എരുമപ്പെട്ടി: വര്ഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായി കിടപ്പിലായ അനില്കുമാറിന് തുണയും ഏകാശ്രയവും പ്രായമായ അമ്മ രുക്മിണി മാത്രം. ചിറ്റണ്ട മനപ്പടി കോളനിക്കടുത്ത് മലപ്പുറത്ത് വീട്ടില് രുക്മിണിയും ഏകമകനായ അനില്കുമാറും ഇടുങ്ങിയ മണ്ചുവരുകള്ക്കുള്ളിലിരുന്ന് ദുരിതജീവിതം തള്ളിനീക്കുകയാണ്.
അനില്കുമാറിന് ആഴ്ചയില് രണ്ടുതവണ ഡയാലിസിസ് നടത്തണം. ഇതിന്
7000 രൂപ ചെലവ് വരും. നിര്ധന കുടുംബത്തിന് ഇതുവഹിക്കാന് സാധിക്കാത്തതിനാല് രുക്മിണിയുടെ സഹോദരന് ചന്ദ്രമോഹനാണ് കൂലിവേല ചെയ്ത് മരുമകന്റെ ചികിത്സ നടത്തുന്നത്.
17-ാം വയസ്സിലാണ് അനില്കുമാറിന് അസുഖം പിടിപെട്ടത്. സ്ഥിരമായി ഡയാലിസിസ് നടക്കുന്നതിനാല് അനില്കുമാറിന് ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. എണ്പത് വയസ്സ് പിന്നിട്ട രുക്മിണി നാല്പത്തിരണ്ടുവയസ്സുള്ള മകനെ പരിചരിക്കാനും ശുശ്രൂഷിക്കാനും വാര്ദ്ധക്യത്തിന്റെ അവശത മറന്ന് നിഴലായി ഒപ്പമുണ്ട്.
അനില്കുമാറിന്റെ ചികിത്സാ സഹായത്തിനായി നാട്ടുകാര് ചേര്ന്ന് ചിറ്റണ്ട തൃക്കണപതിയാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറില്
67181339775 നമ്പറില് അക്കൗണ്ട് തുറന്നിട്ടുണ്ട്.
(ഐ.എഫ്.എസ്.കോഡ് എസ്.ബി.ടി.ആര്.0000920.
No comments:
Post a Comment