Wednesday 8 January 2014

പുതുവര്‍ഷം നന്മയുടെ വഴിയില്‍ ...

'മാതൃഭൂമി വിദ്യ - വി.കെ.സി. ജൂനിയര്‍ നന്മ' പദ്ധതിയുടെ ലോഗോ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് എം.ടി. വാസുദേവന്‍നായര്‍ക്കും സത്യന്‍ അന്തിക്കാടിനും നല്‍കി പ്രകാശനം ചെയ്യുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ , ഡയറക്ടര്‍മാരായ എം.വി. ശ്രേയാംസ് കുമാര്‍ , പി.വി. നിധീഷ്, വി.കെ.സി. ഗ്രൂപ്പ് ഡയറക്ടര്‍മാരായ വി.കെ.സി. റസാക്, വി. റഫീക്, എം.എ. പ്രേമരാജ്, സംവിധായകന്‍ സുധീര്‍ അമ്പലപ്പാട് തുടങ്ങിയവര്‍ സമീപം.


സമൂഹനന്മയുടെ നല്ല മാതൃകകള്‍ സൃഷ്ടിച്ചെടുക്കാനുള്ള മഹാദൗത്യത്തിന് മാതൃഭൂമി തുടക്കം കുറിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ അനുകരണീയമായ മാതൃകയായി മാറിയ 'മാതൃഭൂമി സീഡി'നു പിന്നാലെ, സാമൂഹികബോധത്തിന്റെ നല്ലവഴിതെളിച്ചെടുക്കാനും മാതൃഭൂമി കുട്ടികളോടൊപ്പം അണിചേരുന്നു. 'മാതൃഭൂമി വിദ്യ - വി.കെ.സി. ജൂനിയര്‍ നന്മ' എന്ന തുടര്‍പദ്ധതിയിലൂടെ.

കേരളത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും നന്മയുടെ ഈ ചുവടുവെപ്പില്‍ പങ്കുചേരാം. സമൂഹനന്മയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഏത് പ്രവൃത്തിയും ഏറ്റെടുക്കാം. ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സ്‌കൂളുകള്‍ക്ക് അനുമോദനത്തിന്റെ സമ്മാനപ്പൂക്കള്‍ നല്‍കാന്‍ കേരളത്തിലെ പ്രമുഖ പാദരക്ഷാനിര്‍മാതാക്കളായ വി. കെ.സി.ഗ്രൂപ്പും മാതൃഭൂമിയോടൊപ്പമുണ്ട്.

ആശയങ്ങളുടെ പുതുമ, മറ്റുള്ളവര്‍ക്കുകൂടി മാതൃകയാക്കാവുന്ന വിധമുള്ള സ്വീകാര്യത, പ്രവര്‍ത്തനവേഗം, നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും അതില്‍ പങ്കാളികളാവുന്നവരുടെയും എണ്ണം, പ്രവര്‍ത്തനങ്ങള്‍മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണിക്കും. പതിനേഴ് ലക്ഷത്തോളം രൂപയുടെ 131 ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും 190 പ്രത്യേക പുരസ്‌കാരങ്ങളുമടക്കം ഒട്ടാകെ 321 അംഗീകാരങ്ങളാണ് നന്മയുടെ നല്ലവഴിത്താരയില്‍ ഒരുക്കിയിരിക്കുന്നത്.

'മാതൃഭൂമി വിദ്യ - വി.കെ.സി. ജൂനിയര്‍ നന്മ' പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ജനവരി ഒമ്പതിലെ 'വിദ്യ' പേജില്‍ പ്രസിദ്ധീകരിക്കും.

No comments:

Post a Comment