തൃശ്ശൂര്‍:തിരുവാതിരയുടെ ശോഭയില്‍ വടക്കുംനാഥനില്‍ ലക്ഷം ദീപങ്ങള്‍ തെളിഞ്ഞു. ആതിരോത്സവവേദിയില്‍ തിരുവാതിരക്കളി അരങ്ങു തകര്‍ക്കുമ്പോഴായിരുന്നു ലക്ഷദീപം. ക്ഷേത്രത്തില്‍ ദിവസങ്ങളായി നടക്കുന്ന തിരുവാതിര പരിപാടികള്‍ക്ക് ഇതോടെ സമാപനമായി. വിവിധ പരിപാടികളോടെയാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം നടന്നത്. ക്ഷേത്രത്തിനുള്ളില്‍ പുലര്‍ച്ചെ നാലിന് പ്രതിവിധി നെയ്യാട്ടം നടന്നു. തുടര്‍ന്ന് ശ്രീരുദ്രജപവും അരങ്ങേറി. രാവിലെ 9 ന് വടക്കുംനാഥന് കലശമാടല്‍, പാര്‍വ്വതിക്ക് പുഷ്പാഭിഷേകം എന്നിവയും ഉണ്ടായി. വൈകീട്ട് വടക്കുംനാഥന് കരിക്ക് അഭിഷേകം നടന്നു. വൈകീട്ട് 6 മണിയോടെയായിരുന്നു ലക്ഷദീപം. വൈകീട്ട് 5 മണി മുതല്‍ ആതിരോത്സവ വേദിയില്‍ തിരുവാതിരക്കളി അരങ്ങേറി. ആറു സംഘങ്ങളാണ് ബുധനാഴ്ച തിരുവാതിരക്കളി അവതരിപ്പിച്ചത്.
No comments:
Post a Comment