ഐ.ഒ.സി.,
ബി.പി.സി.,
എച്ച്.ഒ.സി.
എന്നീ എണ്ണക്കമ്പനികളുടെ
കീഴിലുള്ള മുഴുവന്‍
പാചകവാതക വിതരണക്കാരും
സമരത്തിലുണ്ട്. എണ്ണക്കമ്പനികളുടെ
പുതിയ വിപണന
മാര്‍ഗ
നിര്‍ദേശങ്ങള്‍
വിതരണക്കാര്‍ക്ക്
എതിരാണെന്ന് ഭാരവാഹികള്‍
പറഞ്ഞു. ആവശ്യങ്ങള്‍
അംഗീകരിക്കാതെയാണ് പുതിയ
നിയമങ്ങള്‍ വന്നിരിക്കുന്നത്.
പിഴ ഈടാക്കുകയും
ലൈസന്സ്
റദ്ദാക്കുകയും ചെയ്യുന്ന
തരത്തിലുള്ള നീക്കം
അംഗീകരിക്കാനാവില്ല. ഇത്
ഏജന്സികളെയും
ഉപഭോക്താക്കളെയും തമ്മിലടിപ്പിക്കുന്ന
തരത്തിലുള്ളതാണെന്നും എച്ച്.പി.സി.എല്‍.
എല്‍.പി.ജി.
ഡിസ്ട്രിബ്യൂട്ടേഴ്‌സ്
അസോസിയേഷന്‍ സെക്രട്ടറി
വി.എ.
യൂസഫ് പറഞ്ഞു.
ഓള്‍ ഇന്ത്യ
എല്‍.പി.ജി.
ഡിസ്ട്രിബ്യൂട്ടേഴ്സ്
ഫെഡറേഷനും ഫെഡറേഷന്‍
ഓഫ് എല്‍.പി.ജി.
ഡിസ്ട്രിബ്യൂട്ടേഴ്സ്
ഓഫ് ഇന്ത്യയും
സംയുക്തമായാണ് സമരം
നടത്തുന്നത്. പത്രസമ്മേളനത്തില്‍
ബാബു ജോസഫ്,
ജോര്ജ്
മാത്യു, ബാബു
വര്ഗീസ്,
ജോയി കളപ്പുര
എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment