അഭൂതപൂര്വമായ ബഹളത്തിനും നാടകീയരംഗങ്ങള്ക്കും നിരന്തരമായ തടസ്സപ്പെടലിനും
ഇടയില് 'ആന്ധ്രപ്രദേശ് പുനസ്സംഘടനാബില് 2014' രാജ്യസഭ വ്യാഴാഴ്ച പാസ്സാക്കി.
ഇതോടെ രാജ്യത്തെ 29-ാമത്തെ സംസ്ഥാനമായ തെലങ്കാന
രൂപവത്കരണത്തിന് ഇനി
രാഷ്ട്രപതിയുടെ അംഗീകാരംമാത്രം മതി.
ലോക്സഭ കഴിഞ്ഞദിവസം ബില്
അംഗീകരിച്ചിരുന്നു. ലോക്സഭയിലെന്നപോലെ രാജ്യസഭയിലും മുഖ്യപ്രതിപക്ഷമായ
ബി.ജെ.പി. ബില് പാസ്സാക്കാന് സര്ക്കാറിനെ സഹായിച്ചു.
സീമാന്ധ്രയ്ക്കുവേണ്ടി പ്രധാനമന്ത്രി മന്മോഹന്സിങ് ആറിന
പ്രത്യേകപാക്കേജ് സഭയില് പ്രഖ്യാപിച്ചശേഷമാണ് ബില് പാസാക്കാനായത്. തെലങ്കാന പ്രത്യേക സംസ്ഥാനമായശേഷം അവശേഷിക്കുന്ന 13 ജില്ലകളും റായലസീമയിലെ നാല്
ജില്ലകളും വടക്കന് തീരത്തെ
മൂന്നു ജില്ലകളും ചേര്ന്നതായിരിക്കും സീമാന്ധ്ര. ഹൈദരാബാദിലെ ക്രമസമാധാനനില ഗവര്ണറെ ഏല്പിക്കുന്നതിലെ ഭരണഘടനാപ്രശ്നത്തെ സംബന്ധിച്ച് ബി.ജെ.പി.
ഉന്നയിച്ച പ്രശ്നവും പരിഹരിക്കപ്പെട്ടു.
ബി.ജെ.പി. ഉള്പ്പെടെയുള്ള പ്രതിപക്ഷം കൊണ്ടുവന്ന ഒട്ടേറ ഭേദഗതികള് ശബ്ദവോട്ടോടെ തള്ളിയശേഷമാണ് ബില്
രാജ്യസഭ അംഗീകരിച്ചത്. ചില ഭേദഗതികളില് പ്രതിപക്ഷം വോട്ടെടുപ്പ്
ആവശ്യപ്പെട്ടുവെങ്കിലും സഭയിലെ
അന്തരീക്ഷം ചൂണ്ടിക്കാട്ടി ഉപാധ്യക്ഷന് അത്
നിഷേധിച്ചു.
വലിയ ബഹളത്തിനിടെയാണ് പ്രധാനമന്ത്രി സീമാന്ധ്രയ്ക്കായി
പാക്കേജ് പ്രഖ്യാപിച്ചത്. തെലങ്കാനസംസ്ഥാനത്തിനെതിരെ നിലപാടെടുത്ത തൃണമൂല്
കോണ്ഗ്രസ് അടക്കമുള്ള പാര്ട്ടികളിലെ അംഗങ്ങള് കടലാസുകള് കീറിപ്പറത്തിയും മുദ്രാവാക്യം മുഴക്കിയും തടസ്സപ്പെടുത്താന് ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി അക്ഷോഭ്യനായി
പ്രസംഗം തുടര്ന്നു. ഏതാനും കോണ്ഗ്രസ് എം.പിമാര് അദ്ദേഹത്തിന് കാവല്നിന്നു.
വ്യാഴാഴ്ച മൂന്നിനുശേഷമാണ് ബില് ആഭ്യന്തരമന്ത്രി സുശീല്കുമാര് ഷിന്ഡെ സഭയില് വെച്ചത്.
രണ്ടരയ്ക്ക് സഭചേരുമ്പോള് , ലിസ്റ്റില് ആദ്യം
പറഞ്ഞിരുന്ന 'വിസില് ബ്ളോവേഴ്സ് ബില്' അവതരിപ്പിക്കാനാണ് ഉപാധ്യക്ഷന് മന്ത്രി
വി. നാരായണസ്വാമിയെ ക്ഷണിച്ചത്. എന്നാല്
തെലങ്കാന ബില് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.
അംഗങ്ങള് ബഹളംവെച്ചു. ബഹളത്തിനിടയില് ഉപാധ്യക്ഷന്റെ ഇരിപ്പിടത്തിനടുത്തേക്ക്
പാഞ്ഞുചെന്ന എ.ഐ.എ.ഡി.എം.കെയിലെ മൈത്രേയനെ മാര്ഷല്മാര് പിടിച്ചുമാറ്റി. അരമണിക്കൂര്നേരം നിറുത്തിവെച്ച ശേഷം സഭ വീണ്ടും
ചേര്ന്നപ്പോഴാണ് തെലങ്കാന
ചര്ച്ചയ്ക്കെടുത്തത്. ബില്ലിനെ എതിര്ക്കുന്ന എം.പിമാര് ആഭ്യന്തരമന്ത്രി ഷിന്ഡേയുടെ നേര്ക്ക് പാഞ്ഞടുക്കുന്നതും ഷിന്ഡെയുടെ മുന്നില് കോണ്ഗ്രസ് അംഗങ്ങള് പ്രതിരോധവലയം തീര്ക്കുന്നതും കാണാമായിരുന്നു.
ബി.ജെ.പി. നേതാവ് വെങ്കയ്യനായിഡുവാണ് ചര്ച്ച തുടങ്ങിയത്. മന്ത്രി ചിരഞ്ജീവി, ബി.ജെ.പി. നേതാവ് അരുണ് ജെയ്റ്റ്ലി , മായാവതി (ബി.എസ്.പി.), സീതാറാം യെച്ചൂരി
(സി.പി.എം.) എന്നിവരടക്കമുള്ള നേതാക്കള് പ്രസംഗിച്ചു.
No comments:
Post a Comment