Saturday, 21 December 2013

ഇന്‍ഫോസിസ് മുഖ്യ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി. ബാലകൃഷ്ണന്‍ രാജിവെച്ചു

സോഫ്റ്റ്വേര് സ്ഥാപനമായ ഇന്ഫോസിസില്നിന്ന് ഉയര്ന്ന ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്ഫോസിസിന്റെ മുഖ്യ ഫിനാന്ഷ്യല് ഓഫീസറും ബോര്ഡംഗവുമായ വി. ബാലകൃഷ്ണനാണ് രാജിവെച്ചവരില് ഏറ്റവും പുതിയ ആള്. അതേസമയം, ഇന്ഫോസിസിന്റെ ബോര്ഡില് സ്വതന്ത്രാംഗമായി ബയോകോണ് ചീഫ് കിരണ് മസൂംദാര് ഷായെ നിയമിക്കുകയും ചെയ്തു.

ഡിസംബര് 31 വരെ സ്ഥാപനത്തില് തുടരുമെന്നും ഇവിടെ ചെലവഴിച്ച ഓരോ നിമിഷവും അമൂല്യമാണെന്നും ബാലകൃഷ്ണന് രാജിക്കത്തില് വ്യക്തമാക്കി.2015-ല് എസ്.ഡി. ഷിബുലാല് വിരമിക്കുമ്പോള് സി.. സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെട്ടയാളാണ് ബാലകൃഷ്ണന്. ചീഫ് ഫിനാന്ഷ്യല് ഓഫീസര് സ്ഥാനത്തിന് പുറമെ ഇന്ഫോസിസ് ബി.പി.. ബോര്ഡ് ഇന് ചാര്ജിന്റെയും തലപ്പത്ത് ഇദ്ദേഹമാണുള്ളത്.

ബാലകൃഷ്ണന് രാജിവെച്ച അതേദിവസംതന്നെ കിരണ് മസൂംദാര് ഷായെ സ്വതന്ത്ര ബോര്ഡംഗമായി ഇന്ഫോസിസ് നിയമിക്കുകയും ചെയ്തു. കമ്പനിയുടെ മുഴുവന് സമയ ഡയറക്ടറായി യു.ബി. പ്രവീണ് റാവുവിനെ നിയമിച്ചു.ബാലകൃഷ്ണന്റെ രാജി സ്വീകരിച്ചതായി എന്.ആര്. നാരായണമൂര്ത്തി പറഞ്ഞു. അദ്ദേഹത്തിന്റെ സന്നിധ്യമില്ലാത്ത സ്ഥാപനത്തെക്കുറിച്ച് ആലോചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തില് ഇന്ഫോസിസിന്റെ തലപ്പത്തുനിന്ന് ഒട്ടേറെപ്പേര് സ്ഥാനമൊഴിഞ്ഞു. ബിസിനസ് തന്ത്രങ്ങള് മെനയുന്ന എക്സിക്യൂട്ടീവ് കൗണ്സിലിന്റെ അംഗവും സീനിയര് വൈസ് പ്രസിഡന്റുമായ സുബ്രഹ്മണ്യം ഗോപുരാജു വ്യാഴാഴ്ച രാജിവെച്ചു. ആഗസ്തില് അമേരിക്ക ഓപ്പറേഷന് തലവന് അശോക് വേമുറിയും അമേരിക്ക ഓപ്പറേഷന്സ് വൈസ്പ്രസിഡന്റ് സുധീര് ചതുര്വേദിയും സ്ഥാനമൊഴിഞ്ഞു.

ഇതിനുമുമ്പ് ഇന്ഫോസിസിന്റെ ഗ്ലോബല് സെയില്സ് തലവന് ബസബ് പ്രധാന്, വടക്കേ അമേരിക്ക റിസോഴ്സസ് തലവന് സ്റ്റീഫന് പ്രാറ്റ് എന്നിവരും നവംബറില് രാജിക്കത്ത് നല്കി. സപ്തംബറില് ഓസ്ട്രേലിയയിലെ ഇന്ഫോസിസ് ബി.പി.. സെയില്സ് തലവന് കാര്ത്തിക ജയരാമനും രാജിവെച്ചിരുന്നു.

No comments:

Post a Comment