുതീകരണം, പുതിയ പാതയുടെ നിര്മാണം, മേല്പാലം, കീഴ്പാലം തുടങ്ങിയവയ്ക്കായി പണം വകയിരുത്തലില്ല. അതിനു പുതിയ സര്ക്കാര് സ്ഥാനമേറ്റശേഷമുള്ള പൂര് ബജറ്റിനായി കാത്തിരിക്കണം.

തിരഞ്ഞെടുപ്പിനു രണ്ടു മാസമുള്ളപ്പോള് പുതിയ പ്രഖ്യാപനങ്ങള് ഉചിതമാണോയെന്നു ചോദ്യമുന്നയിക്കപ്പെട്ടിരുന്നു. ഉചിതമാണെന്നു മന്ത്രി മല്ലികാര്ജുന് ഖാര്ഗെ കരുതുന്നു എന്നതിനു തെളിവാണ് 72 പുതിയ ട്രെയിനുകള്. റൂട്ടിലെ തിരക്കും യാത്രാ ട്രെയിനുകളുടെ എണ്ണം കൂടുന്നത് ചരക്കു ഗതാഗതത്തിനു തടസ്സമാകുമെന്നതുമാണു കൂടുതല് ട്രെയിനുകള് പ്രഖ്യാപിക്കുന്നതില് നിന്നു തന്നെ പിന്തിരിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അപ്പോഴും, കര്ണാടകയ്ക്കും ഗുജറാത്തിനും പ്രത്യേക പരിഗണന ലഭിചേ്ചായെന്ന സംശയം അസ്ഥാനത്തല്ല.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ അവസ്ഥയെന്തെന്നു ബജറ്റില് പറയുന്നില്ല. എന്നാല്, പദ്ധതി പുരോഗമിക്കാത്തതിനെ ചോദ്യംചെയ്ത എംപിമാരോട് റയില്വേ മന്ത്രാലയം നല്കിയ പല മറുപടികളിലൊന്ന് സംസ്ഥാനം പണം മുടക്കാന് തയാറാണെങ്കില് കാര്യം നടക്കുമെന്നാണ്.

കഞ്ചിക്കോടിനെക്കുറിച്ചലെ്ലങ്കിലും, റയില്വേയുടെ വികസന പദ്ധതികള്ക്കു സംസ്ഥാനങ്ങള് സഹകരിക്കണമെന്നു ബജറ്റ് പ്രസംഗത്തില് മന്ത്രി ആഹ്വാനം ചെയ്തു. കര്ണാടക, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാന സംസ്ഥാനങ്ങള് റയില്വേയുടെ പദ്ധതികളില് ചെലവു പങ്കിടാന് തയാറായിട്ടുണ്ടെന്നും മറ്റു സംസ്ഥാനങ്ങളും പാത സ്വീകരിക്കണമെന്നു താന് അഭ്യര്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment