Thursday 19 December 2013

മിനിമം ബസ് ചാര്ജ് ഏഴുരൂപയാക്കാന് ശുപാര്ശ

ഡീസല് വിലയും പ്രവര്ത്തനചെലവും വര്ധിക്കുന്ന പശ്ചാത്തലത്തില് ബസ് ചാര്ജ് വര്ധിപ്പിക്കാന് ജസ്റ്റീസ് സി. രാമചന്ദ്രന് കമ്മീഷന് ശുപാര് ചെയ്തു. മിനിമം ബസ് ചാര്ജ് ഏഴുരൂപയാക്കാനാണ് കമ്മീഷന് നിര്ദ്ദേശിച്ചിരിക്കുന്നത്.അതോടൊപ്പം, കിലോമീറ്ററിന് അഞ്ച് പൈസ വീതം കൂട്ടാനും ശുപാര്ശയുണ്ട്. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗം ചര്ച്ച ചെയ്യും.


ബസ് ഉടമകള് , തൊഴിലാളികള് , പൊതുജനങ്ങള് എന്നിവരില് നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷന് ശുപാര് ചെയ്തത്.കഴിഞ്ഞ വര്ഷം നവംബറിലാണ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര് പ്രകാരം ബസ് ചാര്ജ് അഞ്ചില് നിന്നും ആറ് രൂപയാക്കിയത്.ഓര്ഡിനറി ബസുകള്ക്ക് കിലോമീറ്ററിന് 55 ല് നിന്ന് 58 പൈസയാക്കിയും വര്ധിപ്പിച്ചിരുന്നു. പുതിയ ശുപാര് പ്രകാരം കിലോമീറ്ററിന് 63 പൈസയായിരിക്കും നിരക്ക്.

No comments:

Post a Comment