Tuesday, 18 February 2014

ബ്ലാക്ക് ബെല്‍റ്റ് നേട്ടവുമായി അപൂര്‍വ സഹോദരര്‍

ഏഴാം മാസം ഒറ്റ പ്രസവത്തില് നാലുപേര്. പലരും നിര്ബന്ധിച്ചെങ്കിലും അച്ഛനും അമ്മയ്ക്കും പേടിയായിരുന്നു, അപൂര് ജനനം വാര്ത്തയാക്കാന്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ അത് ബാധിച്ചാലോ...പക്ഷെ ഇപ്പോള് കുഞ്ഞുങ്ങള് പൂര് ആരോഗ്യം കൈവരിച്ചിരിക്കുന്നു. ഒരൊറ്റ പ്രസവത്തില് ജനിച്ച നാല് കുട്ടികള്ക്ക് ഒരേ ദിവസം കരാട്ടെയില് ജപ്പാന് ബ്ലാക്ക് ബെല്റ്റും കിട്ടി.

മാസം തെറ്റി പിറന്ന കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടിയാണ് കരാട്ടെ പഠനത്തിന് വിട്ടതെന്ന് ഇടപ്പള്ളി മണിമലറോഡ് മിഥിലയില് ഫാക്ട് ചീഫ് എന്ജിനീയര് ആഷിഷ് . നായരും ശ്രീജയും പറയുന്നു. 99 മാര്ച്ച് ഒമ്പതിനായിരുന്നു ഗണേശ്, വിനായക്, വിവേക്, ഗായത്രി എന്ന നാല്വര് സംഘത്തിന്റെ ജനനം. ആദ്യം മടിയായിരുന്നെങ്കിലും പിന്നീട് കരാട്ടെ പഠനം ഇവര് ജീവിതചര്യയാക്കി. ഇതാണ് പതിനഞ്ചുകാരായ ഇവര്ക്ക് ജപ്പാനിലെ ഷോറിന് റിയു ക്യൂഡോക്കാന് കരാട്ടെ ഇന്റര്നാഷണലില് നിന്ന് ബ്ലാക്ക് ബെല്റ്റ് നേട്ടം ലഭിച്ചതിന് പിന്നിലെ രഹസ്യമെന്ന് ആഷിഷ് പറയുന്നു.

കുട്ടികളുടെ മികച്ച പ്രകടനം കണക്കിലെടുത്ത് കരാട്ടെ പരിശീലകനും ഷോറിന് റിയൂ ക്യാഡോക്കാന്റെ ഇന്ത്യയിലെ ചീഫ് ഇന്സ്ട്രക്ടറുമായ എറണാകുളം സ്വദേശി റെന്ഷി വി..നസീറാണ് ബ്ലാക്ക് ബെല്റ്റിന് നിര്ദ്ദേശിച്ചത്. ഇതേ തുടര്ന്ന് ഉദ്യോഗമണ്ഡല് ഫാക്ട് സ്പോര്ട്സ് അസോസിയേഷന് ഹാളില് ജനവരി അഞ്ചിന് നടത്തിയ ബ്ലാക്ക്ബെല്റ്റ് പരീക്ഷ സ്കൈപ്പ് വീഡിയോ കോണ്ഫറന്സിലൂടെ ജപ്പാനിലെ ഹെഡ് ക്വാര്ട്ടേഴ്സ് പ്രസിഡന്റ് ഹാന്ഷി മിനോറുഹിഗ നിരീക്ഷിച്ചു. മത്സരം വിലയിരുത്തിയ ശേഷമാണ് ജപ്പാന് ബ്ലാക്ക്ബെല്റ്റ് നല്കാന് ഫെഡറേഷന് തീരുമാനിച്ചത്. ജപ്പാനില് നിന്നുള്ള സര്ട്ടിഫിക്കറ്റും ബ്ലാക്ക് ബെല്റ്റും ഉടനെ ലഭിക്കും. കേരളത്തില് തന്നെ ഇതാദ്യമായാണ് വീഡിയോ കോണ്ഫറന്സിങ് വഴി ബ്ലാക്ക്ബെല്റ്റ് നേട്ടമെത്തുന്നത്.


ഏഴുവര്ഷമായി ഇവര് കരാട്ടെ പിരശീലിക്കുന്നുണ്ട്. കാരട്ടെയില് 'കത്താ' വിഭാഗത്തിലും 'കൂമിത്തെ' വിഭാഗത്തിലുമുള്ള ചാമ്പ്യന്ഷിപ്പുകളില് ഇവര് സംസ്ഥാന ദേശീയ വിജയകളുമാണ്. ഏപ്രിലില് വിപുലമായ ചടങ്ങുകളോടെ ഇവര്ക്ക് ബ്ലാക്ക് ബെല്റ്റ് സമ്മാനിക്കാനാണ് ഫെഡറേഷന് തീരുമാനം. ഇടപ്പള്ളി അല് അമീന് പബ്ലിക് സ്കൂള് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥികളായ ഇവര്ക്ക് ചെസ്സില് ഫിഡേ ഇന്റര്നാഷണല് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. പെയിന്റിങ്ങിലും ഡ്രോയിങ്ങിലും ഇവര് നിരവധി സമ്മാനങ്ങള് നേടിയിട്ടുമുണ്ട്.

No comments:

Post a Comment