Friday, 21 February 2014

സിനിമാക്കഥയല്ല; സെവാഗ് ഋഷഭിന് നല്‍കിയത് ജീവിതം

ഒരു റേഡിയോ സംവാദം ജീവിതം മാറ്റി മറിക്കുന്ന അനുഭവങ്ങളുമായി വെള്ളിത്തിര നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്, അങ്ങനെയൊരു നേരനുഭവം നല്കി അതിശയിപ്പിക്കുകയാണ് ഗാസിയാബാദിലെ ഒരു കൊച്ചുമിടുക്കന്. അടുത്ത അധ്യയനവര്ഷം സ്കൂള് തുടങ്ങുമ്പോള് ഋഷഭ് എന്ന പന്ത്രണ്ടുകാരന് ജീവിതത്തില് തുന്നിച്ചേര്ക്കാന് ഇനി സ്വപ്നങ്ങളേറെയുണ്ടാവും. നിത്യദാരിദ്ര്യത്തില് പൊരിഞ്ഞ ജീവിതദുരിതത്തില് നിന്നും പ്രതീക്ഷകളുടെ കരയേറുകയാണ് ഋഷഭ്. അതിനുവഴി കാട്ടിയാവട്ടെ ഇന്ത്യന് ക്രിക്കറ്റിനെ ആവേശഭരിതമാക്കിയ വീരേന്ദര് സെവാഗ്.

ഗാസിയാബാദില് ചെറിയ തുണിക്കട നടത്തുന്ന സഞ്ജയ് ചൗധരിയുടെയും താര റായിയുടെയും മകനാണ് ഋഷഭ്. രണ്ട് സഹോദരിമാരുമുണ്ട്. ഇന്ദിരാപുരം ന്യായ്ഖണ്ഡ് ഒന്നിലെ സി-875 വീട്ടിലാണ് താമസം. പതിവായി റേഡിയോ കേള്ക്കാറുള്ള ഋഷഭ് കഴിഞ്ഞയാഴ്ചയില് ഒരു ദിവസം എഫ്.എം. റേഡിയോ 104-ല് റേഡിയോ ജോക്കിയുമായി സംസാരിക്കാനിടയായി. പട്ടിണിയില് പൊതിഞ്ഞ തന്റെ ജീവിതകഥ ഏഴാം ക്ലാസ്സുകാരനായ ഋഷഭ് റേഡിയോ ജോക്കി നിതിനുമായി പങ്കുവെച്ചു. ''പഠനം തുടരാന് ഏറെ പ്രയാസപ്പെടുകയാണ് ഞാന്. പണമില്ലാത്തതിനാല് എനിക്ക് സ്കൂളില് പോവുന്നതു തുടരാന് കഴിയുമെന്നു തോന്നുന്നില്ല.'' -വേദനയോടെ ഋഷഭ് പറഞ്ഞ വാക്കുകള് നിതിന് റേഡിയോ വഴി ശ്രോതാക്കളിലെത്തിച്ചു. കുട്ടിയെ സഹായിക്കാന് ആരെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷയോടെ. ഒട്ടേറെ സ്കൂളുകളിലേക്കും നിതിന് ഋഷഭിന്റെ സഹായാഭ്യര്ഥനയുമായി വിളിച്ചു. പലരുടെയും പ്രതികരണം ഏറെ നിരാശാഭരിതമായിരുന്നു. പക്ഷേ, ഫിബ്രവരി 14-ന് തികച്ചും അപ്രതീക്ഷിതമായി ഒരു സന്ദേശം നിതിനു ലഭിച്ചു. ''എഫ്.എം റേഡിയോയിലൂടെ ഋഷഭിന്റെ കഥ ഞാന് കേള്ക്കാനിടയായി. അവന്േറത് ഒരു നേരുള്ള അനുഭവമാണെന്ന് എനിക്കു തോന്നുന്നു. കുട്ടിയെ സഹായിക്കാന് ഞാന് തയ്യാറാണ്.''- ക്രിക്കറ്റ് താരം വീരേന്ദര് സെവാഗിന്േറതായിരുന്നു സന്ദേശം.


താന് ജജ്ജറില് തുടങ്ങിയിട്ടുള്ള സെവാഗ് ഇന്റര്നാഷണല് സ്കൂളില് ഋഷഭിനെ സൗജന്യമായി പഠിപ്പിക്കാമെന്ന് വീരേന്ദര് സെവാഗ് വാഗ്ദാനം ചെയ്തു. അടുത്ത അധ്യയനവര്ഷം മുതല് ഋഷഭിനെ സ്കൂളില് ചേര്ക്കും. പഠിക്കാനുള്ള എല്ലാ ചെലവുകളും വഹിക്കും.-സെവാഗ് അറിയിച്ചു. നിറഞ്ഞ കണ്ണുകളോടെയാണ് സഞ്ജയ് ചൗധരി സംഭവത്തോടു പ്രതികരിച്ചത്. ''സെവാഗ് സാറിന്റെ കാരുണ്യത്തില് നിറവേറ്റപ്പെടുന്നത് എന്റെ മകന്റെ സ്വപ്നമാണ്. പഠിക്കാനുള്ള അവന്റെ ആഗ്രഹം ഇനി ഒരിക്കലും പാഴാവില്ല.'' - അദ്ദേഹം പറഞ്ഞു. വാര്ത്തയറിഞ്ഞപ്പോള് ഋഷഭ് സന്തോഷത്തില് വീര്പ്പുമുട്ടി. സംഭവത്തിനുശേഷം ഋഷഭിനെ കാണാന് സെവാഗ് ഗാസിയാബാദിലെ വീട്ടിലെത്തുകയും ചെയ്തു. 2011-ല് തുടങ്ങിയതാണ് സെവാഗ് ഇന്റര്നാഷണല് സ്കൂള്. ഭാര്യ ആരതി സെവാഗാണ് ഇപ്പോള് സ്കൂളിന്റെ ചെയര്പേഴ്സണ്.

No comments:

Post a Comment