നികുതിയനുസരിച്ച് സംസ്ഥാനങ്ങളില്
വില
വ്യത്യാസപ്പെടും
ന്യൂഡല്ഹി:
പുതുവത്സരപ്പിറവിയില് ഉപഭോക്താക്കള്ക്ക് ഇരുട്ടടി സമ്മാനിച്ചുകൊണ്ട്
സബ്സിഡിയില്ലാത്ത
പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള് കുത്തനെകൂട്ടി.
സിലിണ്ടറിന്
220 രൂപയാണ് ഒറ്റയടിക്ക് വര്ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള എല്.പി.ജി.
സിലിണ്ടറിന്റെ വില 350 രൂപയും കൂട്ടിയിട്ടുണ്ട്.
പ്രാദേശിക നികുതികളും മൂല്യവര്ധിതനികുതിയും ചരക്കുകൂലിയുമെല്ലാം കണക്കാക്കുമ്പോള് സംസ്ഥാനങ്ങളില്
വിലവ്യത്യാസം വരും. വര്ധന ബുധനാഴ്ച
തന്നെ നിലവില് വന്നു.
സബ്സിഡിയോടെയുള്ള
സിലിണ്ടറിന് പുറമേ ഗാര്ഹിക ഉപഭോക്താക്കള് വാങ്ങുന്നവയ്ക്ക് ബുധനാഴ്ച
മുതല് 1241 രൂപ
നല്കണം.
നേരത്തേ ഡല്ഹിയില് ഇത്
1021 രൂപയായിരുന്നു. കഴിഞ്ഞ മാസത്തെ വര്ധനയ്ക്കുശേഷം
വരുത്തുന്ന മൂന്നാമത്തെ വിലക്കയറ്റമാണിത്. ഡിസംബര് ഒന്നിന്
സബ്സിഡിയില്ലാത്ത
എല്.പി.ജി. സിലിണ്ടറിന്
63 രൂപ കൂട്ടി 1071. 50 ആക്കിയിരുന്നു. 11-ന് മൂന്നര
രൂപയുടെ വര്ധന വരുത്തി.
പാചകവാതക വിതരണക്കാരുടെയും വില്പ്പനക്കാരുടെയും കമ്മീഷന് കൂട്ടുന്നതിന്റെ
ഭാഗമായിട്ടായിരുന്നു ഈ വര്‍ധന.
ഡല്ഹിയില് വാണിജ്യ എല്.പി.ജി.യുടെ വില 1660-ല് നിന്ന് 2013 രൂപയായി
ഉയര്ന്നു.
ഇന്ത്യന് ഓയില്
കോര്പ്പറേഷന്റെ
വെബ്സൈറ്റില് കൂട്ടിയ വിലകളാണ്
ബുധനാഴ്ച നല്കിയിട്ടുള്ളത്. വില കൂട്ടിയതായുള്ള
അറിയിപ്പ് വന്നത് പിന്നീടാണ്. ശൈത്യകാലമായതിനാല് ഉപഭോഗം കുത്തനെ
ഉയര്ന്നുവെന്നും
അന്താരാഷ്ട്രതലത്തില് പാചകവാതകത്തിന്റെ നിരക്ക്
കൂടിയെന്നുമാണ് എണ്ണക്കമ്പനികള് നല്കുന്ന വിശദീകരണം.
വലിയ
പ്രതിഷേധത്തെത്തുടര്ന്ന്
സബ്സിഡി
സിലിണ്ടറുകളുടെ എണ്ണം ആറില്നിന്ന് ഒമ്പതായി കൂട്ടിയിരുന്നു.
ഇതിന് പുറമേയുള്ള സിലിണ്ടറിന് പുതുക്കിയ
നിരക്കുകള് ബാധകമായിരിക്കും. സബ്സിഡിയില്ലാത്ത
സിലിണ്ടറുകള്ക്ക്
നിയന്ത്രണമില്ല. ഡല്ഹിയില് സബ്സിഡിയുള്ള
സിലിണ്ടറിന്റെ വില 414 രൂപയാണ്.
പരക്കെ ആശയക്കുഴപ്പം
കൊച്ചി:
പാചകവാതക വില സംബന്ധിച്ച്
സംസ്ഥാനത്തെങ്ങും ആശയക്കുഴപ്പം.
എണ്ണക്കമ്പനികള് വില വര്ധന
പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഗ്യാസ്
ഏജന്സികളിലെ
ഓണ്ലൈന് സംവിധാനത്തില്
ഉയര്ന്ന
വില വന്നതാണ് ബുധനാഴ്ച
ആശയക്കുഴപ്പത്തിനിടയാക്കിയത്.
എണ്ണക്കമ്പനികളുടെ വെബ് സൈറ്റിലും ഉയര്ന്ന
വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, ഇന്ത്യന്
ഓയില് കോര്പ്പറേഷന് ഉദയംപേരൂരിലെ ബോട്ലിങ്
പ്ലാന്റില് നിന്ന് ഗ്യാസ്
വിതരണവും നിര്ത്തിവെച്ചു.
ബുധനാഴ്ച
രാവിലെ മുതല്തന്നെ
വര്ധിപ്പിച്ച
വിലയായ 1,293.50 രൂപയാണ് ഏജന്സികള് ഉപഭോക്താക്കളില് നിന്ന് ഈടാക്കിയത്.
ചില
ജില്ലകളില് 1,300 രൂപയ്ക്കുമേല്
ഈടാക്കുന്നുണ്ടായിരുന്നു.
230-250 രൂപയുടെ വര്ധനയാണ് ഒറ്റയടിക്ക് ഉണ്ടായത്.
ഇതോടെ പ്രതിഷേധം ശക്തമായി. ഇതിനിടെ,
പാചകവാതക വില കൂട്ടിയിട്ടില്ലെന്ന
പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇതോടെ ആശയക്കുഴപ്പം ഏറി.
പലയിടത്തും
ഗ്യാസ് ഏജന്സിക്കാരും ഉപഭോക്താക്കളുമായി വിലയുടെ
പേരില് വാക്കുതര്ക്കമുണ്ടായി. പ്രശ്നം
രൂക്ഷമായതോടെ പല ഏജന്സികളും
ഗ്യാസ് വിതരണം താത്കാലികമായി നിര്ത്തിവെച്ചു.
വയനാട്ടില് സ്റ്റോക്ക് എത്താത്തതുമൂലം
പല ഏജന്സികളും വിതരണം നടത്തിയിരുന്നില്ല.
രാത്രിയോടെ വില വര്ധിപ്പിച്ചതായുള്ള
ഔദ്യോഗിക പ്രഖ്യാപനം വന്നു.
No comments:
Post a Comment