ബാംഗ്ലൂര് മെട്രോ ട്രാന്സ്പോര്ട്ട്
കോര്പ്പറേഷനാണ്
ബാറ്ററിയില് ഓടുന്ന ബസ് സര്വീസ്
മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില് ആരംഭിച്ചത്. ബാംഗ്ലൂരിലെ ബി.എം.ടി.സി.
ആസ്ഥാനത്ത് നടന്ന ചടങ്ങില് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ബസ്
സര്വീസ്
ഉദ്ഘാടനം ചെയ്തു. ഉദ്യാനനഗരി മാലിന്യമുക്തമാക്കുന്നതിനുള്ള
മാതൃകാപരമായ ചുവടുവെപ്പായാണ് ഇലകട്രിക് ബസ്സിനെ കാണുന്നതെന്ന്
മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ തുടര്ച്ചയായ
വില വര്ധനയില് പൊതുഗതാഗത
സംവിധാനത്തെ നിലനിര്ത്താന് ഇത്തരം സംവിധാനം ആവശ്യമാണെന്നും
അദ്ദേഹം പറഞ്ഞു.
41 യാത്രക്കാര്ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ആഡംബര സൗകര്യമുള്ള ബസ്സിന്റെ പ്രത്യേകത 100 ശതമാനം പരിസ്ഥിതിസൗഹൃദം എന്നതാണ്. പുകയില്ലാത്തതിനാല് അന്തരീക്ഷ മലിനീകരണവും ബാറ്ററി ആയതിനാല് ശബ്ദമലിനീകരണവും ഉണ്ടാവില്ല. ബാറ്ററി ഒരിക്കല് ആറുമണിക്കൂര് ചാര്ജ് ചെയ്താല് 250 കിലോ മീറ്റര് സര്വീസ് നടത്താം. മണിക്കൂറില് 96 കിലോമീറ്റര് വേഗത്തില് സഞ്ചരിക്കും. സൗരോര്ജത്തില് റീച്ചാര്ജ് ചെയ്യാനുള്ള സൗകര്യവും ഇലക്ട്രിക് ബസ്സില് ഏര്പ്പെടുത്തിയിട്ടുണ്ട്. നാല് ബാറ്ററിയാണ് ബസ്സിന് ആവശ്യമായ വൈദ്യുതി സംഭരിക്കുന്നത്. ഒരു കിലോമീറ്റര് യാത്രയ്ക്ക് 1.2 കിലോവാട്ട് പവറാണ് വിനിയോഗിക്കുന്നത്. ബസ്സിനു പിറകിലാണ് ബാറ്ററി. ഇത് ഓണ് ചെയ്താല് മാത്രമേ ഡ്രൈവര്ക്ക് ബസ് സ്റ്റാര്ട്ടാക്കാനാകൂ.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രണ്ട് സി.സി.ടി.വി.ക്യാമറകളും സുരക്ഷാവാതിലും ബസ്സിലുണ്ട്. നിര്മാണച്ചെലവ് ബി.എം.ടി.സി. വെളിപ്പെടുത്തിയിട്ടില്ല. വര്ധിച്ചുവരുന്ന ഡീസല് ചെലവ് മറികടക്കാന് കൂടി നടത്തുന്ന പരീക്ഷണമായാണ് ഇലക്ട്രിക് ബസ്സിനെ കാണുന്നത്. ചൈനീസ് കമ്പനിയാണ് ബസ് നിര്മിച്ചത്. യാത്രക്കാര്ക്ക് സുരക്ഷാഭീഷണിയില്ലാതെ ബാറ്ററി റീച്ചാര്ജ് ചെയ്യുന്നതിനുള്ള സംവിധാനമാണുള്ളത്. ബസ്സിന്റെ മുന്നിലും പിന്നിലുമായി സ്ഥാപിച്ച എല്‍.ഇ.ഡി. ഡിസ്പ്ലേ ബോര്ഡില് യാത്രാവിവരങ്ങള് കന്നടയിലും ഇംഗ്ലീഷിലും കാണിക്കും. വാതിലുകള് ഓട്ടോമാറ്റിക്കായാണ് പ്രവര്ത്തിക്കുന്നത്. ബി.എം.ടി.സി. ജീവനക്കാരുടെ ലീവും ജോലി സമയവും ക്രമീകരിക്കുന്നതിനായുള്ള ലീവ് മാനേജ്മെന്റ് കിയോസ്കിന്റെ ഉദ്ഘാടനവും മന്ത്രി രാമലിംഗ റെഡ്ഡി നിര്വഹിച്ചു. ഉന്നത ഉദ്യോഗസ്ഥരെ നേരില് കാണാതെത്തന്നെ ലീവ് എടുക്കുന്നതിനും ജോലിസമയം ക്രമീകരിക്കുന്നതിനും കിയോസ്ക് വഴി കഴിയും.
നേരത്തെ ജൈവ ഇന്ധനം ഉപയോഗിച്ച് ബസ് ഓടിക്കുന്നതിനുള്ള പദ്ധതിയും ബി.എം.ടി.സി. തയ്യാറാക്കിയിരുന്നു. എന്നാല്, കെ.എസ്.ആര്.ടി.സി.ക്ക് സബ്സിഡി നിരക്കില് ഡീസല് അനുവദിക്കാന് കഴിയില്ലെന്ന കേന്ദ്രനിലപാട് ബയോ ഡീസല് പദ്ധതിയെ പ്രതികൂലമായി ബാധിച്ചതായി ബി.എം.ടി.സി. അധികൃതര് പറഞ്ഞു. സബ്സിഡി നിര്ത്തലാക്കിയതിനെ ത്തുടര്ന്ന് കര്ണാടക ആര്.ടി.സി. ബസ്സുകള് സ്വകാര്യ പമ്പുകളില് നിന്നാണ് ഡീസല് അടിക്കുന്നത്. എന്നാല്, സ്വകാര്യ പമ്പുകളില് എത്തനോള് അടക്കമുള്ള ബയോഇന്ധനം ഡീസലുമായി കുടികലര്ത്താനുള്ള സംവിധാനം ഇല്ലാത്തതാണ് ബയോ ഇന്ധന പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്. കര്ണാടക ആര്.ടി. സി.യുടെ പെട്രോള് പമ്പുകളില് മാത്രമാണ് ഈ സംവിധാനം ഏര്പ്പെടുത്തിയിരുന്നത്

No comments:
Post a Comment