Monday, 24 February 2014

ശാന്തന്‍പാറയില്‍ സ്വകാര്യ ഹെലിപ്പാഡ്

കേരള-തമിഴ്നാട് അതിര്ത്തിയില് നിയമം ലംഘിച്ച് അബുദാബി ആസ്ഥാനമായ അല് മറായി എന്ന വന്കിട റിയല് എസ്റ്റേറ്റ് സ്ഥാപനം ഹെലിപ്പാഡ് നിര്മിച്ചു. മതികെട്ടാന് ദേശീയ പാര്ക്കിനോട് ചേര്ന്ന് ശാന്തന്പാറയിലെ ഗ്ലോറിയ ഫാമിലെ, പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിലാണ് ഹെലിപ്പാഡ് നിര്മിച്ചത്. പൂര്ണമായും ഏലപ്പാട്ടത്തില് ഉള്പ്പെട്ട ഇവിടെ നിര്മാണ പ്രവര്ത്തനങ്ങള് അനുവദനീയമല്ല.

ശാന്തന്പാറ - നെടുങ്കണ്ടം റോഡില് നിന്ന് നാല് കിലോമീറ്ററോളം ഉള്ളില് ഫാം ഹൗസിനോട് ചേര്ന്നാണ് ഹെലിപ്പാഡ്. 1000 ഏക്കറോളം വരുന്ന ഗ്ലോറിയ ഫാമില് 200 ഏക്കര് റിസര്വ് വനവും 262 ഏക്കര് റവന്യൂ ഭൂമിയുമാണെന്ന് മൂന്നാര് ദൗത്യകാലത്ത് നടത്തിയ പരിശോധനയില് കണ്ടെത്തിയിരുന്നു. നടി കെ.ആര്. വിജയയില് നിന്ന് മുന് ന്യൂനപക്ഷ കമ്മീഷന് അംഗം ജോണ് ജോസഫ് വാങ്ങിയ ഗ്ലോറിയ ഫാം ഇപ്പോള് അല് മറായി കമ്പനിയുടെ അധീനതയിലാണ്. എന്നാല് സര്ക്കാര് രേഖകളില് ഫാം ജോണ് ജോസഫിന്റെ പേരിലാണ്. ദുരൂഹമായ ചില ഇടപാടുകള് ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. അല് മറായി ഗ്രൂപ്പ് എയര് ടൂറിസം, ഫിലിം സിറ്റി തുടങ്ങി വന്കിട പദ്ധതികളാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഗസ്റ്റ്ഹൗസിനോട് ചേര്ന്നുള്ള കെട്ടിടങ്ങള് റിസോര്ട്ടാക്കി മാറ്റുന്നതിന് വ്യാപകമായ നിര്മാണ പ്രവൃത്തികള് തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയില് ഇത്ര വലിയ നിര്മാണ പ്രവൃത്തികള് നടന്നിട്ടും സ്ഥലത്തെ വനം-റവന്യൂ ഉദ്യോഗസ്ഥരൊന്നും അറിഞ്ഞ മട്ടില്ല. മൂന്നു വശവും മതികെട്ടാന് ദേശീയ പാര്ക്കാല് ചുറ്റപ്പെട്ട് കിടക്കുന്ന ഗ്ലോറിയ ഫാം ബഫര്സോണിന്റെ ഭാഗമായി വരും.


ഹെലിപ്പാഡ് നിര്മാണം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. കണികാപരീക്ഷണം നടക്കുന്നതിന് അടുത്തായി ഹെലിപ്പാഡ് നിര്മിച്ചത് സര്ക്കാറിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഹെലിപ്പാഡ് നിര്മാണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു. നിയമ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

No comments:

Post a Comment