Wednesday 15 January 2014

മട്ടാഞ്ചേരി റെയില്‍വേ ഗേറ്റ് കുരുക്കില്‍

മട്ടാഞ്ചേരി ഹാള്ട്ടില് സ്ഥാപിക്കുന്ന ആധുനിക റെയില്വേ ഗേറ്റ് നിര്മാണം പ്രതിസന്ധിയില്.കൊച്ചി തുറമുഖത്തേക്കുള്ള റെയില് വികസന പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരി ഹാള്ട്ടില് ആധുനിക ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ നാവിക സേന രംഗത്തെത്തിയതാണ് പ്രശ്നമായത്.

മട്ടാഞ്ചേരി ഹാള്ട്ടില് ആധുനിക രീതിയിലുള്ള ലിഫ്റ്റിങ് ബാരിയര് ഗേറ്റ് സ്ഥാപിക്കുന്നതിനാണ് റെയില്വേയുടെ പദ്ധതി. കൊച്ചിയിലേക്കുള്ള ട്രാഫിക് കുരുക്കുകള് ഒഴിവാക്കുന്നതിന് പഴയ ഗേറ്റ് മാറ്റി, നിമിഷങ്ങള്ക്കകം തുറക്കാവുന്ന ലിഫ്റ്റിങ് ഗേറ്റ് സ്ഥാപിക്കാന് റെയില്വേ ഡിവിഷന് തീരുമാനിക്കുകയായിരുന്നു.

കൊച്ചിയില് നിന്നുള്ള വ്യവസായ സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും താത്പര്യം മാനിച്ചാണ് ലിഫ്റ്റിങ് ഗേറ്റ് സ്ഥാപിക്കാന് തീരുമാനിച്ചതെന്ന് റെയില്വേ അധികൃതര് പറയുന്നു.

എന്നാല്, തൊട്ടടുത്ത് നാവിക സേനയുടെ വിമാനത്താവളം ഉള്ളതിനാല്, ഉയരത്തിലുള്ള യാതൊന്നും സ്ഥാപിക്കാന് സേന അനുവദിക്കില്ല.

അനുവാദമില്ലാതെ ഇവിടെ ഉയരത്തിലുള്ള ഗേറ്റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് നാവിക സേന, ഇന്ത്യന് റെയില്വേയ്ക്ക് കത്ത് നല്കിയിരിക്കുകയാണ്. ഇതേ തുടര്ന്ന് റെയില്വേ ഉദ്യോഗസ്ഥര് നിര്മാണ ജോലികള് നിര്ത്തി വയ്ക്കുകയും ചെയ്തു.
വെണ്ടുരുത്തിയില് പുതിയ റെയില്പ്പാലം ഏതാണ്ട് പൂര്ത്തിയായിക്കഴിഞ്ഞു. കൊച്ചി തുറമുഖത്തേക്ക് ചരക്ക് ഗതാഗതത്തിന് കൂടുതല് തീവണ്ടികള് ഏര്പ്പെടുത്താനുള്ള ശ്രമങ്ങളിലാണ് റെയില്വേ.

മട്ടാഞ്ചേരി ഹാള്ട്ടിലെ റെയില്വേ ഗേറ്റ് ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ചതാണ്.താഴെ സ്ഥാപിച്ചിട്ടുള്ള നാല് ഗേറ്റുകള് രണ്ട് വശങ്ങളിലേക്കുമായി തുറക്കുന്ന പഴഞ്ചന് സമ്പ്രദായമാണ് ഇപ്പോഴുള്ളത്. ഇതിന് പലപ്പോഴും 15 മുതല് 30 മിനിട്ട് വരെ വേണ്ടിവരും. സമയത്ത് പശ്ചിമ കൊച്ചിയിലേക്കുള്ള ഗതാഗതം സ്തംഭിക്കും. മണിക്കൂറുകളോളം സ്ഥിതി തുടരും. ഇതിനിടയില് അടുത്ത തീവണ്ടി വന്നാല് കുരുക്ക് രൂക്ഷമാകും.

സ്റ്റേറ്റ് ഹൈവേയില് പതിവായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഗേറ്റ്, ആധുനിക വത്കരിക്കണമെന്ന ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. പഴയ കൊച്ചി വിമാനത്താവളമാണ് അതിന് തടസ്സമായി നിന്നത്. ഉയര്ന്നു നില്ക്കുന്ന ഗേറ്റ്, വിമാനം ഇറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് അധികൃതര് പറഞ്ഞിരുന്നത്.

എന്നാല്, നെടുമ്പാശ്ശേരിയില് പുതിയ വിമാനത്താവളം വന്നതോടെ, വിമാനങ്ങള് വഴിമാറി. ഇപ്പോള് നാവിക സേനയുടെ പരിശീലന പറക്കലുകള്ക്ക് മാത്രമായി വിമാനത്താവളം ഉപയോഗിക്കുകയാണ്. പഴയ രീതിയില് തുടര്ച്ചയായി വിമാന സഞ്ചാരമില്ല. സാഹചര്യത്തിലാണ് ലിഫ്റ്റിങ് ഗേറ്റിനുള്ള ശ്രമം പുനരാരംഭിച്ചത്. ഇന്ത്യന് വാണിജ്യ വ്യവസായ മണ്ഡലമാണ് അതിന് മുന്കൈയെടുത്തത്.

എട്ടുലക്ഷം രൂപ ചെലവിലാണ് റെയില്വേ പുതിയ ഗേറ്റ് സ്ഥാപിക്കുന്നത്. കോണ്ക്രീറ്റ് ജോലികള് പൂര്ത്തിയായി. ഇതിനിടയില് പ്രധാനമന്ത്രിയുടെ സന്ദര്ശനത്തെ തുടര്ന്ന് നിര്മാണ ജോലികള് നിര്ത്തിവയ്ക്കാന് ആദ്യം നാവിക സേന ആവശ്യപ്പെട്ടു. അതിന് ശേഷമാണ് രേഖാമൂലം കത്ത് നല്കിയത്.

റെയില്വേ ഗേറ്റിന് ഏതാണ്ട് 15 മീറ്റര് ഉയരമാണുണ്ടാകുക. അതിനെക്കാള് ഉയരമുള്ള കെട്ടിടങ്ങളും, പരസ്യബോര്ഡുകളും ഇതേസ്ഥലത്ത് തന്നെയുണ്ട്. അതുകൊണ്ട് നാവിക സേനയുടെ എതിര്പ്പില് യുക്തിയില്ലെന്നാണ് റെയില്വേ ഉദ്യോഗസ്ഥരുടെ നിലപാട്.

നാവിക സേനാ അധികൃതരുമായി ചര്ച്ച ചെയ്ത് പ്രശ് പരിഹാരത്തിന് ശ്രമിക്കുമെന്ന് റെയില്വേ അധികൃതര് പറയുന്നു.

No comments:

Post a Comment