Thursday, 6 February 2014

കൊച്ചി വലിയ തമ്പുരാന്‍ രാമവര്‍മ കൊച്ചനിയന്‍ തമ്പുരാന്‍ തീപ്പെട്ടു

കൊച്ചി രാജകുടുംബത്തിലെ വലിയ തമ്പുരാന് തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലക്ഷ്മിത്തോപ്പ് പാലസില് രാമവര് കൊച്ചനിയന് തമ്പുരാന് (101) തീപ്പെട്ടു.

മകന്റെ വസതിയായ എറണാകുളം കളത്തിപ്പറമ്പ് റോഡിലെ 'അനുഗ്രഹ'യില് ബുധനാഴ്ച രാവിലെ 6.30-നായിരുന്നു അന്ത്യം.

ആദ്യകാലത്തെ പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായിരുന്ന രാമവര് കൊച്ചനിയന് തമ്പുരാന് 'സിക്സര് തമ്പുരാന്' എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്നത്തൂര് പടിഞ്ഞാറേടത്ത് ശങ്കരന് ഭട്ടതിരിപ്പാടിന്േറയും തൃപ്പൂണിത്തുറ ലക്ഷ്മിത്തോപ്പ് പാലസില് കുഞ്ഞിക്കാവ് തമ്പുരാന്േറയും മകനായി 1912 ജൂണ് രണ്ടിനാണ് ജനനം. സ്കൂള് വിദ്യാഭ്യാസം തൃപ്പൂണിത്തുറയിലായിരുന്നു. എറണാകുളം മഹാരാജാസില് നിന്ന് ഇന്റര്മീഡിയറ്റ് പാസായി. തുടര്ന്ന് കല്ക്കത്ത സര്വകലാശാലയില് നിന്ന് ബികോം ബിരുദം നേടി. കൊച്ചി പാലസ് ഓഫീസില് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച തമ്പുരാന്, സംയോജനത്തെ തുടര്ന്ന് തിരു-കൊച്ചി സര്വീസിലും തുടര്ന്ന് കേരള സര്ക്കാര് സര്വീസിലും സേവനമനുഷ്ഠിച്ചു. കേരള സര്ക്കാറിന്റെ വിവിധ വകുപ്പുകളില് ഫിനാന്ഷ്യല് അസിസ്റ്റന്റായിരുന്നു.

1968-ലാണ് വിരമിച്ചത്. ചിട്ടയായുള്ള ജീവിതശൈലിയായിരുന്നു രാമവര് കൊച്ചനിയന് തമ്പുരാന്േറത്. നൂറ്റിയൊന്നാം വയസ്സിലും പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തമ്പുരാന് ക്രിക്കറ്റുമായുള്ള ബന്ധം ഗാഢമാണ്. 1930-കളില് രാമവര് കൊച്ചനിയന് തമ്പുരാന് ക്യാപ്റ്റനായിട്ടുള്ള ക്രിക്കറ്റ് ടീം ചെന്നൈയില് പര്യടനം നടത്തിയിട്ടുണ്ട്. ക്രിക്കറ്റ് പോലെ ടെന്നീസ്, ഫുട്ബോള്, ടേബിള് ടെന്നീസ്, ബില്യാര്ഡ്സ്, കാര്ഡ് എന്നീ കായിക വിനോദങ്ങളിലും തമ്പുരാന് വിദഗ്ദ്ധനായിരുന്നു. ക്രിക്കറ്റില് ഫാസ്റ്റ് ബൗളറും നല്ല ബാറ്റ്സ്മാനുമായിരുന്നു.

ഭാര്യ: പറക്കാട്ട് ശാരദാമണി അമ്മ. മക്കള്: ബാലഗോപാലന് (റിട്ട. എന്ജിനീയര്), ഗോകുല്ദാസ് (റിട്ട. കാനറാ ബാങ്ക്), നിര്മല, രാധിക. മരുമക്കള്: ഗീത, ശൈലജ, സച്ചിദാനന്ദ ദാസ് (റിട്ട. ഹിന്ദുസ്ഥാന് ഫോട്ടോ ഫിലിംസ്), ശങ്കുണ്ണി (റിട്ട. എസ്.ബി..). സഹോദരങ്ങള്: ഹൈമവതി തമ്പുരാന് (റിട്ട. പ്രൊഫ. മഹാരാജാസ് കോളേജ് എറണാകുളം, ഈശ്വരി തമ്പുരാന് (റിട്ട. ഡി..., എറണാകുളം), പരേതരായ അഡ്വ. രാമവര് അപ്പന് തമ്പുരാന്, പ്രൊഫ. കേരളവര് കുഞ്ഞപ്പന് തമ്പുരാന്, രവിവര് രവിയപ്പന് തമ്പുരാന് (കാനറാ ബാങ്ക് റിട്ട. മാനേജര്), ഇക്കാവു തമ്പുരാന്, മങ്കുട്ടി തമ്പുരാന്, സംസ്കൃത അധ്യാപികയായിരുന്ന തങ്കമണി തമ്പുരാന്, അമ്മിണിക്കുട്ടി തമ്പുരാന്. മൃതദേഹം തൃപ്പൂണിത്തുറ കളിക്കോട്ട പാലസില് വൈകീട്ട് പൊതു ദര്ശനത്തിനു വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ കൊച്ചി രാജകുടുംബം വക ശ്മശാനത്തില് സംസ്കരിച്ചു.

No comments:

Post a Comment