Thursday, 16 January 2014

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടം തുറന്നു


കേരളത്തിലെ .ടി. വികസനത്തിന്റെ പതാകയേന്തുന്ന ടെക്നോപാര്ക്കിന്റെ മൂന്നാംഘട്ടം മുഖ്യമന്ത്രി ഉമ്മന്ചാണ്ടി സ്കൈപ്പ് സാങ്കേതികവിദ്യയിലൂടെ ഉദ്ഘാടനം ചെയ്തു. അഞ്ചുലക്ഷം ചതുരശ്രയടി വീതം വിസ്തൃതിയുള്ള ഗംഗ, യമുന എന്ന് പേരിട്ട രണ്ടു ടവറുകളാണ് ബുധനാഴ്ച വൈകിട്ട് പാര്ക്ക് കോമ്പൗണ്ടിലെ പ്രത്യേക വേദിയില് നടന്ന പ്രൗഢമായ ചടങ്ങില് മുഖ്യമന്ത്രി തുറന്നുകൊടുത്തത്. 40000 ഓളം പേര്ക്ക് നേരിട്ട് തൊഴില് നല്കുന്നതാണിത്. അഞ്ചുകമ്പനികള് പ്രവര്ത്തനം തുടങ്ങിക്കഴിഞ്ഞു. മാര്ച്ചോടെ കൂടുതല് കമ്പനികള് എത്തും. മൂന്നാംഘട്ടം തുറന്നതോടെ പാര്ക്കിന്റെ മൊത്തം നിര്മിത വിസ്തൃതി 72 ലക്ഷം ചതുരശ്ര അടിയായി.

.ടി.മേഖലയില് ദേശീയ തലത്തില് കേരളത്തിന്റെ പങ്ക് ചെറുതാണെങ്കിലും നല്ല വളര്ച്ചാത്തോത് കൈവരിക്കാന് കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സോഫ്റ്റ് വെയര് കയറ്റുമതി മുന്വര്ഷത്തേക്കാള് 1320 കോടി രൂപ കൂടി 3500 കോടി കടന്നു. ഏഷ്യയിലെ ഏറ്റവും വലിയ .ടി.കമ്പനിയായ ടാറ്റാ കണ്സള്ട്ടന്സി സര്വീസ് അവരുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രം 3500 കോടി ചെലവില് ഇവിടെ നിര്മിക്കുകയാണ്. ഇന്ഫോസിസിന്റെ പുതിയ കെട്ടിടം നാലായിരം പേര്ക്കും യു.എസ്.ടി ഗ്ലോബലിന്റെ കാമ്പസ് 8000 പേര്ക്കും നേരിട്ട് തൊഴില് നല്കും. കേരളത്തില് നിക്ഷേപാന്തരീക്ഷം തെളിഞ്ഞതിന്റെ സൂചനയാണിവയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിറ്റിന് 5.15 രൂപ നിരക്കില് 96 ശതമാനം ലൈന്വൈദ്യുതി ലഭ്യമായ മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. .ടി. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് സര്ക്കാര് ഇത്രയും വലിയ ബാധ്യത പേറുന്നത്. നവസംരംഭകര്ക്ക് സര്ക്കാര് മുന്തിയ പരിഗണനയാണ് നല്കുന്നത്. 15 പേരെ സര്ക്കാര് ചെലവില് വിദേശത്തയച്ച് പുതിയ സാധ്യതകളാരായാന് അവസരമൊരുക്കി. കൊച്ചിയില് സ്മാര്ട്ട് സിറ്റിയും കോഴിക്കോട്ട് സൈബര് സിറ്റിയും പ്രവര്ത്തിച്ചു തുടങ്ങുന്നതോടെ കുതിച്ചുചാട്ടം തന്നെ നടത്താന് കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ടെക്നോപാര്ക്ക് വികസനത്തോടൊപ്പം പരിസര മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയവയും കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാന് പാര്ക്കും കമ്പനികളും മുന്കൈയെടുക്കണമെന്നും എം..വാഹിദ് എം.എല്. ആവശ്യപ്പെട്ടു.

മെട്രോ നഗരങ്ങളില് കേന്ദ്രീകരിച്ചിരിക്കുന്ന .ടി വ്യവസായം ചെറുകിട നഗരങ്ങളിലേക്ക് വളരാന് വേണ്ട സാഹചര്യമൊരുക്കുകയാണ് ഇനി വേണ്ടതെന്ന് പ്രമുഖ .ടി.കമ്പനിയായ .ബി.എസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് വി.കെ.മാത്യൂസ് ചൂണ്ടിക്കാട്ടി. നികുതിയിളവ് നല്കി ഇത്തരം നഗരങ്ങളിലേക്കും കമ്പനികളെ ആകര്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. .ടി. സെക്രട്ടറി പി.എച്ച്. കുര്യന് സ്വാഗതവും ടെക്നോപാര്ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് കെ.ജി.ഗിരീഷ്ബാബു നന്ദിയും പറഞ്ഞു.


No comments:

Post a Comment