Saturday, 4 January 2014

പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും എണ്ണക്കമ്പനികള്‍ കൂട്ടി. പ്രാദേശികനികുതിയും വാറ്റും ചേര്‍ക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ വിലയില്‍ മാറ്റമുണ്ടാകും.
വെള്ളിയാഴ്ച അര്‍ധരാത്രി പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.
ഡിസംബര്‍ 20-നാണ് അവസാനമായി പെട്രോള്‍വില കൂട്ടിയത്.

ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി അന്ന് പെട്രോളിന് 41 പൈസയും ഡീസലിന് പത്തുപൈസയും കൂട്ടിയിരുന്നു. ഡല്‍ഹിയിലെ വിലകള്‍: പെട്രോള്‍ 72.25 (71.50), ഡീസല്‍ 54.30 (53.80).

No comments:

Post a Comment