കാര്ഷിക മേഖലയുടെ സമഗ്രവികസനം സംരംഭകത്വം എന്നിവയ്ക്ക് പ്രോത്സാഹനം നല്കുന്ന സംസ്ഥാനബജറ്റാണ് ഈ വര്‍ഷത്തേതെന്ന് ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് പ്രസംഗത്തില് പറഞ്ഞു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള് ചുവടെ -
* കേരളത്തെ ഹൈടെക് കാര്ഷിക സംസ്ഥാനമാക്കാന് പദ്ധതി - അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പ
* കര്ഷകര്ക്ക് അഗ്രികാര്ഡ് - വായ്പ അടക്കമുള്ളവ അഗ്രികാര്ഡ് മുഖേന വിതരണം ചെയ്യും
* പോളീ ഹൗസിങ് ഫാമുകള് തുടങ്ങാനുള്ള വരുന്ന ചിലവിന്റെ 90 ശതമാനം വായ്പ നല്കും
* കോളേജ് വിദ്യാര്ത്ഥിനികളുടെ സ്വയംസംരംഭക പദ്ധതികള്ക്ക് 5 മാര്ക്ക് ഗ്രേസ്മാര്ക്ക്
* വ്യാവയാസിക കണ്ടുപിടിത്തങ്ങള് നടത്തുന്ന വിദ്യാര്ത്ഥികള്ക്ക് അവാര്ഡും ഗ്രേസ് മാര്ക്കും
* വനിതാസംരംഭങ്ങള്ക്ക് 80 ശതമാനം വായ്പ ലഭ്യമാക്കും
* മത്സ്യമേഖലയില് മണ്ണെണ്ണ സബ്സിഡിക്ക് 100 കോടി
* ഗ്ലോബല് ആഗ്രി മീറ്റ് നടത്താന് 25 ലക്ഷം
* ചെറുകിട കര്ഷകരുടെയും ബിപിഎല് കുടുംബങ്ങളിലെയും പ്രൊഫഷണല് കോഴ്സുകള്ക്ക് പഠിക്കുന്ന പെണ്കുട്ടികള്ക്ക് ലാപ്ടോപ്
* പാഴ്വസ്തുക്കളില് നിന്നും മൂല്യവര്ദ്ധിത ഉല്പന്നങ്ങള് നിര്മ്മിക്കാന് ഒരുകോടി
* മഴവെള്ള സംഭരണികള്ക്ക് 50 ശതമാനം സബ്സിഡി.
* ഡാറ്റസെന്റര് നവീകരണത്തിനായി 16 കോടി
* 10,000 സ്കൂള് വിദ്യാര്ഥികള്ക്ക് റാസ്ബറി കംപ്യൂട്ടറുകള്
* യുവജനങ്ങള്ക്കായി സംരംഭകത്വക്ലബ്ലുകള്
* സ്റ്റാന്ഫോര്ഡ്, ഹാര്ഡ്വാഡ് യൂണിവേഴ്സിറ്റികളുടെ പങ്കാളിത്തത്തോടെ യുവസംരംഭകര്ക്ക് പരിശീലന പദ്ധതി
* കാര്ഷികമികവ് പുലര്ത്തുന്ന വിദ്യാര്ഥികള്ക്ക് ലോകസഞ്ചാരത്തിന് അവസരം നല്കും. മികച്ച കര്ഷകര്ക്ക് പഠനയാത്രയ്ക്ക് അഞ്ച് ലക്ഷം രൂപ
* കാസര്കോട് ജില്ലയിലെ അടയ്ക്കാകര്ഷകര്ക്ക് 10 കോടി രൂപയുടെ പ്രത്യേക പാക്കേജ്
* 1-1-1977 മുമ്പ് ഭൂമി കൈവശമുള്ളവര്ക്ക് പട്ടയം വിതരണം ചെയ്യാന് തീവ്രയ്തന പരിപാടി നടപ്പാക്കും
* ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി
* 1000 കിലോമീറ്റര് പുതിയ റോഡ് നിര്മ്മിക്കും
* കാട്ടാക്കടയിലും ഇടുക്കിയിലും മിനിസിവില് സ്റ്റേഷന്
* തിരൂരില് മുനിസപ്പല് സ്റ്റേഡിയം
* തൊടുപുഴയില് ഇറിഗേഷന് മ്യൂസിയം
* അഞ്ച് നഗരങ്ങളില് രാത്രികാല വാസകേന്ദ്രങ്ങള്. ഇതിനായി 50 ലക്ഷം രൂപ
* കെ.എസ്.ആര്.ടി.സിക്ക് പ്രത്യേക സഹായമായി 150 കോടി
No comments:
Post a Comment