Saturday, 22 February 2014

കുളിക്കുന്നതിനിടെ മത്സ്യം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

കുളത്തില് കുളിക്കുന്നതിനിടെ മത്സ്യം തൊണ്ടയില് കുടുങ്ങി 21-കാരന് മരിച്ചു. ദക്ഷിണ ത്രിപുരയിലെ ഹിരാപുര് ഗ്രാമത്തിലെ ഷാഹിദ് മിയാനാണ് മരിച്ചത്. ഉദയ്പുര് ഗവണ്മെന്റ് കോളേജ് വിദ്യാര്ഥിയാണ്.

മത്സ്യം കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച മിയാനെ അമ്മാവനും നാട്ടുകാരും ചേര്ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആന്തരികാവയവങ്ങള്ക്ക് ക്ഷതമേറ്റ് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് ഡോക്ടര് അറിയിച്ചു.

ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്ട്ടത്തിനുപോലും കാത്തുനില്ക്കാതെ ബന്ധുക്കള് മൃതദേഹം ബലമായി കൊണ്ടുപോയതായി ആസ്പത്രിവൃത്തങ്ങള് പറഞ്ഞു

No comments:

Post a Comment