Saturday, 1 March 2014

ഹര്‍ത്താലിലും പണിമുടക്കിലും ജനം വലഞ്ഞു

കസ്തൂരിരംഗന് റിപ്പോര്ട്ടിനെ ചൊല്ലി മൂന്ന് ജില്ലകളില് നടക്കുന്ന ഹര്ത്താലും കെ.എസ്.ആര് .ടി.സി ജീവനക്കാരുടെ പണിമുടക്കും ജനങ്ങളെ വലച്ചു.

സര്ക്കാര് ഡയസ്നോണ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ 24 മണിക്കൂര് പണിമുടക്ക് പൂര്ണമാണ്. സംസ്ഥാനത്ത് ഒരിടത്തും കെ.എസ്.ആര് .ടി.സിയുടെ ബസ്സുകള് നിരത്തിലിറങ്ങിയിട്ടില്ല. ദീര്ഘദൂര യാത്രക്കാരെയാണ് പണിമുടക്ക് ഏറെയും വലച്ചത്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നിരവധി പേര് വിവിധ ബസ്സ്റ്റാന്ഡുകളില് കുടുങ്ങി. ബസ് പണിമുടക്ക് കാരണം കാലത്ത് മുതല് വിവിധ ട്രെയിനുകളില് വന് തിരക്കാണ് അനുഭവപ്പെടുന്നത്.

സ്റ്റാറ്റിയൂട്ടറി പെന്ഷന് സംരക്ഷിക്കുക, പെന്ഷന് കുടിശ്ശിക തീര്ക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്വലിക്കുക, ദേശസാത്കൃത അന്തസ്സംസ്ഥാന റൂട്ടുകള് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച രാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണ-പ്രതിപക്ഷ യൂണിയനുകള് സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ശനിയാഴ്ച രാത്രി 12 വരെയാണ് സമരം. മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ടിരുന്നു.

കസ്തൂരിരംഗന് റിപ്പോര്ട്ട് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും മലപ്പുറത്തെ മൂന്ന് നിയോജകമണ്ഡലങ്ങളിലും കണ്ണൂരിലെ ആറളത്തും പത്തനംതിട്ടയിലെ റാന്നി, കോന്നി താലൂക്കുകളിലുമാണ് രാവിലെ ആറുമുതല് വൈകിട്ട് ആറുവരെ എല്.ഡി.എഫ്.ഹര്ത്താല് ആചരിക്കുന്നത്. കോട്ടയം ജില്ലയുടെ മേലുകാവ്, പൂഞ്ഞാര്, തീക്കോയി, പൂഞ്ഞാര് തെക്കേക്കര, കൂട്ടിക്കല് പഞ്ചായത്തുകളിലും മലപ്പുറത്ത് നിലമ്പൂര്, വണ്ടൂര്, ഏറനാട് മണ്ഡലങ്ങളിലുമാണ് ഹര്ത്താല് . എല്ലായിടത്തും ഹര്ത്താല് പൂര്ണമാണ്. എങ്ങും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായതായി റിപ്പോര്ട്ടില്ല.

No comments:

Post a Comment